ഡബ്ലിൻ: യർലൻഡിലെ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ഈ വർഷത്തെ ഓണാഘോഷം തിരുവോണദിനമായ സെപ്റ്റംബർ ഏഴിന്  വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. ക്രംലിൻ വാക്കിൻസ്ടൗണിലെ ണടഅഎ  ഹാളിൽ  രാവിലെ ഒമ്പതിന് അംഗങ്ങൾ ചേർന്ന് പൂക്കളമോരുക്കന്നതോടെ കലാപരിപാടികൾ ആരംഭിക്കും.

കേരളത്തനിമയിൽ പരമ്പരാഗത രീതികൾക്ക് പ്രാമുഖ്യം നൽകി അവതരിപ്പിക്കുന്ന ഓണക്കാഴ്‌ച്ചയും, പുലികളി, കേരളനടനം , സോപാനസംഗീതം, കളരിപ്പയറ്റ്, മോഹിനിയാട്ടം, ഭരതനാട്യം, ചെണ്ടമേളം, മഹാബലിയെ ആനയിക്കൽ, തിരുവാതിരകളി, സ്‌കിറ്റ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളും തുടർന്ന് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ശേഷം കുട്ടികൾക്കും മുതിർന്നവർക്കുമായി രസകരമായ കായികവിനോദപരിപാടികളും, സമ്മാനദാനവും നടത്തപ്പെടും. കുട്ടികളുടെ കലാപരിപാടികൾ നടത്തുവാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 31 ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 0871496162,0894568383, 0892077713,0876411374 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.