- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവത്സര ആഘോഷത്തിനെത്തിയ വിനോദ സഞ്ചാരികൾ മരിച്ച നിലയിൽ; ഗ്രീക്ക് സ്വദേശികളുടെ മരണം സാത്താൻ സേവയെ തുടർന്നെന്ന് പൊലീസ്; ഒരാൾ സ്വയം മുറിവേൽപ്പിച്ചു മരിച്ച ശേഷം സുഹൃത്ത് സ്വയം കുത്തി മരിച്ചു
ഗ്രീക്ക്: പുതുവത്സരാഘോഷത്തിനെത്തിയ വിനോദ സഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തി. ലിലിയ ബോട്ടുസേവ(23), സുഹൃത്തായ ജർമ്മൻ സ്വദേശി(30) എന്നിവരെയാണ് ന്യു ഇയർ ദിനത്തിൽ ഗ്രീക്ക് ഗസ്റ്റ് ഹൗസിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. ലിലിയ ബ്ലൈഡ് കൊണ്ട് സ്വയം മുറിച്ച നിലയിലും സുഹൃത്ത്് ശുചിമുറിയിൽ സ്വയം കത്തി കൊണ്ട് കുത്തിയ നിലയിലുമാണ് കാണപ്പെട്ടത്. സാത്താൻ സേവയെത്തുടർന്ന് അവർ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. സാത്താനിക് പെന്റാഗ്രാം, കത്തികൾ, മെഴുകുതിരികൾ തുടങ്ങിയവ സംഭവ സ്ഥലത്തു നിന്നും പൊലീസിനു ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് സാത്താൻ സേവയെത്തുടർന്നുള്ള ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർ സാത്താൻ സേവ നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ന്യു ഇയർ ആഘോഷങ്ങൾക്കായി ഗ്രീസിലെ ഗ്രീക്ക് ഗസ്റ്റ് ഹൗസിൽ എത്തിയതായിരുന്നു ഇരുവരും. ഡിസംബർ 31നു ഗസ്റ്റ് ഹൗസ് ഉടമയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പുതുവത്സര സായാഹ്നത്തിലെ സാത്താനിക് ചടങ്ങിൽ ഇരുവരും സ്വയം മരണത്തിനു വിധേ
ഗ്രീക്ക്: പുതുവത്സരാഘോഷത്തിനെത്തിയ വിനോദ സഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തി. ലിലിയ ബോട്ടുസേവ(23), സുഹൃത്തായ ജർമ്മൻ സ്വദേശി(30) എന്നിവരെയാണ് ന്യു ഇയർ ദിനത്തിൽ ഗ്രീക്ക് ഗസ്റ്റ് ഹൗസിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. ലിലിയ ബ്ലൈഡ് കൊണ്ട് സ്വയം മുറിച്ച നിലയിലും സുഹൃത്ത്് ശുചിമുറിയിൽ സ്വയം കത്തി കൊണ്ട് കുത്തിയ നിലയിലുമാണ് കാണപ്പെട്ടത്.
സാത്താൻ സേവയെത്തുടർന്ന് അവർ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. സാത്താനിക് പെന്റാഗ്രാം, കത്തികൾ, മെഴുകുതിരികൾ തുടങ്ങിയവ സംഭവ സ്ഥലത്തു നിന്നും പൊലീസിനു ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് സാത്താൻ സേവയെത്തുടർന്നുള്ള ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർ സാത്താൻ സേവ നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
ന്യു ഇയർ ആഘോഷങ്ങൾക്കായി ഗ്രീസിലെ ഗ്രീക്ക് ഗസ്റ്റ് ഹൗസിൽ എത്തിയതായിരുന്നു ഇരുവരും. ഡിസംബർ 31നു ഗസ്റ്റ് ഹൗസ് ഉടമയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പുതുവത്സര സായാഹ്നത്തിലെ സാത്താനിക് ചടങ്ങിൽ ഇരുവരും സ്വയം മരണത്തിനു വിധേയരാകുകയായിരുന്നെന്ന് കോറോണർ ആഞ്ചെലിക്കീ സിയോള പറഞ്ഞു. ലിലിയ സ്വയം മുറിവേൽപ്പിച്ചു മരിച്ച ശേഷം സുഹൃത്ത് സ്വയം കുത്തി മരിച്ചതായാണ് കണ്ടെത്തൽ.
ജൂൺ എട്ടിനു ലിലിയയെ കാണാനില്ലാത്തതായി ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു ലിലിയയുടെ സുഹൃത്ത് വാടകയ്ക്കെടുത്ത കാറിൽ വ്യാജ നമ്പർ പ്ലേറ്റുകൾ പിടിപ്പിച്ചാണ് അവർ ഗ്രീസിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്.