- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎൽഎമാർ മറുകണ്ടം ചാടാതിരിക്കാൻ അജ്ഞാത കേന്ദ്രങ്ങളിലൊളിപ്പിച്ച് ശശികല; നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുത്ത 131 എംഎൽഎമാരെ ബസുകളിൽ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി; ചിന്നമ്മയ്ക്കു പിന്തുണയുണ്ടെന്നു ബോധ്യപ്പെടുത്താൻ രാഷ്ട്രപതിയെ കാണാനും തീരുമാനം
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ശശികല തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി. ഇന്ന് അണ്ണാഡിഎംകെ ആസ്ഥാനത്തു ചേർന്ന യോഗത്തിൽ പങ്കെടുത്ത 131 എംഎൽഎമാരെയാണ് യോഗം അവസാനിച്ചശേഷം മൂന്നു ബസുകളിലായി അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുന്നത്. ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള നക്ഷത്ര ഹോട്ടലിലേക്കാണു എംഎൽഎമാരെ മാറ്റിയിരിക്കുന്നതെന്നു സൂചനയുണ്ട്. തന്റെ സത്യപ്രതിജ്ഞ നടക്കുന്നതുവരെ എംഎൽഎമാർ പുറം ലോകം കാണേണ്ടെന്നാണു ശശികലയുടെ തീരുമാനം. കാവൽ മുഖ്യമന്ത്രി പനീർശെൽവം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വിമതസ്വരം ഉയർത്തിയതിനു പിന്നാലെയാണ് ശശികലയുടെ നാടകീയ നീക്കങ്ങൾ. പനീർ ശെൽവത്തിന് 40 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നു റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇന്ന് ശശികല വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ 131 പേർ എത്തിയതായി പാർട്ടി അവകാശപ്പെട്ടു. പനീർശെൽവം ഉൾപ്പെടെ മൂന്ന് എംഎൽഎമാർ മാത്രമാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും അണ്ണാ ഡിഎംകെ നേതൃത്വം അവകാശപ്പെടുന്നു. വാതുറ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ശശികല തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി. ഇന്ന് അണ്ണാഡിഎംകെ ആസ്ഥാനത്തു ചേർന്ന യോഗത്തിൽ പങ്കെടുത്ത 131 എംഎൽഎമാരെയാണ് യോഗം അവസാനിച്ചശേഷം മൂന്നു ബസുകളിലായി അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുന്നത്. ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള നക്ഷത്ര ഹോട്ടലിലേക്കാണു എംഎൽഎമാരെ മാറ്റിയിരിക്കുന്നതെന്നു സൂചനയുണ്ട്. തന്റെ സത്യപ്രതിജ്ഞ നടക്കുന്നതുവരെ എംഎൽഎമാർ പുറം ലോകം കാണേണ്ടെന്നാണു ശശികലയുടെ തീരുമാനം.
കാവൽ മുഖ്യമന്ത്രി പനീർശെൽവം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വിമതസ്വരം ഉയർത്തിയതിനു പിന്നാലെയാണ് ശശികലയുടെ നാടകീയ നീക്കങ്ങൾ. പനീർ ശെൽവത്തിന് 40 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നു റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇന്ന് ശശികല വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ 131 പേർ എത്തിയതായി പാർട്ടി അവകാശപ്പെട്ടു. പനീർശെൽവം ഉൾപ്പെടെ മൂന്ന് എംഎൽഎമാർ മാത്രമാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും അണ്ണാ ഡിഎംകെ നേതൃത്വം അവകാശപ്പെടുന്നു.
വാതുറക്കാതെ വിനീത വിധേയനായി നിന്ന പനീർശെൽവം അപ്രതീക്ഷിതമായി വിമതസ്വരം പുറപ്പെടുവിച്ച് ജനകീയ നേതാവി ഉയർന്നതും അടുത്തയാഴ്ച അനധികൃത സ്വത്തു സമ്പാദനക്കേസിൽ സുപ്രീംകോടതിയിൽനിന്നു വരാൻ പോകുന്ന വിധിയുമാണ് ശശികലയ്ക്കു മുന്നിലെ പ്രധാന പ്രതിസന്ധികൾ. പനീർശെൽവത്തിനു ബിജെപിയുടെ പിന്തുണ ഉള്ളതായി സൂചനകളുണ്ട്. തമിഴ്‌നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവർണർ വിദ്യാാസഗർ റാവു ശശികലയുടെ സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നത് ഇതിനാലാണെന്നു കരുതുന്നു. ശശികലയോട് എതിർപ്പുള്ള എംഎൽഎമാരെ തന്റെ പക്ഷത്താക്കാൻ പനീർശെൽവത്തിനു സമയം നല്കുന്ന പരിപാടിയാണ് ഗവർണറുടേതെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിനിടെയാണ് എംഎൽഎമാർ മറുകണ്ടം ചാടാതിരിക്കാനായി അവരെ അജ്ഞാത കേന്ദ്രത്തിലേക്ക് ശശികല മാറ്റിയിരിക്കുന്നത്.
