- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തടസ്സങ്ങളും എതിർപ്പുകളും രൂക്ഷമായപ്പോൾ മുഖ്യമന്ത്രിമോഹം ഉപേക്ഷിച്ച് ശശികല; വിശ്വസ്തനെ മുഖ്യമന്ത്രിയാക്കി പിന്നിൽനിന്നു ഭരണം നിയന്ത്രിക്കാൻ ആലോചന; നറുക്കു വീഴുക സെങ്കോട്ടയ്യനോ പളനിസ്വാമിക്കോ; എംഎൽഎമാർ ഒളിച്ചു താമസിക്കുന്ന റിസോർട്ടിലെത്തിയ ചിന്നമ്മ അവിടെ നിയമഭാ കക്ഷിയോഗം നടത്തി; പാർട്ടി വക്താവ് പൊന്നയ്യനും ശശികലയെ ഉപേക്ഷിച്ചു
ചെന്നൈ: പ്രതിസന്ധികൾ രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പദത്തിലേറുകയെന്ന മോഹം ശശികല ഉപേക്ഷിക്കുന്നതായി സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരാളെ ശശികല നിയോഗിച്ചേക്കുമെന്നാണ് ചെന്നൈയിൽനിന്നു ലഭിക്കുന്ന റിപ്പോർട്ടുകൾ. ശശികലയുടെ വിശ്വസ്തരായ എടപ്പാളി പളനി സ്വാമിയോ കെ.എ. സെങ്കോട്ടയ്യനോ ആയിരിക്കും നറുക്കു വീഴുകയെന്നും സൂചനയുണ്ട്. സെങ്കോട്ടയ്യൻ പാർട്ടിയുടെ പ്രിസീഡിയം ചെയർമാനാണ്. ഇരുവരും ശശികലയുമായി അടുത്തു നിൽക്കുന്നവരാണ്. ഇത്തരമൊരു നീക്കവുമായി മുന്നോട്ടുപോയാൽ ഗവർണർക്ക് എതിർക്കാൻ സാധിക്കില്ല. ശശികല പിൻസീറ്റിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യും. മുഖ്യമന്ത്രി പദത്തിലേറാനുള്ള തന്റെ മോഹത്തിന് പലതരത്തിലുള്ള എതിർപ്പുകൾ നേരിടുന്ന പശ്ചാത്തലത്തിലാണ് ശശികലയുടെ പുതിയ നീക്കങ്ങൾ. ഒളിവിൽ കഴിയുന്ന എംഎൽഎമാരെ കാണാൻ കൂവത്തൂരിലെ റിസോർട്ടിൽ ഇന്നെത്തിയ ശശികല അവിടെ നിയമസഭാകക്ഷി യോഗം വിളിച്ചു ചേർക്കുത്തുവെന്നാണു റിപ്പോർട്ടുകൾ. നിലവിൽ നിയമസഭാകക്ഷി നേതാവായ ശശികലയ്ക്കു പകരം പുതിയ നേതാവിനെ തിരഞ്ഞെടുത്ത് ഭരണം പിട
ചെന്നൈ: പ്രതിസന്ധികൾ രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പദത്തിലേറുകയെന്ന മോഹം ശശികല ഉപേക്ഷിക്കുന്നതായി സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരാളെ ശശികല നിയോഗിച്ചേക്കുമെന്നാണ് ചെന്നൈയിൽനിന്നു ലഭിക്കുന്ന റിപ്പോർട്ടുകൾ. ശശികലയുടെ വിശ്വസ്തരായ എടപ്പാളി പളനി സ്വാമിയോ കെ.എ. സെങ്കോട്ടയ്യനോ ആയിരിക്കും നറുക്കു വീഴുകയെന്നും സൂചനയുണ്ട്. സെങ്കോട്ടയ്യൻ പാർട്ടിയുടെ പ്രിസീഡിയം ചെയർമാനാണ്. ഇരുവരും ശശികലയുമായി അടുത്തു നിൽക്കുന്നവരാണ്. ഇത്തരമൊരു നീക്കവുമായി മുന്നോട്ടുപോയാൽ ഗവർണർക്ക് എതിർക്കാൻ സാധിക്കില്ല. ശശികല പിൻസീറ്റിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യും.
