- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്ഗമയ സദ്‌സംഘം ഭക്തിനിർഭരമായി വിഷു ആഘോഷിച്ചു
ഡബ്ലിൻ: കേരളത്തനിമയിൽ ഒട്ടുരുളിയിൽ, കൃഷ്ണ വിഗ്രഹത്തിനു മുന്നിൽ കാർഷിക വിഭവങ്ങളാൽ ഒരുക്കിയ സമൃദ്ധിയുടെ പൊൻകണി ദർശിച്ച്, അയർലണ്ടിലെ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘം ഭക്തിനിർഭരമായി വിഷു ആഘോഷിച്ചു. ഡബ്ലിൻ സെന്റ് മാർഗരറ്റ് ഹാളിൽ നടന്ന വിപുലമായ ആഘോഷപരിപാടികൾക്ക് ഇടശ്ശേരി രാമൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്
ഡബ്ലിൻ: കേരളത്തനിമയിൽ ഒട്ടുരുളിയിൽ, കൃഷ്ണ വിഗ്രഹത്തിനു മുന്നിൽ കാർഷിക വിഭവങ്ങളാൽ ഒരുക്കിയ സമൃദ്ധിയുടെ പൊൻകണി ദർശിച്ച്, അയർലണ്ടിലെ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘം ഭക്തിനിർഭരമായി വിഷു ആഘോഷിച്ചു.
ഡബ്ലിൻ സെന്റ് മാർഗരറ്റ് ഹാളിൽ നടന്ന വിപുലമായ ആഘോഷപരിപാടികൾക്ക് ഇടശ്ശേരി രാമൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു. ബാലവിഹാർ കുട്ടികളുടെ ഭജന, വിഷുപ്പാട്ട്, കുട്ടികൾ അവതരിപ്പിച്ച ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം എന്നിവ ഏറെ ഹൃദ്യമായി. വിഷ്ണുസഹസ്രനാമ ജപവും, നാരായണീയ ആലാപനവും പരിപാടികൾ കൂടുതൽ ഭക്തിനിർഭരമാക്കി.
പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും മുരളീകൃഷ്ണൻ കൈനീട്ടം നൽകുകയും, അനിൽകുമാർ വിഷുസന്ദേശം നൽകുകയും ചെയ്തു. വിഭവ സമൃദ്ധമായ പ്രസാദ വിതരണത്തോടെ ആഘോഷപരിപാടികൾ മംഗളമായി പര്യവസാനിച്ചു.
Next Story