- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിടുക്കപ്പെട്ട് മുഖ്യമന്ത്രി കസേരയിലേക്ക് കയറുന്നത് ജയയുടെ സ്വത്ത് പൂർണമായും കൈപ്പിടിയിലാക്കാൻ; അമ്മയെ വിഷംകൊടുത്തു കൊന്നെന്ന ആരോപണവും അപ്പോളോയിലെ രേഖകൾ ചോർത്തപ്പെട്ടതും പുലിവാലാകും മുൻപ് എല്ലാം ശരിയാക്കാൻ ഭരണം പിടിച്ചെടുക്കുന്നു; കാര്യങ്ങൾ കൈപ്പിടിയിലാക്കി ആറു മാസത്തിനുള്ളിൽ പടിയിറങ്ങുമെന്നും ചില റിപ്പോർട്ടുകൾ
ചെന്നൈ: തിടുക്കപ്പെട്ട് തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി കസേരയിലേക്ക് ജയലളിതയുടെ മരണം കഴിഞ്ഞ് രണ്ടുമാസം പിന്നിടുന്ന വേളയിൽ തോഴി ശശികല കയറാനൊരുങ്ങുന്നത് തനിക്കെതിരെ ഉണ്ടാകാനിടയുള്ള കേസുകൾ അട്ടിമറിക്കാനെന്ന സൂചനകൾ ശക്തം. ജയലളിതയുടെ സ്വത്തിൽ സമ്പൂർണാധിപത്യം സ്ഥാപിക്കാനും അവരുടെ മരണത്തിന്റെ പിന്നിലുള്ള ദുരൂഹതകൾ പുറത്തുവരാതെ അടിച്ചമർത്താനുമാണ് തിടുക്കപ്പെട്ട് തോഴി ശശികലയെന്ന ചിന്നമ്മ തമിഴകത്തിന്റെ സമ്പൂർണാധികാരം പിടിച്ചെടുക്കുന്നതെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. ജയലളിതയെ വകവരുത്താനും തമിഴകത്തിന്റെ അധികാരം പിടിച്ചെടുക്കാനും തോഴി ശശികലയും ഭർത്താവ് നടരാജനും ഉൾപ്പെട്ട മന്നാർഗുഡി മാഫിയ ഗൂഢനീക്കം നടത്തിയ റിപ്പോർട്ടുകൾ ഇടക്കാലത്ത് പുറത്തുവന്നിരുന്നു. ജയലളിത അവസാനകാലത്ത് ആശുപത്രിയിൽ കിടന്നപ്പോഴും അവരുടെ ഒരു ചിത്രംപോലും പുറത്തുവരാതിരിക്കാൻ വേണ്ട കരുതലുകളെടുത്ത് ആശുപത്രിയിൽതന്നെ കഴിച്ചുകൂട്ടിയ ആളാണ് ശശികല. അനധികൃതമായും അല്ലാതെയും ജയലളിത സമ്പാദിച്ചുകൂട്ടിയ സഹസ്രകോടികളുടെ ആസ്തിയും ഇനി ആരുടെ പക്കലെത്തുമെന്നതുമെല
ചെന്നൈ: തിടുക്കപ്പെട്ട് തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി കസേരയിലേക്ക് ജയലളിതയുടെ മരണം കഴിഞ്ഞ് രണ്ടുമാസം പിന്നിടുന്ന വേളയിൽ തോഴി ശശികല കയറാനൊരുങ്ങുന്നത് തനിക്കെതിരെ ഉണ്ടാകാനിടയുള്ള കേസുകൾ അട്ടിമറിക്കാനെന്ന സൂചനകൾ ശക്തം. ജയലളിതയുടെ സ്വത്തിൽ സമ്പൂർണാധിപത്യം സ്ഥാപിക്കാനും അവരുടെ മരണത്തിന്റെ പിന്നിലുള്ള ദുരൂഹതകൾ പുറത്തുവരാതെ അടിച്ചമർത്താനുമാണ് തിടുക്കപ്പെട്ട് തോഴി ശശികലയെന്ന ചിന്നമ്മ തമിഴകത്തിന്റെ സമ്പൂർണാധികാരം പിടിച്ചെടുക്കുന്നതെന്ന വിവരങ്ങളാണ് ലഭിക്കുന്നത്.