മുഖ്യമന്ത്രി പദത്തിലേറാനുള്ള തന്റെ മോഹത്തിന് പലതരത്തിലുള്ള എതിർപ്പുകൾ നേരിടുന്ന പശ്ചാത്തലത്തിലാണ് ശശികലയുടെ പുതിയ നീക്കങ്ങൾ. ഒളിവിൽ കഴിയുന്ന എംഎൽഎമാരെ കാണാൻ കൂവത്തൂരിലെ റിസോർട്ടിൽ ഇന്നെത്തിയ ശശികല അവിടെ നിയമസഭാകക്ഷി യോഗം വിളിച്ചു ചേർക്കുത്തുവെന്നാണു റിപ്പോർട്ടുകൾ. നിലവിൽ നിയമസഭാകക്ഷി നേതാവായ ശശികലയ്ക്കു പകരം പുതിയ നേതാവിനെ തിരഞ്ഞെടുത്ത് ഭരണം പിടിക്കാനുള്ള തന്ത്രങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്.
ശശികല തന്നെയാണ് നേതാവെന്നും അവരെ മുഖ്യമന്ത്രിയാക്കുകയാണ് പ്രാഥമിക ദൗത്യമെന്നും സെങ്കോട്ടയ്യൻ പിന്നീടു പറഞ്ഞു. താൻ ഗവർണറെ കാണാൻ അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം ജനാധിപത്യപരമായ തീരുമാനം എടുക്കുമെന്നാണു പ്രതീക്ഷയെന്നും സെങ്കോട്ടയ്യൻ കൂട്ടിച്ചേർത്തു. പാർട്ടി പ്രിസീഡിയം ചെയർമാനായി കെ.എ.സെങ്കോട്ടയ്യനെ കഴിഞ്ഞ ദിവസമാണു തിരഞ്ഞെടുത്തത്. പനീർസെൽവത്തിനൊപ്പം പോയ മധുസൂദനനെ മാറ്റിയ ശേഷമായിരുന്നു നടപടി.
ഗവർണർ വിദ്യാസാഗർ റാവു അടക്കം ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിൽ എതിർപ്പ് ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ അവർ നടത്തുന്നത്. കാവൽ മുഖ്യമന്ത്രിയായ പനീർശെൽവത്തിന് അനുകൂലമായിട്ടാണ് ഗവർണറുടെ നീക്കങ്ങൾ. പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ ഉടൻ വരാൻപോകുന്ന വിധി ശശികലയ്ക്ക് എതിരായിക്കുമെന്ന നിഗമനത്തിലാണ് ഗവർണർ സത്യപ്രതിജ്ഞയെ എതിർക്കുന്നത്.
128 എംഎൽഎമാരും കൂവത്തൂരിലുണ്ടെന്ന് അണ്ണാ ഡിഎംകെ വൃത്തങ്ങൾ അറിയിച്ചു. എംഎൽഎമാരെ നേരിൽകണ്ട് കാര്യങ്ങൾ വിശദീകരിക്കാനും പിന്തുണയുണ്ടെന്ന് ഉറപ്പാക്കാനുമാണ് ശശികല നേരിട്ട് കൂവത്തൂരിൽ എത്തിയിരിക്കുന്നത്. മഹാബലിപുരത്തെയും കൂവത്തൂരിലെയും രണ്ടു റിസോർട്ടുകളിലായാണ് ശശികല എംഎൽഎമാരെ പാർപ്പിച്ചിരുന്നത്. ശശികലയുടെ സന്ദർശനം പ്രമാണിച്ച് മഹാബലിപുരത്തെ റിസോർട്ടിൽനിന്ന് എംഎൽഎമാരെ കൂവത്തൂരിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ, രാജ്ഭവനിലെ സുരക്ഷ വർധിപ്പിച്ചു. വഴികളിൽ വലിയ രീതിയിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.
