- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനീർസെൽവത്തെ ഇരുത്തി ആദ്യം അന്തരീക്ഷം ശരിയാക്കി; തൊട്ട് പിന്നാലെ പാർട്ടിയുടെ നിയന്ത്രണം ഏറ്റു; ഒടുവിൽ അധികാരം ഏൽക്കുന്നത് അതിസൂക്ഷ്മമായ ചാണക്യ തന്ത്രങ്ങളോടെ; വിമർശകരെ നാവടക്കാൻ അനുവദിക്കാതെ എല്ലാം സുരക്ഷിതമാക്കാൻ മന്നാർഗുഡി മാഫിയ രംഗത്ത്; നമ്മുടെ അയൽക്കാരുടെ ഗതി ലോകത്താർക്കും ഉണ്ടാകരുതേ
ചെന്നൈ: തമിഴ്‌നാടിനെ ഇനി ചിന്നമ്മ നയിക്കും. എ.ഐ.എ.ഡി.എം.കെ. ജനറൽസെക്രട്ടറി വി.കെ. ശശികലയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. മുഖ്യമന്ത്രി ഒ. പനീർശെൽവം രാജിവച്ചതോടെ ശശികലയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയാവാനുള്ള വഴി തുറന്നു. ഫെബ്രുവരി ഏഴിനോ ഒമ്പതിനോ ശശികല സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന. ഈ അധികാര കൈമാറ്റം ഏവരും പ്രതീക്ഷിച്ചിരുന്നതാണ്. ജയലളിതയുടെ മരണവും അതിനെ തുടർന്നുള്ള സംഭവങ്ങളുമെല്ലാം ഇതിലേക്ക് നയിക്കാനുള്ള മുൻകരുതലുകൾ വളരെ നേരത്തെ ശശികല എടുത്തിരുന്നു. ജയലളിത കഴിഞ്ഞാൽ എഐഎഡിഎംകെയുടെ നേതൃസ്ഥാനത്ത് നിറഞ്ഞവരെല്ലാം ശശികലയുടെ അടുപ്പക്കാരായിരുന്നു. ജയലളിത അറിയാതെ തന്നെ പാർട്ടിയിൽ പിടിമുറുക്കിയ ശശികല കരുതലോടെ കരുക്കൾ നീക്കി മുഖ്യമന്ത്രി പദത്തിലെത്തുകയാണ്. ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. 31-ന് ശശികല പാർട്ടി ജനറൽ സെക്രട്ടറിയായി. ഒരു മാസത്തിനുശേഷം മുഖ്യമന്ത്രിയുമായി. തമിഴ്‌നാട്ടിൽ എം.ജി.ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനും ജയലളിതയ്ക്കുംശേഷം മൂന്നാമത്തെ വനിതാ മുഖ്യമ

ചെന്നൈ: തമിഴ്‌നാടിനെ ഇനി ചിന്നമ്മ നയിക്കും. എ.ഐ.എ.ഡി.എം.കെ. ജനറൽസെക്രട്ടറി വി.കെ. ശശികലയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. മുഖ്യമന്ത്രി ഒ. പനീർശെൽവം രാജിവച്ചതോടെ ശശികലയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയാവാനുള്ള വഴി തുറന്നു. ഫെബ്രുവരി ഏഴിനോ ഒമ്പതിനോ ശശികല സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന. ഈ അധികാര കൈമാറ്റം ഏവരും പ്രതീക്ഷിച്ചിരുന്നതാണ്. ജയലളിതയുടെ മരണവും അതിനെ തുടർന്നുള്ള സംഭവങ്ങളുമെല്ലാം ഇതിലേക്ക് നയിക്കാനുള്ള മുൻകരുതലുകൾ വളരെ നേരത്തെ ശശികല എടുത്തിരുന്നു. ജയലളിത കഴിഞ്ഞാൽ എഐഎഡിഎംകെയുടെ നേതൃസ്ഥാനത്ത് നിറഞ്ഞവരെല്ലാം ശശികലയുടെ അടുപ്പക്കാരായിരുന്നു. ജയലളിത അറിയാതെ തന്നെ പാർട്ടിയിൽ പിടിമുറുക്കിയ ശശികല കരുതലോടെ കരുക്കൾ നീക്കി മുഖ്യമന്ത്രി പദത്തിലെത്തുകയാണ്.
ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. 31-ന് ശശികല പാർട്ടി ജനറൽ സെക്രട്ടറിയായി. ഒരു മാസത്തിനുശേഷം മുഖ്യമന്ത്രിയുമായി. തമിഴ്‌നാട്ടിൽ എം.ജി.ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനും ജയലളിതയ്ക്കുംശേഷം മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി. ഇനി നിയമസഭയിലേക്ക് ജയിക്കണം. ജയിച്ചാൽ വിവാദമെല്ലാം തീരും. ജയലളിതയുടെ മരണത്തിന്റെ സഹതാപത്തിൽ ലക്ഷങ്ങളുടെ ഭൂരിപക്ഷവും ലക്ഷ്യമിടുന്നു. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. ശശികലയുടെ അധികാരമേറ്റെടുക്കലിനെ സംശയത്തോടെയാണ് തമിഴ് ജനത കാണുന്നത്. എഴുതി തയ്യാറാക്കിയ തിരക്കഥയാണ് എല്ലാമെന്ന് ഏവർക്കും അറിയാം. 2011ൽ ജയലളിതയെ ശശികല വകവരുത്താൻ ശ്രമിച്ചതും തുടർന്ന് വീട്ടിൽ നിന്ന് ശശികലയെ ജയലളിത പുറത്താക്കിയതുമെല്ലാം തമിഴകം ചർച്ച ചെയ്തിരുന്നു. അന്നേ ശശികലയുടെ കണ്ണ് മുഖ്യമന്ത്രി കസേരയിലാണെന്ന് ഏവരും ആരോപിച്ചിരുന്നു. ഇതാണ് ശരിയാകുന്നത്.
അങ്ങനെ ജയലളിതയെപ്പോലെ പാർട്ടിയുടെയും ഭരണത്തിന്റെയും കടിഞ്ഞാൺ ശശികലയുടെ കൈയിലായി. കഴിഞ്ഞ ദിവസം പാർട്ടിയിൽ അഴിച്ചുപണി നടത്തിയതും ഇതിന്റെ ഭാഗമാണ്. 13 ഓർഗനൈസിങ് സെക്രട്ടറിമാർ ഉൾപ്പെടെ 23 മുതിർന്ന നേതാക്കളെ പാർട്ടിയിൽ ഉയർന്ന പദവി നൽകി. അതിനിടെ സർക്കാർ ഉപദേഷ്ടാവ് ഷീല ബാലകൃഷ്ണനും മറ്റു രണ്ട് ഐ.എ.എസ്. ഉന്നതോദ്യോഗസ്ഥരും വെള്ളിയാഴ്ച രാജിവച്ചിരുന്നു. ഇതോടെ ലക്ഷ്യം വക്തമായി. തൊട്ടുപിറകെ എല്ലാം വിശദീകരിച്ച് എംഎൽഎമാരുടെ യോഗ തീരുമാനം പുറത്തുവന്നു. അതിന് ശേഷം പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചത്. ചാണക്യതന്ത്രങ്ങളുടെ സൂക്ഷ്മതയുമായി അണ്ണാ ഡിഎംകെ പിടിച്ച ശശികല തമിഴക മുഖ്യമന്ത്രിയാകുമെന്ന തീരുമാനം പുറത്തുവന്നു.
ശശികലയുടെ സ്ഥാനാരോഹണത്തിനു പിന്നിൽ കൃത്യമായ ആസൂത്രണമുണ്ട്. ഭർത്താവ് നടരാജൻ അരങ്ങിലില്ലെങ്കിലും അണിയറയിൽ സജീവമാണെന്നുറപ്പ്. പോയസ് ഗാർഡനിൽ എല്ലാം തീരുമാനിച്ചുറപ്പിച്ചശേഷമാണ് ഇന്നലെ റോയപ്പേട്ടയിലെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് എംഎൽഎമാരുടെ യോഗം ചേർന്നത്. പാർട്ടിയിലെ മിക്ക നേതാക്കളും ശശികലയുടെ നേതൃത്വം നേരത്തേ അംഗീകരിച്ചതാണ്. പൊതുജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും പക്ഷേ അങ്ങനെയല്ല. ശശികലയോടുള്ള അനിഷ്ടം പ്രവർത്തകർ പരസ്യമായി പ്രകടിപ്പിക്കുന്നു. പാർട്ടി പോസ്റ്ററുകളിൽ ശശികലയുടെ ചിത്രം വികൃതമാക്കുന്നതു പതിവാണ്. ആദ്യം പാർട്ടി; പിന്നീടു സർക്കാർ അതായിരുന്നു ശശികലയുടെ പദ്ധതി. പാർട്ടി ജനറൽ സെക്രട്ടറി പദവിയിലേക്കു ശശികലയ്ക്കു വെല്ലുവിളിയേയുണ്ടായിരുന്നില്ല.
