- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂരിപക്ഷം തെളിയിക്കാൻ അവസരം നല്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് ശശികല കത്തു നല്കി; തന്റെ സത്യപ്രതിജ്ഞാ കാര്യത്തിൽ വേഗം തീരുമാനം ഉണ്ടാക്കണം; ക്ഷമയ്ക്കു പരിധിയുണ്ടെന്നും അതു കഴിഞ്ഞാൽ വേണ്ടതു ചെയ്യുമെന്നും ചിന്നമ്മയുടെ ഭീഷണി; ഗവർണർ കാലതാമസം വരുത്തുന്നത് പാർട്ടിയെ പിളർത്താനെന്നും ആരോപണം
ചെന്നൈ: കാവൽ മുഖ്യമന്ത്രി പനീർസെൽവത്തിനു പിന്തുണ വർധിച്ചുവരുന്ന സാഹചര്യത്തിൽ, തന്റെ സത്യപ്രതിജ്ഞാകാര്യത്തിൽ വേഗം നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഗവർണർ സി.വിദ്യാസാഗർ റാവുവിന് ശശികലയുടെ കത്ത്. തമിഴ്‌നാടിന്റെ നന്മയ്ക്കായി വേഗം നടപടി വേണമെന്നും ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നും കത്തിൽ ശശികല ആവശ്യപ്പെട്ടു. കൂടുതൽ നേതാക്കൾ പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ച് കൂറുമാറുന്ന സാഹചര്യത്തിലാണ് ശശികലയുടെ നീക്കം. ശശികലയ്ക്ക് ഒപ്പമായിരുന്ന വിദ്യാഭ്യാസമന്ത്രി കെ. പാണ്ഡ്യരാജൻ പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് വേഗം നടപടി വേണമെന്ന് ആവശ്യപ്പെട്ട് ശശികല രംഗത്ത് എത്തിയിരിക്കുന്നത്. കത്ത് അയച്ചതിനു പിന്നാലെ ഗവർണർക്കെതിരെ പരോക്ഷ ഭീഷണിയുമായി ശശികല രംഗത്തെത്തി. '' ഒരുപാട് വെല്ലുവിളികൾ നേരിട്ടയാളാണ് ജയലളിത. ഇപ്പോൾ നമ്മൾ വെല്ലുവിളികൾ നേരിടേണ്ട സമയമാണ്. ഭരണഘടനയിൽ വിശ്വാസമുള്ളതിനാലാണ് ക്ഷമയോടെയിരിക്കുന്നത്. എന്നാൽ ക്ഷമയ്ക്കും പരിധിയുണ്ട്. അതുകഴിഞ്ഞാൽ ആവശ്യമായതെന്താണോ അതു ചെയ്യും. എല്ലാ എംഎ
ചെന്നൈ: കാവൽ മുഖ്യമന്ത്രി പനീർസെൽവത്തിനു പിന്തുണ വർധിച്ചുവരുന്ന സാഹചര്യത്തിൽ, തന്റെ സത്യപ്രതിജ്ഞാകാര്യത്തിൽ വേഗം നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഗവർണർ സി.വിദ്യാസാഗർ റാവുവിന് ശശികലയുടെ കത്ത്. തമിഴ്‌നാടിന്റെ നന്മയ്ക്കായി വേഗം നടപടി വേണമെന്നും ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നും കത്തിൽ ശശികല ആവശ്യപ്പെട്ടു.
കൂടുതൽ നേതാക്കൾ പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ച് കൂറുമാറുന്ന സാഹചര്യത്തിലാണ് ശശികലയുടെ നീക്കം. ശശികലയ്ക്ക് ഒപ്പമായിരുന്ന വിദ്യാഭ്യാസമന്ത്രി കെ. പാണ്ഡ്യരാജൻ പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് വേഗം നടപടി വേണമെന്ന് ആവശ്യപ്പെട്ട് ശശികല രംഗത്ത് എത്തിയിരിക്കുന്നത്.
