- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദുക്കളെ തെറി പറയുന്നവരെയും ഗോമാംസം ഭക്ഷിക്കുന്നവരുടെയും മരണം ആഘോഷിക്കപ്പെടും; സമീപകാല ചരിത്രം അങ്ങനെയാണ്; മതേതര മാധ്യമപ്രവർത്തകർ ഹിന്ദുക്കൾക്ക് എതിര്; വീണ്ടും വിവാദ പ്രസംഗവുമായ ശശികല ടീച്ചർ
കോഴിക്കോട്: കൈവിട്ട വാക്കുകളെചൊല്ലി പലപ്പോഴും പ്രതിക്കൂട്ടിലാക്കപ്പെടുന്ന നേതാവാണ് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചർ. കേരളത്തിലെ മതേതര എഴുത്തുകാർക്കുനേരെ അവർ കൊലവിളി നടത്തിയെന്ന് നേരത്തെ ഉയർന്ന ആരോപണം സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്തതാണെന്ന് പറയുന്നുണ്ടെങ്കിലും ഇന്നലെ കോഴിക്കോട്ട് യാതൊരു അർഥശങ്കക്കുമിടയില്ലാതെ അവർ അക്രമത്തിന് പ്രോൽസാഹനം നൽകുകയുണ്ടായി. ഹിന്ദുക്കളെ തെറി പറയുന്നവരെയും ഗോമാംസം ഭക്ഷിക്കുന്നവരുടെയും മരണം ആഘോഷിക്കപ്പെടും, സമീപകാല ചരിത്രം അങ്ങനെയാണെന്ന് അവർ പറഞ്ഞത് വലിയ കൈയടിയോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. ഹിന്ദുഐക്യവേദി കോഴിക്കോട് ജില്ലാ കമ്മറ്റി ഹോട്ടൽ അളകാപുരിയിൽ നൽകിയ സ്വീകരണത്തിലായിരുന്നു ശശികല ടീച്ചറുടെ വിവാദ പ്രസംഗം. ഉത്തരേന്ത്യയിലെ ഗോവധത്തിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങളെ ന്യായീകരിക്കുക മാത്രമല്ല, വേണ്ടിവന്നാൽ കേരളത്തിലും അതേ സ്ഥിതിവരുമെന്ന സൂചനയും അവർ നൽകി. മാധ്യമ പ്രവർത്തകർക്കെതിരെയും കടുത്ത വിമർശനമാണ് ശശികല ടീച്ചർ ഉന്നയിച്ചത്.'ഒരു വിഭാഗം മതേതര മ
കോഴിക്കോട്: കൈവിട്ട വാക്കുകളെചൊല്ലി പലപ്പോഴും പ്രതിക്കൂട്ടിലാക്കപ്പെടുന്ന നേതാവാണ് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചർ. കേരളത്തിലെ മതേതര എഴുത്തുകാർക്കുനേരെ അവർ കൊലവിളി നടത്തിയെന്ന് നേരത്തെ ഉയർന്ന ആരോപണം സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്തതാണെന്ന് പറയുന്നുണ്ടെങ്കിലും ഇന്നലെ കോഴിക്കോട്ട് യാതൊരു അർഥശങ്കക്കുമിടയില്ലാതെ അവർ അക്രമത്തിന് പ്രോൽസാഹനം നൽകുകയുണ്ടായി.
ഹിന്ദുക്കളെ തെറി പറയുന്നവരെയും ഗോമാംസം ഭക്ഷിക്കുന്നവരുടെയും മരണം ആഘോഷിക്കപ്പെടും, സമീപകാല ചരിത്രം അങ്ങനെയാണെന്ന് അവർ പറഞ്ഞത് വലിയ കൈയടിയോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.
ഹിന്ദുഐക്യവേദി കോഴിക്കോട് ജില്ലാ കമ്മറ്റി ഹോട്ടൽ അളകാപുരിയിൽ നൽകിയ സ്വീകരണത്തിലായിരുന്നു ശശികല ടീച്ചറുടെ വിവാദ പ്രസംഗം. ഉത്തരേന്ത്യയിലെ ഗോവധത്തിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങളെ ന്യായീകരിക്കുക മാത്രമല്ല, വേണ്ടിവന്നാൽ കേരളത്തിലും അതേ സ്ഥിതിവരുമെന്ന സൂചനയും അവർ നൽകി.
മാധ്യമ പ്രവർത്തകർക്കെതിരെയും കടുത്ത വിമർശനമാണ് ശശികല ടീച്ചർ ഉന്നയിച്ചത്.'ഒരു വിഭാഗം മതേതര മാധ്യമപ്രവർത്തകർ ഹിന്ദുക്കൾക്ക് എതിരാണ്. മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചവർ, ത്രിപുരയിൽ ശാന്തനുഭൗമിക്ക് കൊല്ലപ്പെട്ടപ്പോൾ കറുതത ബാഡ്ജ്‌പോലും ധരിച്ചില്ല.'- ശശികല ടീച്ചർ പറഞ്ഞു.
വിവാദമായ ഹാദിയ കേസിൽ സിപിഎമ്മിനെയും മതേതര സംഘടനകളെയും നിശിതമായി വിമർശിക്കാനും അവർ മറന്നില്ല.'ഹാദിയ കേസുമായി ബന്ധപ്പെട്ട് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദകാരാട്ട് കോടതിക്കെതിരെ വിമർശനം ഉന്നയിച്ചത് വേങ്ങര ഉപതെരഞ്ഞെടുപ്പിൽ പത്ത് വോട്ട് അധികമായി കിട്ടാൻ വേണ്ടിയാണ്.വ്യത്യസ്തായ മതത്തിലുള്ളവർ വിവാഹിതരായാൽ തങ്ങളുടെ മതാചാരങ്ങൾ ഇരുവരും പിന്തുടരുകയാണ് വേണ്ടത്'- ശശികല ടീച്ചർ പറഞ്ഞു.
സംവിധായകൻ അലി അക്‌ബർ, സ്വാമി സത്യാനന്ദപുരി എന്നിവരെയൊക്കെയുള്ള വേദിയിലായിരുന്നു ശശികല ടീച്ചറുടെ പ്രസംഗം.ഭാരതത്തിൽനിന്ന് ഹൈന്ദവത മാറ്റിനിർത്താനാവില്‌ളെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സംവിധായകൻ അലിഅക്‌ബർ പറഞ്ഞു.നിരോധിക്കപ്പെടേണ്ട ചില സംഘടനകൾ കേരളത്തിൽ ഭരണകൂടത്തിന്റെ ആനുകൂല്യം പറ്റുകയാണെന്നും അദ്ദേഹം വിമർശിച്ചു.