പാർട്ടിയിൽ നിയന്ത്രണം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തിനു നേരിട്ടു രംഗത്തു വരാതെ പാർട്ടി നേതാക്കളേക്കൊണ്ട് ഈയാവശ്യം ഉന്നയിപ്പിച്ചു. പാർട്ടിയുടെയും ഭരണത്തിന്റെയും നേതൃത്വം ഒരാൾതന്നെ വഹിക്കണമെന്ന ആവശ്യം ലോക്‌സഭ ഡപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈയുൾപ്പെടെയുള്ള നേതാക്കൾ ആവർത്തിച്ച് ഉന്നയിച്ചത് ഈ ലക്ഷ്യത്തോടെയായിരുന്നു. പനീർസെൽവം പിടിവാശി കാണിക്കാതിരുന്നതോടെ കാര്യങ്ങൾ എളുപ്പമായി. ആറുമാസത്തിനുള്ളിൽ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച് ശക്തി തെളിയിക്കുകയെന്നതാണ് ആദ്യ വെല്ലുവിളി. ഏറെ വൈകാതെ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനും പാർട്ടിയെ സജ്ജമാക്കുക അടുത്തത്. സുപ്രീം കോടതി വിധിപറയാനിരിക്കുന്ന അനധികൃതസ്വത്തു കേസ്, വിചാരണ നടക്കുന്ന അനധികൃത പണമിടപാടു കേസ് തുടങ്ങിയ നിയമക്കുരുക്കുകൾ വേറെയും.
ജയലളിത മുഖ്യമന്ത്രായിയിരുന്ന ആദ്യ ഘട്ടത്തിൽ ഭരണത്തിൽ ശശികലയ്ക്കും ശശികലയുടെ വിശ്വസ്തരടങ്ങിയ മന്നാർഗുഡി മാഫിയയ്ക്കും മുൻതൂക്കമുണ്ടായിരുന്നു. എന്നാൽ തെറ്റിയതോടെ രണ്ടും പേരും അകന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അഴിക്കുള്ളിലായപ്പോൾ ശശികലയോട് ജയലളിതയ്ക്ക് വീണ്ടും സ്‌നേഹം തുടങ്ങി. ഇതിനിടെയാണ് അപ്രതീക്ഷിതമായി അമ്മയ്ക്ക് അസുഖവും മരണവുമെല്ലാം സംഭവിക്കുന്നത്. ഇതിനെ സംശയത്തോടെ കാണുന്നവരുമുണ്ട്. കേസുകളിൽ കുടുങ്ങി ജയലളിത രാജിവയ്ക്കുമ്പോഴെല്ലാം പിനീർശെൽവത്തെ മുഖ്യമന്ത്രിയാക്കിയതും ശശികലയുടെ തന്ത്രമായിരുന്നു. എംഎൽഎമാരായി കഴിഞ്ഞ നാലു തവണയും മത്സരിച്ച എഐഎഡിഎംകെ നേതാക്കളെല്ലാം ശശികലയുടെ വിശ്വസ്തരായിരുന്നു. ഇങ്ങനെ വർഷങ്ങളുടെ കരുതലെടുത്ത തിരക്കഥയിലൂടെയാണ് ശശികല തമിഴകത്തെ അധികാര കേന്ദ്രമാകുന്നത്.