ജയലളിതയെ വകവരുത്താനും തമിഴകത്തിന്റെ അധികാരം പിടിച്ചെടുക്കാനും തോഴി ശശികലയും ഭർത്താവ് നടരാജനും ഉൾപ്പെട്ട മന്നാർഗുഡി മാഫിയ ഗൂഢനീക്കം നടത്തിയ റിപ്പോർട്ടുകൾ ഇടക്കാലത്ത് പുറത്തുവന്നിരുന്നു. ജയലളിത അവസാനകാലത്ത് ആശുപത്രിയിൽ കിടന്നപ്പോഴും അവരുടെ ഒരു ചിത്രംപോലും പുറത്തുവരാതിരിക്കാൻ വേണ്ട കരുതലുകളെടുത്ത് ആശുപത്രിയിൽതന്നെ കഴിച്ചുകൂട്ടിയ ആളാണ് ശശികല. അനധികൃതമായും അല്ലാതെയും ജയലളിത സമ്പാദിച്ചുകൂട്ടിയ സഹസ്രകോടികളുടെ ആസ്തിയും ഇനി ആരുടെ പക്കലെത്തുമെന്നതുമെല്ലാം വലിയ ചർച്ചയാണ്.
അതിന് പുറമെ ജയലളിത അപ്പോളോ ആശുപത്രിയിൽ കഴിഞ്ഞിരുന്ന കാലത്തെ രഹസ്യങ്ങൾ ഹാക്കർമാർ ചോർത്തിയ സംഭവവുമുണ്ടായി. ഇതെല്ലാം താമസിയാതെ പൊല്ലാപ്പാകുമെന്നു കണ്ടാണ് തിടുക്കപ്പെട്ട് ശശികല മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവയ്ക്കുന്നതെന്നാണ് സൂചന. മാത്രമല്ല, എല്ലാം ശരിയാക്കി ആറുമാസത്തിനകം തിരഞ്ഞെടുപ്പിനെ നേരിടാതെ തന്നെ ശശികല മുഖ്യമന്ത്രി പദം ഒഴിയുമെന്നും റിപ്പോർട്ടുകളുണ്ട്.
ചിന്നമ്മയെന്ന് അറിയപ്പെടുന്ന ശശികല അധികാരത്തിലെത്തുന്നതിന് എതിരെ ജയലളിതയുടെ മരണത്തിന് പിന്നാലെ വലിയതോതിൽ എതിർപ്പുയർന്നിരുന്നു. ജയയുടെ ബന്ധുക്കളും അണ്ണാഡിഎംകെയിലെ ഒരുവിഭാഗവും ആണ് ശശികല മുഖ്യമന്ത്രിയാകുന്നതിനെ എതിർത്തത്. എന്നാൽ അത്തരത്തിലുള്ള എതിർപ്പുകളെ അടിച്ചമർത്താനും സ്വത്തിൽ സമ്പൂർണാധിപത്യം സ്ഥാപിക്കാനുമാണ് ഇപ്പോൾ ശശികലയും ഭർത്താവ് നടരാജനും ശ്രമിക്കുന്നതെന്ന വാദം ശക്തമാണ്.
എന്നും ജയലളിതയുടെ നിഴലായി മാത്രം നടക്കുമ്പോഴും ഉത്തരവുകളെല്ലാം താൻവഴി അധികാരകേന്ദ്രങ്ങളിലേക്ക് എത്തണമെന്ന കൂർമ്മബുദ്ധി പ്രകടിപ്പിച്ചിരുന്നു ശശികല. ഒരിക്കൽപോലും വേദികളിൽ പ്രസംഗിക്കാത്ത ശശികല തമിഴകത്ത് മുഖ്യമന്ത്രിയാകുമ്പോൾ ഇനിയങ്ങോട്ട് അവരുടെ പൊതുവേദികളിലെ പ്രകടനം എങ്ങനെയായിരിക്കുമെന്നതും ഇതോടെ ചർച്ചയാവുകയാണ്. അണ്ണാ ഡിഎംകെയുടെ നേതാക്കളെല്ലാം ജനകീയരായിരുന്നു. അല്ലാത്ത ആരേയും അംഗീകരിച്ചിട്ടില്ല. എംജിആറിന്റെ ഭാര്യ ജാനകിയെ പോലും അംഗീകരിക്കാത്തവരായിരുന്നു പാർട്ടി അണികൾ.