ഇതിനിടെ, തമിഴ്‌നാട് മുഖ്യമന്ത്രി ആരെന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ തീരുമാനം വേഗത്തിൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല ഗവർണർ സി. വിദ്യാസാഗർ റാവുവിന് കത്തയച്ചു.തമിഴ്‌നാടിന്റെ നന്മയെ കരുതി തീരുമാനം വേഗത്തിലാക്കണമെന്നും ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നുമാണ് ശശികലയുടെ ആവശ്യം. പനീർശെൽവം രാജിവച്ചിട്ട് ഏഴു ദിവസമായെന്നും ശശികല കത്തിൽ ചൂണ്ടിക്കാണിക്കുന്നു. വിശ്വാസ വോട്ടെടുപ്പ് സഭയിൽ നടക്കുന്നത് വരെ റിസോർട്ടിൽ തുടരുമെന്നും എംഎൽഎമാർ പറയുന്നു.
തങ്ങൾ തടങ്കലിലല്ലെന്ന് കാഞ്ചീപുരത്തെ ഗോൾഡേ ബേ റിസോർട്ടിൽ താമസിക്കുന്ന എംഎൽഎമാർ. റവന്യൂ വകുപ്പ് നടത്തിയ പരിശോധനയ്ക്ക് ശേഷം റിസോർട്ടിന് പുറത്തുവന്ന എംഎൽഎമാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് റവന്യൂ വകുപ്പ് ഇവിടെ പരിശോധന നടത്തിയത്.പനീർസെൽവം ക്യാമ്പിൽ നിന്നും ഭീഷണിയുള്ളത്കൊണ്ടാണ് ഒളിവിൽ കഴിയേണ്ടിവന്നതെന്നും അവർ പറയുന്നു.
അതേസമയം പാർട്ടിയിൽ നിന്നും കൂടുതൽ പിന്തുണ ലഭിക്കുന്ന പനീർശെൽം കൂടുതൽ ശക്തി പ്രാപിക്കുകയാണ്.രണ്ട് എംപിമാർ ഉൾപ്പെടെയുള്ളവർ പനീർശെൽവം പക്ഷത്തേക്ക് കൂറുമാറിയത് ശശികല പക്ഷത്തെ ആശങ്കയിലാക്കുന്നുണ്ട്. അണ്ണാഡിഎംകെയുടെ സ്ഥാപക നേതാക്കളിലൊരാളും ഇപ്പോൾ പാർട്ടി വക്താവുമായ പൊന്നയ്യനും ശശികലയെ വിട്ട് പനീർശെൽവം കാമ്പിലെത്തി. ജയലളിതയുടെ ആത്മാവ് ശശികലയിൽ പ്രവർത്തിക്കുന്നുവെന്നു പറഞ്ഞിട്ടുള്ളയാളാണ് പൊന്നയ്യൻ. മന്ത്രി പാണ്ഡ്യരാജനും പനീർശെൽവത്തിന് പിന്തുണ അറിയിച്ചേക്കും.
അതിനിടെ പോയസ് ഗാർഡനിലെ വേദനിലയം ജയലളിത സ്മാരകമാക്കാനുള്ള ഒപ്പ് ശേഖരണവും ആരംഭിച്ചിട്ടുണ്ട്.ശശികല പക്ഷത്തു നിന്ന് രണ്ട് എംപിമാർ കൂടി പനീർശെൽവം ക്യാമ്പിലെത്തി. നാമക്കൽ എംപി പി.ആർ സുന്ദരവും കൃഷ്ണഗിരി എംപി അശോക് കുമാറുമാണ് പനീർശെൽവം പക്ഷത്തേക്ക് എത്തിയിരിക്കുന്നത്. നേരത്തേ രാജ്യസഭ എംപി മൈത്രേയൻ മാത്രമാണ് പനീർശെൽവത്തിന് പിന്തുണ നൽകിയിരുന്നത്.



