- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ജനാധിപത്യത്തിനു തീരാകളങ്കം ചാർത്തി ശശികല മുഖ്യമന്ത്രി പദത്തിലേക്ക്; എംഎൽഎ പോലും അല്ലാത്ത ജയലളിതയുടെ തോഴിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തയുടൻ പനീർശെൽവം രാജിവച്ചു; ഇനി തമിഴ്നാട്ടിൽ സെൽ ഭരണത്തിന്റെ നാളുകൾ
ചെന്നൈ: അണ്ണാ ഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറി ശശികല തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക്. മുഖ്യമന്ത്രി ഒ. പനീർശെൽവം ഇന്ന് രാജിവച്ചു. മുഖ്യമന്ത്രി പദത്തിലേറുന്നതു മുന്നോടിയായി ശശികലയെ പാർട്ടി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ശശികലയുടെ സത്യപ്രതിജ്ഞ എട്ടിനോ ഒമ്പതിനോ ഉണ്ടാകുമെന്നാണ് അറിയുന്നത്. പോയസ് ഗാർഡനിൽ ചേർന്ന അണ്ണാഡിഎംകെ എംഎൽഎമാരുടെ നിർണായക യോഗത്തിലാണ് ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. താൻ സ്ഥാനമൊഴിയുകയാണെന്നും ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയാണെന്നും ഒ.പനീർശെൽവം തന്നെയാണ് യോഗത്തിൽ പ്രഖ്യാപിച്ചത്. ഇത് യോഗം കയ്യടിയോടെ പാസാക്കുകയായിരുന്നു. യോഗത്തിൽ ഒ.പനീർസെൽവം തന്നെയാണ് പുതിയ മുഖ്യമന്ത്രിയായി ശശികലയുടെ പേര് നിർദ്ദേശിച്ചത്. യോഗം ചേർന്ന് 20 മിനിറ്റിനുള്ളിൽതന്നെ ശശികലയെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. ഐക്യകണ്ഠേനയാണ് ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത് പനീർസെൽവം പറഞ്ഞു. പനീർ ശെൽവത്തിന്റെ രാജിയും ശശികലയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതിന
ചെന്നൈ: അണ്ണാ ഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറി ശശികല തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക്. മുഖ്യമന്ത്രി ഒ. പനീർശെൽവം ഇന്ന് രാജിവച്ചു. മുഖ്യമന്ത്രി പദത്തിലേറുന്നതു മുന്നോടിയായി ശശികലയെ പാർട്ടി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ശശികലയുടെ സത്യപ്രതിജ്ഞ എട്ടിനോ ഒമ്പതിനോ ഉണ്ടാകുമെന്നാണ് അറിയുന്നത്.
പോയസ് ഗാർഡനിൽ ചേർന്ന അണ്ണാഡിഎംകെ എംഎൽഎമാരുടെ നിർണായക യോഗത്തിലാണ് ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. താൻ സ്ഥാനമൊഴിയുകയാണെന്നും ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയാണെന്നും ഒ.പനീർശെൽവം തന്നെയാണ് യോഗത്തിൽ പ്രഖ്യാപിച്ചത്. ഇത് യോഗം കയ്യടിയോടെ പാസാക്കുകയായിരുന്നു.
യോഗത്തിൽ ഒ.പനീർസെൽവം തന്നെയാണ് പുതിയ മുഖ്യമന്ത്രിയായി ശശികലയുടെ പേര് നിർദ്ദേശിച്ചത്. യോഗം ചേർന്ന് 20 മിനിറ്റിനുള്ളിൽതന്നെ ശശികലയെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. ഐക്യകണ്ഠേനയാണ് ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത് പനീർസെൽവം പറഞ്ഞു.
പനീർ ശെൽവത്തിന്റെ രാജിയും ശശികലയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതിന്റെ രേഖയും ഗവർണർക്കു കൈമാറും. തുടർന്നായിരിക്കും ശശികല മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുക.