കത്ത് അയച്ചതിനു പിന്നാലെ ഗവർണർക്കെതിരെ പരോക്ഷ ഭീഷണിയുമായി ശശികല രംഗത്തെത്തി. '' ഒരുപാട് വെല്ലുവിളികൾ നേരിട്ടയാളാണ് ജയലളിത. ഇപ്പോൾ നമ്മൾ വെല്ലുവിളികൾ നേരിടേണ്ട സമയമാണ്. ഭരണഘടനയിൽ വിശ്വാസമുള്ളതിനാലാണ് ക്ഷമയോടെയിരിക്കുന്നത്. എന്നാൽ ക്ഷമയ്ക്കും പരിധിയുണ്ട്. അതുകഴിഞ്ഞാൽ ആവശ്യമായതെന്താണോ അതു ചെയ്യും. എല്ലാ എംഎൽഎമാരും ഒന്നിച്ചുനിൽക്കണം. മറ്റുള്ളവരും അധികം താമസിക്കാതെ നമുക്കൊപ്പം ചേരും. ജയലളിത എന്നോടൊപ്പമുള്ളത്രയും കാലം ചിലരുടെ ഗൂഢാലോചനകളൊന്നും ഫലിക്കില്ല. പാർട്ടിയേയും സർക്കാരിനെയും നയിക്കേണ്ടത് എന്റെ ചുമതലയാണ്. ഒന്നരക്കോടി സഹോദരങ്ങളെയും സഹോദരിമാരെയും എനിക്കു നൽകിയിട്ടാണ് അമ്മ പോയത്- ശശികല പ്രവർത്തകരോടായി പറഞ്ഞു. ഗവർണർ കാലതാമസം വരുത്തുന്നത് പാർട്ടിയെ പിളർത്താനെന്ന് ശശികല ആരോപിച്ചു. പാർട്ടി തീരുമാനം കാത്തിരുന്ന് കാണാമെന്നും എംഎൽഎമാരുമായുള്ള കൂടിക്കാഴ്‌ച്ച സന്തോഷം പകരുന്നുണ്ടെന്ന് അവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
പലതരത്തിലുള്ള പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിൽ തന്റെ വിശ്വസ്തനെ മുഖ്യമന്ത്രിയാക്കാനും ശശികല നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ട്. ശശികലയുടെ വിശ്വസ്തരായ എടപ്പാളി പളനി സ്വാമിയോ കെ.എ. സെങ്കോട്ടയ്യനോ ആയിരിക്കും നറുക്കു വീഴുകയെന്നും സൂചനയുണ്ട്. സെങ്കോട്ടയ്യൻ പാർട്ടിയുടെ പ്രിസീഡിയം ചെയർമാനാണ്. ഇരുവരും ശശികലയുമായി അടുത്തു നിൽക്കുന്നവരാണ്. ഇത്തരമൊരു നീക്കവുമായി മുന്നോട്ടുപോയാൽ ഗവർണർക്ക് എതിർക്കാൻ സാധിക്കില്ല. ശശികല പിൻസീറ്റിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യും.
ശശികല പക്ഷത്തുനിന്നും കൂടുതൽ ആളുകൾ കൊഴിയുകയാണ്. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി കൂടിയായ വി.കെ. ശശികലയ്ക്കൊപ്പം നിലയുറപ്പിച്ചിരുന്ന രണ്ടു മന്ത്രിമാർക്കു പിന്നാലെ ശശികലയുടെ വിശ്വസ്തൻ സി. പൊന്നയ്യനും പനീർസെൽവം ക്യാംപിലെത്തി. പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് പൊന്നയ്യൻ. വിദ്യാഭ്യാസ മന്ത്രി കെ.പണ്ഡ്യരാജൻ, ഫിഷറീസ് മന്ത്രി ഡി. ജയകുമാർ എന്നിവരാണ് പനീർസെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ മന്ത്രിമാർ. നാമക്കൽ എംപി പി.ആർ. സുന്ദരം, കൃഷ്ണഗിരി എംപി കെ.അശോക് കുമാർ എന്നിവരും ശശികലയെ വിട്ട് പനീർസെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചു.
സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗവർണർ സി.വിദ്യാസാഗർ റാവുവുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ ശശികല സംഘത്തിൽപ്പെട്ടയാളാണ് മന്ത്രി പാണ്ഡ്യരാജൻ. പനീർസെൽവത്തിന്റെ വീട്ടിലെത്തിയാണ് പാണ്ഡ്യരാജൻ അദ്ദേഹത്തിനുള്ള പിന്തുണ അറിയിച്ചത്. ''വോട്ടർമാരുടെ അഭിപ്രായം പരിഗണിക്കും, ജയലളിതയുടെ അന്തസും പാർട്ടിയുടെ ഐക്യവും നിലനിർത്തും''- പാണ്ഡ്യരാജൻ ട്വിറ്ററിൽ കുറിച്ചു.
അതിനിടെ, അണ്ണാ ഡിഎംകെയുടെ പുതുച്ചേരി ഘടകവും പനീർസെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഇക്കാര്യം തീരുമാനിക്കാൻ നാല് എംഎൽഎമാർ യോഗം ചേർന്നു. അന്തിമ തീരുമാനം ഇനിയും പുറത്തുവിട്ടിട്ടില്ല.
അതേസമയം, തന്നെ പിന്തുണയ്ക്കുന്നവരോട് ചെന്നൈയിലെ മറീന ബീച്ചിലെത്താൻ കാവൽ മുഖ്യമന്ത്രി പനീർസെൽവം സമൂഹമാദ്ധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു. പനീർസെൽവം അനുകൂലികളുടെ അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്. ഗ്രീൻവെയ്സ് റോഡിലെ വസതിയിലാണു യോഗം ചേരുന്നത്.



