- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടിലും രാഷ്ട്രീയ പകപോക്കലിന്റെ ദിനം; ശശികല പുഷ്പയുടെ ഭർത്താവിനെ അണ്ണാഡിഎംകെ ആസ്ഥാനത്തിനു മുന്നിലിട്ടു മർദിച്ചു; ഇടികൊണ്ടു മൂക്കിൽനിന്നും വായിൽനിന്നും ചോരയൊലിച്ച ലിംഗേശ്വരനെ രക്ഷപ്പെടുത്തിയതു പൊലീസ്
ചെന്നൈ: ആണ്ണാഡിഎംകെയിൽനിന്നു പുറത്താക്കപ്പെട്ട ശശികല പുഷ്പ എംപിയുടെ ഭർത്താവിനും അഭിഭാഷകനും പാർട്ടി ഓഫിസിനു വെളിയിൽ മർദനം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പട്ടിക സമർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. പരുക്കേറ്റ ഇവരെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറിയായി ശശികല നടരാജനെ തിരഞ്ഞെടുത്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു ശശികല പുഷ്പയുടെ സന്ദർശനം. ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് സംഭവം. ശശികല പുഷ്പയുടെ നിർദ്ദേശപ്രകാരം അണ്ണാഡിഎംകെ ആസ്ഥാനത്ത് എത്തിയ ഭർത്താവ് ലിംഗേശ്വരനെയും അഭിഭാഷകരെയും പ്രവർത്തകർ മർദിക്കുകയായിരുന്നു. മർദനത്തിൽ മൂക്കിൽനിന്നും വായിൽനിന്നും ചോരവന്ന ലിംഗേശ്വരനെ പൊലീലെത്തിയാണു രക്ഷിച്ചത്. വ്യാഴാഴ്ച നടക്കുന്ന ജനറൽ കൗൺസിലിൽ ജനറൽ സെക്രട്ടറിയായി തന്നെ നിയമിക്കണമെന്നാണ് പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട ശശികല പുഷ്പയുടെ ആവശ്യം. ഇതിനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ് ലിംഗേശ്വരനും അഭിഭാഷകരും അണ്ണാഡിഎംകെ ആസ്ഥാനത
ചെന്നൈ: ആണ്ണാഡിഎംകെയിൽനിന്നു പുറത്താക്കപ്പെട്ട ശശികല പുഷ്പ എംപിയുടെ ഭർത്താവിനും അഭിഭാഷകനും പാർട്ടി ഓഫിസിനു വെളിയിൽ മർദനം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പട്ടിക സമർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. പരുക്കേറ്റ ഇവരെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറിയായി ശശികല നടരാജനെ തിരഞ്ഞെടുത്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു ശശികല പുഷ്പയുടെ സന്ദർശനം.
ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് സംഭവം. ശശികല പുഷ്പയുടെ നിർദ്ദേശപ്രകാരം അണ്ണാഡിഎംകെ ആസ്ഥാനത്ത് എത്തിയ ഭർത്താവ് ലിംഗേശ്വരനെയും അഭിഭാഷകരെയും പ്രവർത്തകർ മർദിക്കുകയായിരുന്നു. മർദനത്തിൽ മൂക്കിൽനിന്നും വായിൽനിന്നും ചോരവന്ന ലിംഗേശ്വരനെ പൊലീലെത്തിയാണു രക്ഷിച്ചത്.
വ്യാഴാഴ്ച നടക്കുന്ന ജനറൽ കൗൺസിലിൽ ജനറൽ സെക്രട്ടറിയായി തന്നെ നിയമിക്കണമെന്നാണ് പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട ശശികല പുഷ്പയുടെ ആവശ്യം. ഇതിനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ് ലിംഗേശ്വരനും അഭിഭാഷകരും അണ്ണാഡിഎംകെ ആസ്ഥാനത്തെത്തിയത്. മർദനത്തിൽ പരുക്കേറ്റ ഇവരെ റോയ്‌പ്പേട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശശികല പുഷ്പയ്ക്ക് പിന്നിൽ ഡിഎംകെയാണെന്നാണ് പ്രവർത്തകരുടെ ആരോപണം.
അതേസമയം, ശശികല പുഷ്പയുടെ അഭിഭാഷകൻ രാവിലെ പാർട്ടി ഓഫിസിലെത്തിയിരുന്നുവെന്നും അവിടെ പ്രവേശിക്കരുതെന്ന് അറിയിച്ചിരുന്നുവെന്നും അണ്ണാഡിഎംകെ വക്താവ് അറിയിച്ചു. അണ്ണാഡിഎംകെ പ്രവർത്തകർക്കെതിരെ പുഷ്പ പൊലീസിൽ പരാതി നൽകി.
ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പുഷ്പ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ശശികല നടരാജനെ ജനറൽ സെക്രട്ടറി ആകുന്നതിനെതിരെ പുഷ്പ മദ്രാസ് ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്. അഞ്ചു വർഷം തുടർച്ചയായി പാർട്ടി അംഗമല്ലാത്തവർക്ക് ചുമതലകൾ വഹിക്കാനാകില്ലെന്നാണ് അണ്ണാഡിഎംകെയിലെ ചട്ടം. ഇതിൽ മാറ്റം വരുത്താതെ ജനറൽ സെക്രട്ടറി ആകാനുള്ള ശശികലയുടെ നീക്കത്തിനെതിരെയാണ് ശശികല പുഷ്പ ഹർജി നൽകിയത്.



