ഡബ്ലിൻ: അയർലണ്ടിലെ മലയാളി ഹിന്ദു കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ഈ വർഷത്തെ ഓണാഘോഷം 30 ഞായറാഴ്ച (നാളെ) രാവിലെ 10 മുതൽ ഡബ്ലിൻ റാട്ടോത്ത്  റോഡിലുള്ള അയർലണ്ട് ഡഫ് വില്ലേജിൽ വച്ച്    കേരളത്തനിമയിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കും.

അത്തപൂക്കളം,തിരുവാതിര,മോഹിനിയാട്ടം,ഭരതനാട്യം,മാവേലിയെ ആനയിക്കൽ, ഓണസദ്യ,കുട്ടികളുടെ വിവിധ കലാപരിപാടികൾ ,സമ്മാനദാനം എന്നിവയും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
: 0872634637,0871496162,0872365378,0870535430