അതായത് എംജിആർ, ജയലളിത തുടങ്ങി ജനറൽ സെക്രട്ടറിപദം വഹിച്ചവരെല്ലാം വൻ ജനസ്വാധീനമുള്ള നേതാക്കളായിരുന്നു. അവർ തെരഞ്ഞെടുപ്പിൽ മൽസരിച്ചു വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു, ഭരണത്തിൽ മികവു തെളിയിച്ചു, പ്രസംഗങ്ങളിലൂടെ ജനങ്ങളെ കയ്യിലെടുത്തു. ഈ പദവിയിലേക്കാണ് ജയലളിതയുടെ പിൻഗാമിയായി തോഴി ശശികല എത്തുന്നത്. പാർട്ടി സ്ഥാനങ്ങളിൽ ഒരു നേതൃപരമായ മികവും ശശികല ഇതുവരെ കാട്ടിയിട്ടില്ല. അതിനാൽ തന്നെ അവരെ എത്രത്തോളം തമിഴകം ഉൾക്കൊള്ളുമെന്നതും സംശയകരമാണ്.
പാർട്ടി അംഗവും നിർവാഹക സമിതിയിലെ പ്രത്യേക ക്ഷണിതാവുമാണെന്നല്ലാതെ ചുമതലകളൊന്നും വഹിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ മൽസരിക്കുകയോ, പൊതുവേദികളിൽ പാർട്ടിക്കു വേണ്ടി പ്രചാരണത്തിനിറങ്ങുകയോ ചെയ്തിട്ടില്ല. ശശികലയുടെ ശബ്ദം പോലും അണികൾക്കോ, ജനങ്ങൾക്കോ പരിചിതമല്ല. ഇത്തരമൊരു വ്യക്തിയെയാണ് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായതും ഇപ്പോൾ മുഖ്യമന്ത്രിയാകുന്നതും.
പാർട്ടിയിലും ഭരണത്തിലും ശശികല നടത്തിയ പിൻവാതിൽ ഇടപെടലുകൾക്ക് തെളിവാണ് ഇത്. ജയയുടെ തോഴിയെന്ന നിലയിൽ പാർട്ടിയിലും ഭരണത്തിലും തന്റേതായ ആളുകളെ നിയോഗിക്കാൻ ശശികലയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ ഈ നേതാക്കളുടെ പിന്തുണയിൽ പാർട്ടി പിടിച്ചെടുത്തു. ജയലളിതയുടെ മരണം ഒഴിവുണ്ടാക്കിയ സീറ്റിൽ ഉപതെരഞ്ഞെടുപ്പിലും ശശികല മത്സരിക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രി പനീർ സെൽവവും ശശികലയുടെ അനുയായിയാണ്. ശശികലയ്ക്ക് വേണ്ടി മുഖ്യമന്ത്രി പദമൊഴിയാൻ സന്നദ്ധനാണ് പനീർ സെൽവം. ചിന്നമ്മയെ പാർട്ടിയുടെ തലപ്പത്ത് നിയോഗിച്ചതിന് പിന്നിൽ പനീർസെൽവത്തിന്റെ ഇടപെടലുമുണ്ട്. പനീർസെൽവത്തെ ആദ്യം മുഖ്യമന്ത്രിയാക്കിയത് ശശികലയായിരുന്നു. ശശികലയും ജയലളിതയും തമ്മിൽ തെറ്റിയതോടെ പനീർസെൽവവും ഒതുക്കപ്പെട്ടു. എന്നാൽ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിത ജയിലിൽ പോയപ്പോൾ വീണ്ടും പനീർ സെൽവം മുഖ്യമന്ത്രിയായി. ഇതിന് കാരണവും ശശികലയായിരുന്നു. അതുകൊണ്ട് തന്നെ തന്റെ രാഷ്ട്രീയ ഉയർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച ശശികലയ്ക്ക് വേണ്ടി ഏത് സ്ഥാനവും ഒഴിയാൻ പനീർസെൽവം തയ്യാറാണ്. അതുകൊണ്ട് തന്നെയാണ് ജയലളിതയുടെ മരണ ശേഷവും പനീർസെൽവത്തെ ശശികല മുഖ്യമന്ത്രിയാക്കിയത്.