പാർട്ടിയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പിന്നിൽ ഡിഎംകെയാണെന്ന് യോഗത്തിനുശേഷം ശശികല ആരോപിച്ചു. പാർട്ടിയുടെ അടിത്തറ തകർക്കാൻ ആർക്കും കഴിയില്ല. വഞ്ചന ആരു കാണിച്ചാലും വച്ചുപൊറുപ്പിക്കില്ല. 33 വർഷം അമ്മയുടെ നിഴലായി നടന്നു. അമ്മ കാണിച്ച വഴിയേ പാർട്ടിയെ നയിക്കുമെന്ന് അവർ വ്യക്തമാക്കി.
പനീർസെൽവം പാർട്ടിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും ശശികല ആരോപിച്ചു. തന്നോടു മുഖ്യമന്ത്രിയാകാൻ പനീർശെൽവമടക്കമുള്ളവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിർബന്ധിച്ചു രാജിവയ്‌പ്പിച്ചുവെന്ന പനീർശെൽവത്തിന്റെ ആരോപണം തെറ്റാണെന്നും ശശികല പറഞ്ഞു. മുഖ്യമന്ത്രിയാകാൻ പനീർസെൽവത്തിനു നേരത്തെ ആഗ്രഹമുണ്ടായിരുന്നു. പാർട്ടിയുടെ ഐക്യം തകർക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കും
ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ച പനീർശെൽവത്തിന്റെ നടപടിയെയും ശശികല വിമർശിച്ചു. ജയലളിതയുടെ മരണം അന്വേഷിക്കേണ്ടതില്ലെന്നും അന്വേഷിച്ചാൽ അത് അമ്മയ്ക്ക് അപമാനകരമാണെന്നും ശശികല പറഞ്ഞു. ശരിയായ ഒരു അണ്ണാ ഡിഎംകെ പ്രവർത്തകൻ ഒരിക്കലും പാർട്ടിക്കെതിരെ പ്രവർത്തിക്കില്ല. വഞ്ചകന്മാർ വിജയിച്ചതായി ചരിത്രത്തിൽ പറഞ്ഞിട്ടില്ല. വഞ്ചകരെ അമ്മയുടെ മാർഗമെന്തായിരുന്നുവെന്ന് കാണിച്ചുതരും.പനീർസെൽവത്തിന്റെ തെറ്റായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയെന്നത് എന്റെ കടമയാണെന്നും ശശികല കൂട്ടിച്ചേർത്തു.
ഇതിനിടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്ന ശശികലയ്ക്ക് തങ്ങളുടെ പിന്തുണയുണ്ടെന്നു ബോധ്യപ്പെടുത്താനായി അണ്ണാഡിഎംകെ എംപിമാർ രാഷ്ട്രപതിയെ കാണാനും നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനിച്ചു. ശശികലയുടെ സത്യപ്രതിജ്ഞ ഗവർണർ സി. വിദ്യാസാഗർ റാവു മനഃപൂർവ്വം വൈകിപ്പിക്കുന്നുവെന്ന് ആരോപണം. എത്രയും വേഗം സത്യപ്രതിജ്ഞ നടത്താൻ ഗവർണർക്കു നിർദ്ദേശം നൽകണമെന്നു രാഷ്ട്രപതിയോട് ആവശ്യപ്പെടും.
ശശികലയ്ക്കെതിരെ തമിഴ്‌നാട് കാവൽ മുഖ്യമന്ത്രി ഒ പനീർസെൽവം രംഗത്തെത്തിയതിനെ തുടർന്ന് തമിഴ് രാഷ്ട്രീയം കലങ്ങിമറിഞ്ഞ അവസ്ഥയിലാണ്. പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടാൽ രാജിപിൻവലിക്കാൻ തയാറാണെന്ന് പനീർസെൽവം പ്രഖ്യാപിച്ചതോടെയാണ് ഭൂരിപക്ഷം എംഎൽഎമാരും തനിക്കൊപ്പമാണെന്ന് തെളിയിക്കാൻ ശശികല നിയമസഭാ കക്ഷിയോഗം വിളിച്ചു ചേർത്തത്.



