ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ്പുണ്ണ്യമുള്ളവരുടെ കൈയിൽനിന്നും കൈനീട്ടവും വാങ്ങിയ കുരുന്നുകൾക്ക് കണി ദർശനം ഒരു നവ്യാനുഭമായി.

അയർലണ്ടിലെ പ്രഥമ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘം ഡബ്ലിൻ ക്‌ളോണിയിലുള്ള റോയൽ മീത്ത് പിച്ച്&പുട്ട് ക്ലബ്ബിൽ ഒരുക്കിയ വിഷു ആഘോഷ പരിപാടികൾക്ക് ബ്ര്ഹമശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളേയ്ക്കായി പ്രത്യേക പ്രാർത്ഥനയിലും വിഷു സദ്യയിലും പങ്കു ചേർന്ന ഐറീഷ് മലയാളികൾക്ക് ദീപ്തമായ ഓർമ്മകളാണ് സത്ഗമയ സമ്മാനിച്ചത്.

Eire Vedanta society spiritual director സ്വാമി പൂർണ്ണാനന്ദ വിഷുസന്ദേശം നൽകുകയും കുട്ടികൾക്ക് കൈനീട്ടം നൽകുകയും ചെയ്തു. തുടർന്ന് ബാലവിഹാര് കുട്ടികളുടെ ഭജൻ,വസന്തിന്റെയും അജയന്റേയും തൃത്വത്തിലുള്ള ഭക്തിഗാനാമൃതം എന്നിവ പരിപാടികൾക്ക് കൂടുതൽ കൊഴുപ്പേകി.ബിന്ദു രാമൻ, പ്രീതവസന്ത്, രശ്മി രജത്ത്, രേണു വിനോദ്,വിദ്യാ ശബരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.പ്രസാദവിതരണത്തെ തുടർന്ന് വൈകുന്നേരത്തൊടെ വിഷു ആഘോഷ പരിപാടികൾ അവസാനിച്ചു.

എല്ലാ മാസവും രണ്ടാം ഞായറാഴ്ച ഡബ്ലിനിൽ നടക്കുന്ന പ്രാര്ത്ഥന കൂട്ടായ്മയിലും ,കുട്ടികള്ക്കായുള്ള ബാലവിഹാറിലും പങ്കെടുക്കാൻ താത്പര്യമുള്ളവർ 0877818318,0872705687, 0876954639,0871496162,0894568383 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
https://www.facebook.com/sadgamayasatsang/