ഒരേസമയം തന്നെ തമിഴ്‌നാട് മുഖ്യമന്ത്രി പന്നീർ ശെൽവമുൾപ്പെടെയുള്ള നേതാക്കളെ വരച്ചവരയിൽ നിർത്തുകയും ചെന്നൈ നഗരത്തിന്റെ, തമിഴകത്തിന്റെ നിർണായക ബിസിനസ് ഇടപാടുകളിൽ കൈവച്ച് പണമുണ്ടാക്കുകയും ചെയ്യുന്ന അധികാരകേന്ദ്രം തന്നെയായിരുന്നു ശശികലയും അവരുൾപ്പെട്ട മന്നാർഗുഡി മാഫിയയും. ഒന്നും രണ്ടും കൊല്ലമല്ല, മറിച്ച് നീണ്ട മൂന്നുദശാബ്ദത്തോളം ജയലളിതയെന്ന ഏകാധിപതിയുടെ ശ്വാസംപോലെ കൂടെയുണ്ടായിരുന്നു ശശികല. അവരെ തോഴിയാക്കി ജയയ്‌ക്കൊപ്പം വിട്ട് ബാക്കി ചരടുവലികൾ നടത്തിയിരുന്ന ഭർത്താവ് നടരാജന്റെ നേതൃത്വത്തിലുള്ള മന്നാർഗുഡി ടീമിനു തന്നെയാകും ഇനിയങ്ങോട്ട് തമിഴകത്തിന്റെ ഭരണമെന്നാണ് ഇപ്പോഴത്തെ അണ്ണാ ഡിഎംകെയിലെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.
ജയലളിതയുടെ വസതിയിലുൾപ്പെടെ ഒരു ഈച്ചപോലും അറിവില്ലാതെ പറക്കാൻ അനുവദിക്കാത്തവിധം നെറ്റ് വർക്ക് ഒരുക്കിയാണ് ശശികലയും നടരാജനും ഓരോ നീക്കങ്ങളും നടത്തിയിരുന്നത്. അതേസമയം ജയലളിതയുടെ ആവശ്യങ്ങളെല്ലാം യഥാവിധി നിറവേറ്റുന്നതിൽ ഇവർ ഒരു വീഴ്ചയും വരുത്തിയില്ല. ഇതിനിടെ ഇടക്കാലത്ത് ഉണ്ടായ സ്വരക്കേടിനെ തുടർന്ന് ശശികലയേയും നടരാജനെയും ജയ പോയ്‌സ് ഗാർഗനു പുറത്താക്കി.
ജയലളിതയ്ക്ക് വിഷം നൽകി ഇല്ലാതാക്കാൻ ഇവർ ശ്രമം നടത്തിയെന്നും ഇതിന്റെ വിവരം അറിയിച്ചത് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആയിരുന്നെന്നും ഇതെത്തുടർന്നാണ് ജയലളിത ശശികലയെയും കൂട്ടരേയും അകറ്റി നിർത്തിയതെന്നും വാർത്തകൾ വരികയും ചെയ്തിരുന്നു. അതെന്തായാലും ഈ പിണക്കം അധികനാൾ നീണ്ടുനിന്നില്ല. ഉറ്റതോഴിയെന്ന നിലയിൽ ശശികലയെ പിരിഞ്ഞിരിക്കാൻ വയ്യാതെ ജയതന്നെ അവരെ തിരിച്ചുവിളിച്ചു. പിന്നീട് ജയ മരണത്തിന് കീഴടങ്ങി യാത്രയാകുന്നതുവരെ വീണ്ടും കൂടെനിന്ന ശശികല വീണ്ടും ഇളയറാണിയായിതന്നെ വിലസുന്നു. ഇപ്പോഴിതാ ജയയുടെ പിൻഗാമിയുമാകുന്നു.



