- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
അഞ്ചു വർഷം കൊണ്ട് ശശികലയുടെ ബന്ധുക്കൾ തുടങ്ങിയത് 32 കടലാസു കമ്പനികൾ; ഇളയരാജയുടെ സഹോദരന്റെ ചെങ്കൽ പേട്ടിലെ 22 ഏക്കർ കണ്ണായ ഭൂമി വെറും പതിമൂന്നു ലക്ഷം രൂപക്ക് ഭീഷണിപ്പെടുത്തി സ്വന്തമാക്കി; എന്തിന്റെ പേരിലായാലും ശശികല ശിക്ഷിക്കപ്പെടുമ്പോൾ നടന്നത് നീതി നിർവഹണം
ശശികല ജയലളിതയുടെ ബിനാമിയായിരുന്നോ അതോ ശശികല ജയലളിതയെ വഞ്ചിക്കുകയായിരുന്നോ എന്ന് ഇനി കാലം തെളിയിക്കാൻ പോകുന്നില്ല .1991 നും 1997 നും ഇടയിൽ സമ്പാദിച്ചു കൂട്ടിയ വരവിൽ കവിഞ്ഞ സ്വത്തുക്കളെല്ലാം ശശികലയുടെയും സുധാകരന്റെയും ശശികലയുടെ സഹോദരന്റെ ഭാര്യ ഇളവരശിയുടെയും പേരിലായിരുന്നു. ഈ അഞ്ചു വർഷക്കാലയളവിൽ ഇവരുടെ പേരിൽ 32 കമ്പനികൾ തുടങ്ങിയിരുന്നു. ഇതിൽ മിക്കവയും കടലാസ് കമ്പനികളായിരുന്നു. ഈ കമ്പനികളുടെ പേരിൽ വൻതോതിൽ ഭൂമിയും യന്ത്രോപകരണങ്ങളും വാങ്ങികൂട്ടി .പത്തു പൈസ നികുതിയടച്ചില്ല. സംഭവബഹുലമായിരുന്നു കേസിന്റെ വിചാരണകാലം. കേസ് വഴി തിരിച്ചു വിടാനും പാതി വഴിയിൽ അവസാനിപ്പിക്കാനും നിരവധി ശ്രമങ്ങൾ ഉണ്ടായി അന്വേഷണോദ്യോഗസ്ഥൻ തന്നെ ഡിഫൻസ് വിറ്റൻസ് ആയി വന്ന അത്യപൂർവമായ സംഭവവും ഉണ്ടായി. അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്‌പി , മേലുദ്യോഗസ്ഥരുടെ അനുമതി പോലും ഇല്ലാതെ പ്രതിഭാഗം സാക്ഷിയായി കോടതിയിൽ എത്തിയത് നിയമ ലോകത്തെ ഞെട്ടിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ കൈ വശമുണ്ടായിരുന്ന നിരവധി രേഖകൾ പ്രതിഭാഗത്തിന് അനുകൂല
ശശികല ജയലളിതയുടെ ബിനാമിയായിരുന്നോ അതോ ശശികല ജയലളിതയെ വഞ്ചിക്കുകയായിരുന്നോ എന്ന് ഇനി കാലം തെളിയിക്കാൻ പോകുന്നില്ല .1991 നും 1997 നും ഇടയിൽ സമ്പാദിച്ചു കൂട്ടിയ വരവിൽ കവിഞ്ഞ സ്വത്തുക്കളെല്ലാം ശശികലയുടെയും സുധാകരന്റെയും ശശികലയുടെ സഹോദരന്റെ ഭാര്യ ഇളവരശിയുടെയും പേരിലായിരുന്നു. ഈ അഞ്ചു വർഷക്കാലയളവിൽ ഇവരുടെ പേരിൽ 32 കമ്പനികൾ തുടങ്ങിയിരുന്നു. ഇതിൽ മിക്കവയും കടലാസ് കമ്പനികളായിരുന്നു. ഈ കമ്പനികളുടെ പേരിൽ വൻതോതിൽ ഭൂമിയും യന്ത്രോപകരണങ്ങളും വാങ്ങികൂട്ടി .പത്തു പൈസ നികുതിയടച്ചില്ല. സംഭവബഹുലമായിരുന്നു കേസിന്റെ വിചാരണകാലം. കേസ് വഴി തിരിച്ചു വിടാനും പാതി വഴിയിൽ അവസാനിപ്പിക്കാനും നിരവധി ശ്രമങ്ങൾ ഉണ്ടായി അന്വേഷണോദ്യോഗസ്ഥൻ തന്നെ ഡിഫൻസ് വിറ്റൻസ് ആയി വന്ന അത്യപൂർവമായ സംഭവവും ഉണ്ടായി.
അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്‌പി , മേലുദ്യോഗസ്ഥരുടെ അനുമതി പോലും ഇല്ലാതെ പ്രതിഭാഗം സാക്ഷിയായി കോടതിയിൽ എത്തിയത് നിയമ ലോകത്തെ ഞെട്ടിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ കൈ വശമുണ്ടായിരുന്ന നിരവധി രേഖകൾ പ്രതിഭാഗത്തിന് അനുകൂലമായി അദ്ദേഹം കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സംബന്ധം എന്നായിരുന്നു ആ വിദ്വാന്റെ പേര് ( കാണിച്ചത് അസംബന്ധമാണെങ്കിലും). സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആകട്ടെ ഈ സാക്ഷിയെ ക്രോസ്സ് വിസ്താരം നടത്തിയതുമില്ല.
ബാംഗ്ലൂരിലെ പ്രത്യേക കോടതിയിൽ നടന്ന ഈ കേസിന്റെ അപ്പീൽ നടപടികൾ നിയമ വിദ്യാർത്ഥികൾക്ക് പാഠ പുസ്തകമാക്കേണ്ടതാണ്. എങ്ങനെയൊക്കെ നിയമ വാഴ്ച അട്ടിമറിക്കപ്പെടാം എന്ന് പഠിക്കാൻ. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒരു കേസ് തീർപ്പാക്കുന്നതെങ്കിൽ ജയലളിതയും ശിക്ഷിക്കപ്പെടുമായിരുന്നു. ഈ കേസിന്റെ കുറ്റപത്രം അലക്ഷ്യമായി ഒന്ന് വായിച്ചാൽ പോലും ബോധ്യപ്പെടാവുന്ന സംസാരിക്കുന്ന തെളിവുകൾ.
എന്നാൽ വരവിൽ കവിഞ്ഞ സ്വത്ത് ഇരുപതു ശതമാനം വരെ ആണെങ്കിൽ കുറ്റകരമല്ല എന്ന വിചിത്രമായ ന്യായത്തിൽ കടിച്ചു തൂങ്ങിയാണ് ബാംഗ്ലൂർ ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയത്. ജയലളിതയും ശശികലയും സുധാകരനും ചേർന്ന് നടത്തിയ വെട്ടിപ്പിടിക്കലുകൾക്കിടെ മുറിവേറ്റ മനുഷ്യരെ കോടതി കണ്ടില്ല. പലരുടെയും കയ്യിൽ നിന്നും ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചുമാണ് ഇവർ ഭൂമി തട്ടിയെടുത്തത്. അതും തുച്ഛവിലക്ക്.
പ്രശസ്ത സംഗീത സംവിധായകനും ഇളയരാജയുടെ സഹോദരനുമായ ഗംഗൈ അമരൻ ഈ കേസിലെ നാല്പതാം സാക്ഷിയാണ്. ചെങ്കൽപെട്ട് 22 ഏക്കർ ഭൂമിയുണ്ടായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തെ ഒരു ദിവസം പയസ് ഗാർഡനിലേക്കു വിളിപ്പിച്ചു. മുഖ്യമന്ത്രിക്ക് കാണണം എന്നാവശ്യപ്പെട്ടാണ് വിളിപ്പിച്ചത്. അവിടെ അദ്ദേഹത്തെ വരവേറ്റത് ശശികലയും സുധാകരനുമായിരുന്നു. ഭൂമി തങ്ങൾക്ക് വേണമെന്ന് അവർ ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നപ്പോൾ ഭീഷണിപ്പെടുത്തി. പ്രാണഭയം കൊണ്ട് ഒടുവിൽ വഴങ്ങേണ്ടി വന്നു. ചെങ്കൽ പേട്ടിലെ കണ്ണായ ഭൂമി വെറും പതിമൂന്നു ലക്ഷം രൂപക്കാണ് അവർ വാങ്ങിയത് .
സുപ്രീം കോടതി ഈ കേസ് തിടുക്കപ്പെട്ട് പരിഗണിക്കുകയും ,ശശികല കുറ്റക്കാരിയാണെന്നു വിധിക്കുകയും ചെയ്തതിൽ എന്തെങ്കിലും രാഷ്ട്രീയ താല്പര്യങ്ങൾ പ്രവർത്തിച്ചുണ്ടാകുമോ എന്ന് അറിയില്ല. ഉണ്ടാകാം, ഉണ്ടായില്ലെന്നും വരാം. എന്തിന്റെ പേരിലായാലും ഇന്ന് നടന്നത് നീതി നിർവഹണമാണ്. വല്ലപ്പോഴുമെങ്കിലും അത് നടക്കട്ടെ.
(ഓപ്പൺ മാഗസിനിലെ മാദ്ധ്യമപ്രവർത്തകയായ ഷാഹിന ഫേസ്‌ബുക്കിൽ എഴുതിയതാണ് ഈ കുറിപ്പ് )