- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിശ്ചിതത്വം നീളുന്തോറും ശശികല ദുർബലയാകുമെന്ന ഗവർണറുടെ കണക്കുകൂട്ടൽ വിജയത്തിലേക്ക്; തടവിൽനിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 20 എംഎൽഎമാർ; അനുനയ ചർച്ചകൾക്കായി ചിന്നമ്മ റിസോർട്ടിൽ; വിമതരുടെ എണ്ണം കൂടിയതോടെ ഒപിഎസ് ക്യാമ്പിൽ പ്രതീക്ഷ
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം അയവില്ലാതെ തുടരവെ, എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനായി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികലയും, എതിർചേരിയിലുള്ള കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവവും കൂവത്തൂരിലേക്ക് പുറപ്പെട്ടു. ശശികല വിഭാഗം എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിലേക്കാണ് ഇരുവരുടെയും യാത്ര. തങ്ങളെ പുറത്തുവിടണമെന്ന് ശശികല ക്യാംപിലെ ഇരുപതോളം എംഎൽഎമാർ ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് ശശികലയും പനീർസെൽവവും കൂവത്തൂരിലേക്ക് യാത്ര തിരിച്ചത്. രാഷ്ട്രീയ അനിശ്വിതത്വം നീളുന്തോറും ശശികല ദുർബലയാകുമെന്ന ഗവർണർ സി. വിദ്യാസാഗർ റാവുവിന്റെ കണക്കുകൂട്ടൽ വിജയത്തിലെത്തുന്ന കാഴ്ചയാണു കാണുന്നത്. പനീർശെൽവത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇതുവരെ ഗവർണർ കൈക്കൊണ്ടിരിക്കുന്നത്. നേതാക്കൾ രണ്ടുപേരും കൂവത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് റിസോർട്ടിനു മുന്നിൽ പാർട്ടി പ്രവർത്തകരും മാദ്ധ്യമ പ്രവർത്തകരും തിങ്ങിക്കൂടിയിട്ടുണ്ട്. ഇടയ്ക്ക് ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടായെങ്കിലു
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം അയവില്ലാതെ തുടരവെ, എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനായി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികലയും, എതിർചേരിയിലുള്ള കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവവും കൂവത്തൂരിലേക്ക് പുറപ്പെട്ടു. ശശികല വിഭാഗം എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിലേക്കാണ് ഇരുവരുടെയും യാത്ര. തങ്ങളെ പുറത്തുവിടണമെന്ന് ശശികല ക്യാംപിലെ ഇരുപതോളം എംഎൽഎമാർ ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് ശശികലയും പനീർസെൽവവും കൂവത്തൂരിലേക്ക് യാത്ര തിരിച്ചത്.
രാഷ്ട്രീയ അനിശ്വിതത്വം നീളുന്തോറും ശശികല ദുർബലയാകുമെന്ന ഗവർണർ സി. വിദ്യാസാഗർ റാവുവിന്റെ കണക്കുകൂട്ടൽ വിജയത്തിലെത്തുന്ന കാഴ്ചയാണു കാണുന്നത്. പനീർശെൽവത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇതുവരെ ഗവർണർ കൈക്കൊണ്ടിരിക്കുന്നത്.
നേതാക്കൾ രണ്ടുപേരും കൂവത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് റിസോർട്ടിനു മുന്നിൽ പാർട്ടി പ്രവർത്തകരും മാദ്ധ്യമ പ്രവർത്തകരും തിങ്ങിക്കൂടിയിട്ടുണ്ട്. ഇടയ്ക്ക് ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടായെങ്കിലും പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
അതേസമയം, എന്തുവിലകൊടുത്തും പനീർസെൽവത്തെ തടയുമെന്ന് ശശികലയോട് ആഭിമുഖ്യം പുലർത്തുന്ന എംഎൽഎമാർ വ്യക്തമാക്കി. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്ക് ഇപ്പോഴും ഉണ്ടെന്ന നിലപാടിലാണ് ശശികല വിഭാഗം. തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ലെന്നും എവിടെ വേണമെങ്കിലും ഹാജരാകാൻ തയാറാണെന്നും റിസോർട്ടിനു പുറത്തെത്തി മാദ്ധ്യമങ്ങളെ കണ്ട ആണ്ടിപ്പെട്ടി എംഎൽഎ ടി. തമിഴ്‌ശെൽവൻ എംഎൽഎ വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണറോ രാഷ്ട്രപതിയോ അവസരം നൽകണം. സർക്കാർ രൂപീകരണത്തിന് അവസരം നൽകാത്ത ഗവർണർ സി.വിദ്യാസാഗർ റാവുവിന്റെ നിലപാട് സംശയാസ്പദമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഗവർണറിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്ന് ശശികല പക്ഷക്കാരനായ എംപി ആർ. വൈത്യലിംഗം വ്യക്തമാക്കി. ഇന്നും തീരുമാനമുണ്ടായില്ലെങ്കിൽ തുടർനടപടികൾ ശശികല വൈകിട്ട് പ്രഖ്യാപിക്കും. ഉടൻ തീരുമാനമെടുക്കണമെന്ന ആവശ്യമുയർത്തി ശശികലയും അവരെ അനുകൂലിക്കുന്ന എംഎൽഎമാരും നിരാഹാര സമരം ആരംഭിക്കുമെന്നും സൂചനയുണ്ട്. രാജ്ഭവനു മുന്നിലോ മറീനാ ബീച്ചിലെ ജയാ സ്മാരകത്തിനു മുന്നിലോ ആയിരിക്കും നിരാഹാരമിരിക്കുക. സംഘർഷ സാധ്യത കണക്കിലെടുത്ത് ചെന്നൈയിലെങ്ങും സുരക്ഷ ശക്തമാക്കി.