ശശികല മുഖ്യമന്ത്രിയാകുന്നതോടെ പനീർശെൽവത്തിന് ഏതുപദവി നൽകുമെന്നതാണ് അടുത്ത ചോദ്യം. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ ധനമന്ത്രിയായിരുന്നു പനീർശെൽവം. ഇതേ വകുപ്പുതന്നെ അദ്ദേഹത്തിന് തിരികെനൽകി മന്ത്രിസഭയിൽ നിലനിർത്തുമെന്നാണ് അറിയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ പനീർശെൽവത്തിന്റെ നിലപാട് നിർണായകമാവും.
എംഎൽഎ അല്ലാത്ത ശശികല അധികാരമേറ്റെടുത്ത ശേഷം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജയലളിതയുടെ മണ്ഡലത്തിൽ നിന്ന് മൽസരിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ജയയുടെ മണ്ഡലമായ ആർകെ നഗറിൽ ശശികലയ്‌ക്കെതിരെയുള്ള വികാരം ശക്തമാണെന്നത് അണ്ണാഡിഎംകെയെ ഉലയ്ക്കുന്നുണ്ട്. പാർട്ടി പ്രഖ്യാപനത്തിന് ഒരുങ്ങുന്ന ജയലളിതയുടെ അനന്തരവൾ ദീപ ജയകുമാറാണ് അമ്മയുടെ യഥാർത്ഥ പിൻഗാമിയെന്നാണ് ആർകെ നഗറുകാരുടെ വാദം. ഇതാവും ശശികല നേരിടുന്ന വലിയ വെല്ലുവിളി.
മുഖ്യമന്ത്രി പദത്തിലേറുന്നതിനു മുന്നോടിയായി ശശികല ജയലളിതയുടെ വിശ്വസ്തരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്താക്കിയിരുന്നു. ജയലളിതയുടെ വിശ്വസ്തയും സർക്കാർ ഉപദേഷ്ടാവുമായിരുന്ന ഷീല ബാലകൃഷ്ണനാണ് പുറത്തായവരിൽ ആദ്യ വ്യക്തി. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിമാരായിരുന്ന കെഎൻ വെങ്കട്ടരാമനും, എ രാമലിംഗവും സെക്രട്ടറി സ്ഥാനം ഒഴിയാൻ കത്ത് നൽകി. സ്ഥാനം ഒഴിയാൻ അനുമതി നൽകി ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടുകയും ചെയ്തു.
ജയലളിതയുടെ തോഴിയായിരുന്നു ശശികലയുടെ അധികാരം പിടിച്ചെടുക്കലാണ് മലയാളി ഐഎഎസ് ഉദ്യോഗസ്ഥയായ ഷീല ബാലകൃഷ്ണന്റെ പെട്ടെന്നുള്ള രാജിക്ക് കാരണം. അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയാായ ശശികല നടരാജൻ മുഖ്യമന്ത്രി സ്ഥാനത്തേക്കും എത്തുമെന്ന സൂചന ശക്തമായതോടെയാണ് കാലാവധി പൂർത്തിയാക്കും മുമ്പ് സർക്കാർ ഉപദേശക സ്ഥാനമൊഴിഞ്ഞ് ഷീല ബാലകൃഷ്ണൻ പുറത്തേക്ക് നീങ്ങിയത്.
ഇതിനിടെ, ശശികല നടരാജന് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം ചോദിക്കലും കഴിഞ്ഞ ദിവസമുണ്ടായി. ശശികല നടരാജൻ എങ്ങനെയാണ് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയായതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, അണ്ണാഡിഎംകെയോട് വിശദീകരണം തേടി. പാർട്ടിയിൽ നിന്ന് പുറത്തായ രാജ്യസഭ എംപി ശശികല പുഷ്പ നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അണ്ണാഡിഎംകെയോട് വിശദീകരണം തേടിയത്.
കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. ഇതേമാസം 31-ന് പാർട്ടി ജനറൽ സെക്രട്ടറിയായി ശശികല സ്ഥാനമേറ്റു. 62-കാരിയായ ശശികല മൂന്നുപതിറ്റാണ്ട് ജയലളിതയുടെ വിശ്വസ്തയായി ഒപ്പമുണ്ടായിരുന്നു.



