2017 ജനുവരിയിൽ നടന്ന മൂന്നാമത് ശാസ്ത്രപ്രതിഭ മത്സരപരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു. രണ്ടു വിഭാഗങ്ങളിലായികുവൈറ്റിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ മാറ്റുരച്ച പരീക്ഷയിൽ 21 കുട്ടികളാണ് ശാസ്ത്രപ്രതിഭ പട്ടത്തിന്അർഹരായത്.

സഹായ നോയൽ (ക്ലാസ്സ്5, ഡിപിഎസ് ), കാലബ് കുരിയൻ (ക്ലാസ്സ്5, ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ ജൂനിയർ) ഗോകുൽശ്രീനിവാസൻ( ക്ലാസ്സ്6, ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ ജൂനിയർ), ജോഷ്വ ഷാജൻ( ക്ലാസ്സ്6, ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾജൂനിയർ), അർജുൻ സുജിത്ത് (ക്ലാസ്സ്6, ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ ജൂനിയർ), എൽമ റോസ്(ക്ലാസ്സ്7, ഇന്ത്യഇന്റർനാഷണൽ സ്‌കൂൾ), സിയാൻ ബിജു(ക്ലാസ്സ്7, ഡിപിഎസ്), സാരംഗ് സുധീർ(ക്ലാസ്സ്7, ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾഅമ്മാൻ), മിലൻ എബ്രഹാം (ക്ലാസ്സ്7, ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ ഖൈത്താൻ), ക്ലാറിൻ മെനേസസ് (ക്ലാസ്സ്8, ഇന്ത്യൻ സെന്റ്രൽസ്‌കൂൾ), ജെറേമിയാസ് ലിനൊ (ക്ലാസ്സ്8, ഡോൺബോസ്‌കോ), കാർത്തിക് സുധീർ (ക്ലാസ്സ്8, ഭാരതീയവിദ്യാഭവൻ), മാളവിക കൃഷ്ണ(ക്ലാസ്സ്8, ഭാരതീയ വിദ്യാഭവൻ), സിദ്ധാർഥ് സുനിൽ (ക്ലാസ്സ്8, ഇന്ത്യൻ കമ്മ്യൂണിറ്റിസ്‌കൂൾ അമ്മാൻ), ഇഷിത നിതിൻ (ക്ലാസ്സ്8, ഇന്ത്യൻ പബ്ലിക് സ്‌കൂൾ), ശ്രീലക്ഷ്മി പ്രതാപൻ (ക്ലാസ്സ്8, യുണൈറ്റട് ഇന്ത്യൻസ്‌കൂൾ), നികിത രാജേഷ് (ക്ലാസ്സ്9, ഇന്ത്യൻ ലേണേഴ്‌സ് ഓൺ അക്കാഡമി), തിമോത്തി തോമസ് (ക്ലാസ്സ്9, ഇന്ത്യൻകമ്മ്യൂണിറ്റി സ്‌കൂൾ അമ്മാൻ), സൗരവ് പ്രകീർത്ത് (ക്ലാസ്സ്10, ഡിപിഎസ് ), സുദർശൻ സുന്ദർരാജൻ (ക്ലാസ്സ്10, ഭാരതീയവിദ്യാഭവൻ), കെ. എസ്. അഭിനയ (ക്ലാസ്സ്10, ഭാരതീയ വിദ്യാഭവൻ) എന്നിവരാണ് ശാസ്ത്രപ്രതിഭ പട്ടം ലഭിച്ചവർ.

ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ എ+ ഗ്രേഡ് നേടിയ 91 കുട്ടികളെ മികച്ച വിദ്യാർത്ഥികളായി പ്രഖ്യാപിച്ചു. ഏറ്റവുംകൂടുതൽ പോയന്റ് നേടി ഭാരതീയ വിദ്യാഭവൻ മികച്ച സ്‌കൂളിനുള്ള ആചാര്യ ജെ.സി.ബോസ്ശാസ്ത്രപുരസ്‌കാരത്തിന് അർഹരായി. മാർച്ച് 31ന് ഹവല്ലി അമേരിക്കൻ ഇന്റർനാഷണൽ സ്‌കൂളിൽ വച്ച് നടക്കുന്ന സയൻസ്ചടങ്ങിൽ വച്ച് വിജയികളെ ആദരിക്കും. ചടങ്ങിൽ ഭാരതത്തിലേലും കുവൈറ്റിലേയും വിദ്യാഭ്യാസവിച ക്ഷണന്മാരും, ശാസ്ത്രജ്ഞന്മാരും പങ്കെടുക്കും. വിജ്ഞാൻ ഭാരതിയുടെയും കുവൈറ്റ് നാഷണൽ എക്‌സ്‌ചേഞ്ചിന്റേയുംസഹകരണത്തോടെ സയൻസ് ഇന്റർനാഷണൽ ഫോറം കുവൈറ്റ് നടത്തിയ ശാസ്ത്ര പ്രതിഭ മത്സരം 2016-17, പങ്കാളിത്തതിന്റെബാഹുല്യം കൊണ്ട് കുവൈറ്റിലെ തന്നെ ഏറ്റവും വലിയ ശാസ്ത്രപരീക്ഷ ആയി തീർന്നു.