- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എ കെ ശശീന്ദ്രന് മന്ത്രിയാവാൻ തിടുക്കം; തേൻകെണി കേസിൽ ജുഡീഷ്യൽ റിപ്പോർട്ട് ഒന്നരമാസം മുമ്പേ; ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷൻ റിപ്പോർട്ട് ചൊവ്വാഴ്ച സമർപ്പിക്കും; അടുത്ത എൻസിപി മന്ത്രിസ്ഥാനത്തേയ്്ക്കുള്ള പന്തയത്തിൽ ആദ്യമെത്താൻ തേൻകെണി കേസിലെ പ്രതി
തിരുവനന്തപുരം: മുന്മന്ത്രി എ കെ ശശീന്ദ്രൻ ഉൾപ്പെട്ട തേൻ കെണി കേസിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ചൊവ്വാഴ്ച സമർപ്പിക്കും. ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷനാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നത്. ചാനൽ റിപ്പോർട്ടറുമായി മന്ത്രി ശശീന്ദ്രൻ അശ്ലീലസംഭാഷണം നടത്തിയെന്നാണ് കേസ്. ഡിസംബർ 31 വരെയായിരുന്നു കമ്മീഷന്റെ കാലാവധി. 17 സാക്ഷികളെ വിസ്തരിക്കുകയും 60 രേഖകൾ പരിശോധിക്കുകയും ചെയ്തതിനു ശേഷമാണ് റിപ്പോർട്ട് കമ്മീഷൻ സമർപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ എ കെ ശശീന്ദ്രന് ഏറെ നിർണായകമാണ് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. കാരണം എൻ സി പിക്ക് ഒരു മന്ത്രിസ്ഥാനമാണ് പിണറായി മന്ത്രിസഭയിലുണ്ടായിരുന്നത്. അശ്ലീലഫോൺ സംഭാഷണ വിവാദത്തെ തുടർന്ന് ശശീന്ദ്രൻ രാജിവച്ചതിനെ തുടർന്ന് എൻ സി പിയിൽനിന്നു തന്നെയുള്ള എം എൽ എ തോമസ് ചാണ്ടി മന്ത്രിയായി. എന്നാൽ ഭൂമികയ്യേറ്റ വിഷയത്തിൽ തോമസ് ചാണ്ടിക്ക് രാജിവയ്ക്കേണ്ടി വന്നു. ഇതെ തുടർന്ന് ഇവരിൽ ആരാണോ ആദ്യം കുറ്റവിമുക്തരാകുന്നത് അവർക്ക് മന്ത്രിസ്ഥാനം നൽകാമെന്നാണ് എൻ സി പിയുടെ തീരുമാനം
തിരുവനന്തപുരം: മുന്മന്ത്രി എ കെ ശശീന്ദ്രൻ ഉൾപ്പെട്ട തേൻ കെണി കേസിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ചൊവ്വാഴ്ച സമർപ്പിക്കും. ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷനാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നത്. ചാനൽ റിപ്പോർട്ടറുമായി മന്ത്രി ശശീന്ദ്രൻ അശ്ലീലസംഭാഷണം നടത്തിയെന്നാണ് കേസ്. ഡിസംബർ 31 വരെയായിരുന്നു കമ്മീഷന്റെ കാലാവധി.
17 സാക്ഷികളെ വിസ്തരിക്കുകയും 60 രേഖകൾ പരിശോധിക്കുകയും ചെയ്തതിനു ശേഷമാണ് റിപ്പോർട്ട് കമ്മീഷൻ സമർപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ എ കെ ശശീന്ദ്രന് ഏറെ നിർണായകമാണ് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്.
കാരണം എൻ സി പിക്ക് ഒരു മന്ത്രിസ്ഥാനമാണ് പിണറായി മന്ത്രിസഭയിലുണ്ടായിരുന്നത്. അശ്ലീലഫോൺ സംഭാഷണ വിവാദത്തെ തുടർന്ന് ശശീന്ദ്രൻ രാജിവച്ചതിനെ തുടർന്ന് എൻ സി പിയിൽനിന്നു തന്നെയുള്ള എം എൽ എ തോമസ് ചാണ്ടി മന്ത്രിയായി. എന്നാൽ ഭൂമികയ്യേറ്റ വിഷയത്തിൽ തോമസ് ചാണ്ടിക്ക് രാജിവയ്ക്കേണ്ടി വന്നു. ഇതെ തുടർന്ന് ഇവരിൽ ആരാണോ ആദ്യം കുറ്റവിമുക്തരാകുന്നത് അവർക്ക് മന്ത്രിസ്ഥാനം നൽകാമെന്നാണ് എൻ സി പിയുടെ തീരുമാനം. അതുകൊണ്ടു തന്നെ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ശശീന്ദ്രനും തോമസ് ചാണ്ടിക്കും ഏറെ നിർണായകമാണ്.
അതേസമയം കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്തിയതായി പരാതിക്കാരി കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. തിരുവനന്തപുരം ചീഫ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ സ്വകാര്യ അന്യായവും തുടർനടപടി ക്രമങ്ങളും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. നവംബർ 24 നാണ് ഈ ഹർജി കോടതി പരിശോധിക്കുക.