- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയലളിതയുടെ മണ്ഡലത്തിൽനിന്നു മത്സരിച്ചു ജയിക്കാനുള്ള ശശികലയുടെ മോഹത്തിനെതിരേ എതിർപ്പു ശക്തം; ചിന്നമ്മയ്ക്കു വോട്ടു ചെയ്യില്ലെന്ന് ആർകെ നഗർ മണ്ഡലത്തിലെ പാർട്ടി പ്രവർത്തകർ; എതിർപ്പിനു പിന്നിൽ ഡിഎംകെയെന്ന് ശശികലയുടെ അനുയായികൾ
ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലത്തിൽനിന്നു മത്സരിക്കാനുള്ള തോഴി ശശികല നടരാജന്റെ ആഗ്രത്തിനു തുടക്കത്തിലേ തിരിച്ചടി. അണ്ണാഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ശശികല മുഖ്യമന്ത്രിപദത്തിനുള്ള കരുക്കൾ സജീവമാക്കുന്നതിനിടെയാണ് ഒരുവിഭാഗം പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ജയലളിത മൽസരിച്ചിരുന്ന ആർകെ നഗർ മണ്ഡലത്തിൽനിന്ന് ശശികല മൽസരിക്കണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചിരുന്നു. ജയലളിതയുടെ മരണത്തിന്റെ മുപ്പതാം ദിനം അവർക്ക് ആദരമർപ്പിച്ചു നടത്തിയ മൗനജാഥയ്ക്കിടെ എംഎൽഎ പി.വെട്രിവേൽ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെതിരെ ഒട്ടേറെ പ്രവർത്തകരാണു രംഗത്തെത്തിയിരിക്കുന്നത്. ഞങ്ങൾ ജയലളിക്കുവേണ്ടി മാത്രമാണു വോട്ടു ചെയ്യാനെത്തുന്നത്. ചിന്നമ്മ ശശികലയോടു പറഞ്ഞേക്കൂ ഞങ്ങൾ വോട്ടു ചെയ്യുമെന്നു സ്വപ്നത്തിൽപ്പോലും വിചാരിക്കരുതെന്ന്, മണ്ഡലത്തിലെ മുതിർന്നവരിൽ ഒരാളായ പി.കുപ്പു പറഞ്ഞു. 77 ദിവസം ജയലളിത ആശുപത്രിയിലായിരുന്നു. ഒരിക്കലെങ്കിലും അവർ
ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലത്തിൽനിന്നു മത്സരിക്കാനുള്ള തോഴി ശശികല നടരാജന്റെ ആഗ്രത്തിനു തുടക്കത്തിലേ തിരിച്ചടി. അണ്ണാഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ശശികല മുഖ്യമന്ത്രിപദത്തിനുള്ള കരുക്കൾ സജീവമാക്കുന്നതിനിടെയാണ് ഒരുവിഭാഗം പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ജയലളിത മൽസരിച്ചിരുന്ന ആർകെ നഗർ മണ്ഡലത്തിൽനിന്ന് ശശികല മൽസരിക്കണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചിരുന്നു. ജയലളിതയുടെ മരണത്തിന്റെ മുപ്പതാം ദിനം അവർക്ക് ആദരമർപ്പിച്ചു നടത്തിയ മൗനജാഥയ്ക്കിടെ എംഎൽഎ പി.വെട്രിവേൽ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെതിരെ ഒട്ടേറെ പ്രവർത്തകരാണു രംഗത്തെത്തിയിരിക്കുന്നത്.
ഞങ്ങൾ ജയലളിക്കുവേണ്ടി മാത്രമാണു വോട്ടു ചെയ്യാനെത്തുന്നത്. ചിന്നമ്മ ശശികലയോടു പറഞ്ഞേക്കൂ ഞങ്ങൾ വോട്ടു ചെയ്യുമെന്നു സ്വപ്നത്തിൽപ്പോലും വിചാരിക്കരുതെന്ന്, മണ്ഡലത്തിലെ മുതിർന്നവരിൽ ഒരാളായ പി.കുപ്പു പറഞ്ഞു. 77 ദിവസം ജയലളിത ആശുപത്രിയിലായിരുന്നു. ഒരിക്കലെങ്കിലും അവർ ഞങ്ങൾക്ക് അമ്മയെ കാണിച്ചുതന്നോയെന്നും പ്രവർത്തകർ ചോദിക്കുന്നു. അതിനിടെ, ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാർ ആർകെ നഗറിൽനിന്നു മൽസരിക്കണമെന്ന ആവശ്യവും പ്രവർത്തകർ ഉന്നയിച്ചു. ജയലളിതയുടെ യഥാർഥ പിൻഗാമി അവരാണെന്നും പറയുന്നു.
അതേസമയം, പ്രവർത്തകരെ ശശികലയ്‌ക്കെതിരെ തിരിച്ചുവിടുന്നതു ഡിഎംകെയാണെന്ന് വെട്രിവേൽ ആരോപിച്ചു. വെട്രിവേലിന്റെ ആരോപണങ്ങൾ ഡിഎംകെ തള്ളിക്കളയുകയും ചെയ്തു. പ്രവർത്തകർക്കിടയിൽനിന്നുതന്നെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ശശികല മധുരയിൽനിന്നു മൽസരിച്ചേക്കുമെന്നാണു വിവരം. നേരത്തെ ചെന്നൈ ടി നഗറിലെ വസതിയിലെത്തിയ ദീപ ജയകുമാറിനോടു തങ്ങളെ നയിക്കണമെന്നു പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.