ഇനി മന്നാർഗുഡി മാഫിയയുടെ കാലമാകും. പക്ഷേ ഏറെ കരുതലുകൾ എടുക്കും. ജയലളിതയുടെ നിയമസഭാ മണ്ഡലത്തിൽ ശശികല മത്സരിക്കും. ഇവിടെ ഭീഷണിയാകാൻ നിരവധി ഘടകങ്ങളുണ്ട്. ജയലളിതയുടെ വീട്ടുവേലക്കാരി മുഖ്യമന്ത്രിയായി എന്ന ഡിഎംകെയുടെ വിമർശനം വളരെ തന്ത്രപരമായി തയ്യാറാക്കിയതാണ്. ഈ വികാരം ആളുകളിൽ ആഞ്ഞടിക്കുകയും ജയയുടെ മരണത്തിലെ ദുരൂഹത ചർച്ചയാവുകയും ചെയ്താൽ കാര്യങ്ങൾ തിരിച്ചടിയാകും. അതിനാൽ തുടക്കത്തിൽ വലിയ ഇടപെടൽ മന്നാർഗുഡിക്കാർ നടത്തില്ല. ഉപതെരഞ്ഞെടുപ്പിൽ ശശികല ജയിച്ചാൽ പിന്നെ എല്ലാം അവരുടെ ഇഷ്ടപ്രകാരവും. അങ്ങനെ ഉപതെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള തന്ത്രങ്ങളാകും ശശികല ഇനി നടത്തുക. ചാണക്യ തന്ത്രങ്ങൾ വിജയിക്കാൻ ജനപ്രിയ പ്രഖ്യാപനങ്ങൾ ഇനി ഏറെയുണ്ടാകും. ജയലളിതയുടെ പേരിൽ ക്ഷേമ പദ്ധതികൾ ഏറെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
ചെന്നൈയിൽ ഞായറാഴ്ച ചേർന്ന എ.ഐ.എ.ഡി.എം.കെ. എംഎൽഎമാരുടെ യോഗത്തിലാണ് ശശികല (62) യെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. മുഖ്യമന്ത്രി പനീർശെൽവം ശശികലയുടെ പേര് നിർദേശിച്ചു. യോഗം ഒന്നടങ്കം ഇതംഗീകരിച്ചു. ശശികലയെ കക്ഷിനേതാവായി തിരഞ്ഞെടുത്ത പ്രമേയം പനീർശെൽവം അവതരിപ്പിച്ചു. ഇതും ഐകകണ്‌ഠേന അംഗീകരിച്ചു. ഒ. പനീർശെൽവം രാജി പ്രഖ്യാപനവും നടത്തി. തമിഴ്‌നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവർണർ വിദ്യാസാഗർ റാവുവിന് രാജിക്കത്തും യോഗത്തിന്റെ മിനുട്ട്സും അദ്ദേഹം അയച്ചുകൊടുത്തു. ജയലളിതയുടെ മരണ ശേഷം പനീർശെൽവമാണ് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മുഖ്യമന്ത്രി പദവിയിലേക്കും ആദ്യമായി നിർദേശിച്ചതെന്ന് ശശികല യോഗത്തിൽ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് എന്ന കടമ്പ ശശികലയ്ക്കു മുന്നിലുണ്ട്. ആറുമാസത്തിനുള്ളിൽ അവർ ജനവിധി തേടണം. ജയലളിതയുടെ മണ്ഡലമായ ചെന്നൈ ആർ.കെ. നഗറാകും ശശികലയുടെയും തട്ടകം. എന്നാൽ വോട്ടർമാരിൽ നല്ലൊരു വിഭാഗത്തിന് ശശികലയോട് താത്പര്യമില്ലെന്നാണ് സൂചന.ജയലളിതയുടെ അനന്തരവൾ ദീപയുടെ രംഗപ്രവേശം ഇവിടെയാണ് നിർണായകമാവുക. ശശികല മുഖ്യമന്ത്രിയാകുന്നതോടെ മറുഭാഗത്ത് ദീപയുടെ വളർച്ചയ്ക്കുകൂടി തമിഴക രാഷ്ട്രീയം സാക്ഷ്യം വഹിക്കും.അങ്ങനെ ആർ കെ നഗറിൽ ശശികല-ദീപ പോരാട്ടമാകും നടക്കുകയെന്ന വാദം സജീവമാണ്. ആർ.കെ. നഗർ ഉപതിരഞ്ഞെടുപ്പിൽ പുതിയ പാർട്ടി രൂപവത്കരിച്ച് ശശികലയ്‌ക്കെതിരെ മത്സരിക്കാൻ ദീപ തയ്യാറെടുക്കുന്നതായാണ് വിവരം.
വ്യക്തിപ്രഭാവം കൊണ്ട് ഒറ്റയ്ക്കു തിരഞ്ഞെടുപ്പു ജയിക്കാൻ കരുത്തുള്ള ജയലളിതയായിരുന്നു അണ്ണാ ഡിഎംകെയുടെ ശക്തി. ജനങ്ങൾ വോട്ടു ചെയ്തതും ജയലളിതയ്ക്കായിരുന്നു. എന്നാൽ, ഇന്നേ വരെ ഒരു തിരഞ്ഞെടുപ്പിൽ പോലും മൽസരിക്കാതെയും, പൊതു സമ്മേളനത്തിലോ, പ്രചാരണ വേദിയിലോ പ്രസംഗിക്കാതെയുമാണു ശശികല മുഖ്യമന്ത്രി പദവിയിലെത്തുന്നത്. അതുകൊണ്ട് തന്നെയാണ് ശശികലയുടെ അധികാരമേൽക്കലിനെ പലരും സംശയത്തോടെ കാണുന്നതിന് കാരണവും.

