- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്ഗമയ വിഷു ആഘോഷം ഭക്തിനിർഭരമായി
ഡബ്ലിൻ: ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളേയ്ക്കായി പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ കണി ദർശിച്ച്, അയർലണ്ട് ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘം ഭക്തിനിർഭരമായി വിഷു ആഘോഷിച്ചു. ഡബ്ലിൻ ഫിൻഗ്ലാസിലെ സെന്റ് മാര്ഗരറ്റ് ഹാളിൽ ഇടശ്ശേരി രാമൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. മധുകുമാർ ഭാസ്‌കരന്റെ വിഷുസന്ദേശത്തെ തുടർന്ന് വിഷുക്കണി ദർശനം, ബാലവിഹാർ കുട്ടികളുടെ ഭജൻ,സപ്താ രാമൻ, ഗായത്രി വിനോദ്, പൂജാ വിനോദ്, സ്വര രാമൻ, മാളവിക അരുൺ എന്നിവരുടെ നൃത്ത നൃത്യങ്ങൾ എന്നിവ ചടങ്ങുകൾക്ക് ചാരുതയേകി. മംഗളയും,വസന്തും ചേർന്നവതരിപ്പിച്ച ഗാനങ്ങളും മറ്റ് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാരൂപങ്ങളും പരിപാടികൾക്ക് കൂടുതൽ കൊഴുപ്പേകി. പ്രസാദവിതരണത്തെ തുടർന്ന് വൈകുന്നേരത്തൊടെ വിഷു ആഘോഷ പരിപാടികൾ അവസാനിച്ചു. എല്ലാ മാസവും രണ്ടാം ഞായറാഴ്ച ഡബ്ലിനിൽ നടക്കുന്ന പ്രാര്ത്ഥന കൂട്ടായ്മയിലും ,കുട്ടികള്ക്കായുള്ള ബാലവിഹാറിലും പങ്കെടുക്കാൻ താത്പര്യമുള്ളവർ 0892077713,0877779927,0871496162, 0894568383 എന്
ഡബ്ലിൻ: ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളേയ്ക്കായി പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ കണി ദർശിച്ച്, അയർലണ്ട് ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘം ഭക്തിനിർഭരമായി വിഷു ആഘോഷിച്ചു. ഡബ്ലിൻ ഫിൻഗ്ലാസിലെ സെന്റ് മാര്ഗരറ്റ് ഹാളിൽ ഇടശ്ശേരി രാമൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.
മധുകുമാർ ഭാസ്‌കരന്റെ വിഷുസന്ദേശത്തെ തുടർന്ന് വിഷുക്കണി ദർശനം, ബാലവിഹാർ കുട്ടികളുടെ ഭജൻ,സപ്താ രാമൻ, ഗായത്രി വിനോദ്, പൂജാ വിനോദ്, സ്വര രാമൻ, മാളവിക അരുൺ എന്നിവരുടെ നൃത്ത നൃത്യങ്ങൾ എന്നിവ ചടങ്ങുകൾക്ക് ചാരുതയേകി. മംഗളയും,വസന്തും ചേർന്നവതരിപ്പിച്ച ഗാനങ്ങളും മറ്റ് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാരൂപങ്ങളും പരിപാടികൾക്ക് കൂടുതൽ കൊഴുപ്പേകി. പ്രസാദവിതരണത്തെ തുടർന്ന് വൈകുന്നേരത്തൊടെ വിഷു ആഘോഷ പരിപാടികൾ അവസാനിച്ചു.
എല്ലാ മാസവും രണ്ടാം ഞായറാഴ്ച ഡബ്ലിനിൽ നടക്കുന്ന പ്രാര്ത്ഥന കൂട്ടായ്മയിലും ,കുട്ടികള്ക്കായുള്ള ബാലവിഹാറിലും പങ്കെടുക്കാൻ താത്പര്യമുള്ളവർ 0892077713,0877779927,0871496162, 0894568383 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.