- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്ഗമയ വിദ്യാരംഭം; അയർലണ്ടിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
ഡബ്ലിൻ : അയർലണ്ടിലെ ആദ്യ മലയാളി ഹിന്ദു കൂട്ടായ്മയായ സത്ഗമയ സദ്സംഘത്തിന്റെ നേതൃത്വത്തിൽ വിദ്യാരംഭദിനത്തിൽ നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. കേരളത്തിന്റെ തനതായ രീതിയിൽ ആചാര്യൻ ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നംബൂതിരി കുരുന്നുകൾക്ക് അക്ഷരമധുരം പകർന്ന് നൽകി. ആദ്യം നാവിൽ സ്വർണം കൊണ്ട് കൊണ്ട് ഹരിശ്രീയും പിന്നെ അരിയിൽ ആദ്യാക്ഷരവും കുറിച്ച് വിദ്യാദേവതയുടെ അനുഗ്രഹത്തോടെ അറിവിന്റെ ലോകത്തിലേയ്ക്ക് കുട്ടികൾ ചുവട് വച്ചു. ഡബ്ലിൻ ക്‌ളോണിയിലുള്ള റോയൽ മീത്ത് പിച്ച് & പുട്ട് ക്ലബ്ബിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നിരവധിപ്പേർ പങ്കുചേർന്നു. ഭഗവതീപൂജ,സഹസ്രനാമ അർച്ചന,പൂജയെടുപ്പ് ,വിദ്യാരംഭം, ഭജന എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. രാവിലെ 11 നു ആരംഭിച്ച പരിപാടികൾ വൈകുന്നേരം പ്രസാദവിതരണത്തോടെ അവസാനിച്ചു. സത്ഗമയ ബാലവിഹാറിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികൾക്ക് ബിന്ദുരാമൻ,പ്രീതാ വസന്ത്,രമ്യ പ്രദീപ് ,രശ്മി വർമ്മ,ബാലഗംഗാധരൻ കുറുപ്പ് ,വിനോദ് ഗോപിനാഥൻ,പ്രദീപ് നംബൂതിരി,രജത്ത് വർമ്മ, വിദ്യാ,ശബരിനാഥ്, വിനോദ് ഓസ്‌കാർ എന്നിവർ നേ
ഡബ്ലിൻ : അയർലണ്ടിലെ ആദ്യ മലയാളി ഹിന്ദു കൂട്ടായ്മയായ സത്ഗമയ സദ്സംഘത്തിന്റെ നേതൃത്വത്തിൽ വിദ്യാരംഭദിനത്തിൽ നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. കേരളത്തിന്റെ തനതായ രീതിയിൽ ആചാര്യൻ ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നംബൂതിരി കുരുന്നുകൾക്ക് അക്ഷരമധുരം പകർന്ന് നൽകി.
ആദ്യം നാവിൽ സ്വർണം കൊണ്ട് കൊണ്ട് ഹരിശ്രീയും പിന്നെ അരിയിൽ ആദ്യാക്ഷരവും കുറിച്ച് വിദ്യാദേവതയുടെ അനുഗ്രഹത്തോടെ അറിവിന്റെ ലോകത്തിലേയ്ക്ക് കുട്ടികൾ ചുവട് വച്ചു. ഡബ്ലിൻ ക്‌ളോണിയിലുള്ള റോയൽ മീത്ത് പിച്ച് & പുട്ട് ക്ലബ്ബിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നിരവധിപ്പേർ പങ്കുചേർന്നു.
ഭഗവതീപൂജ,സഹസ്രനാമ അർച്ചന,പൂജയെടുപ്പ് ,വിദ്യാരംഭം, ഭജന എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. രാവിലെ 11 നു ആരംഭിച്ച പരിപാടികൾ വൈകുന്നേരം പ്രസാദവിതരണത്തോടെ അവസാനിച്ചു. സത്ഗമയ ബാലവിഹാറിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികൾക്ക് ബിന്ദുരാമൻ,പ്രീതാ വസന്ത്,രമ്യ പ്രദീപ് ,രശ്മി വർമ്മ,ബാലഗംഗാധരൻ കുറുപ്പ് ,വിനോദ് ഗോപിനാഥൻ,പ്രദീപ് നംബൂതിരി,രജത്ത് വർമ്മ, വിദ്യാ,ശബരിനാഥ്, വിനോദ് ഓസ്‌കാർ എന്നിവർ നേതൃത്വം നൽകി.
സഹസ്രനാമ വർഷമായി ആചരിക്കുന്ന ഈ വര്ഷം ബാലവിഹാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 0877818318, 0877779927, 0892312430,0872705687, 0862163970 നംബറുകളിൽ ബന്ധപ്പെടുക.