- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുഷ് ബാക്ക് സീറ്റുകളും, എൽ.ഇ.ഡി.ലൈറ്റുകളും ഓരോ സീറ്റിന്റെ കൈപ്പിടിയിലും മൊബൈൽ ഫോൺ ചാർജ് സംവിധാനവും; തീവണ്ടിയുടെ വേഗമെത്രയെന്നും അറിയാം; ശൗചാലയത്തിലെ വെള്ളത്തിന്റെ ടാപ്പുകളും സ്വയം പ്രവർത്തിക്കും; വിമാനയാത്രയെ അനുസ്മരിക്കും വിധം എൽഇഡി ടിവികളും; ശതാബ്ദിയിൽ അനുഭൂതി ഫസ്റ്റ്ക്ലാസ് എ.സി. കോച്ചുമായി റെയിൽവേ; കേരളവും പ്രതീക്ഷയിൽ
ചെന്നൈ: കേരളത്തിന് ശതാബ്ദി എക്സ്പ്രസ് തീവണ്ടി അനുവദിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് രാവിലെ ആറുമണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തുന്ന വിധമാണ് സമയക്രമീകരണം. കണ്ണൂരിൽനിന്ന് ഒരു മണിക്കൂറിനുശേഷം തിരിച്ച് യാത്ര തുടരുന്ന വണ്ടി രാത്രി പത്തരയോടെ തിരുവനന്തപുരത്തെത്തും. അങ്ങനെ ദിവസേനയുള്ള ഓട്ടമാകുമെന്നാണ് പ്രതീക്ഷ. അതിനിടെ ആധുനിക സൗകര്യങ്ങളോടെയുള്ള 'അനുഭൂതി' ഫസ്റ്റ്ക്ലാസ് എ.സി. കോച്ച് ദക്ഷിണ റെയിൽവേ പുറത്തിറക്കിയിരിക്കുന്നു. ഇതോടെ കേരളവും പ്രതീക്ഷയിലാവുകയാണ്. പുതിയ തീവണ്ടിക്കും ഈ കോച്ചുകൾ കിട്ടുമോ എന്നതാണ് പ്രതീക്ഷയായി ഉയരുന്നത്. പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് കോച്ച് നിർമ്മിച്ചത്. തുടക്കത്തിൽ ചെന്നൈ-ബെംഗളൂരു ശതാബ്ദി എക്സ്പ്രസിലും ചെന്നൈ-കോയമ്പത്തൂർ ശതാബ്ദി എക്സ്പ്രസിലും ഓരോ കോച്ചുകളാണ് ഉണ്ടാവുക. ഈ കോച്ചുകൾ കേരളത്തിലേക്കും അനുദവിക്കാൻ സാധ്യത ഏറെയാണ്. പുഷ് ബാക്ക് സീറ്റുകൾ, എൽ.ഇ.ഡി.ലൈറ്റുകൾ, ഓരോ സീറ്റിന്റെ കൈപ്പിടിയിലും മൊബൈൽ ഫോൺ ചാർജ് ചെ
ചെന്നൈ: കേരളത്തിന് ശതാബ്ദി എക്സ്പ്രസ് തീവണ്ടി അനുവദിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് രാവിലെ ആറുമണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തുന്ന വിധമാണ് സമയക്രമീകരണം. കണ്ണൂരിൽനിന്ന് ഒരു മണിക്കൂറിനുശേഷം തിരിച്ച് യാത്ര തുടരുന്ന വണ്ടി രാത്രി പത്തരയോടെ തിരുവനന്തപുരത്തെത്തും. അങ്ങനെ ദിവസേനയുള്ള ഓട്ടമാകുമെന്നാണ് പ്രതീക്ഷ. അതിനിടെ ആധുനിക സൗകര്യങ്ങളോടെയുള്ള 'അനുഭൂതി' ഫസ്റ്റ്ക്ലാസ് എ.സി. കോച്ച് ദക്ഷിണ റെയിൽവേ പുറത്തിറക്കിയിരിക്കുന്നു. ഇതോടെ കേരളവും പ്രതീക്ഷയിലാവുകയാണ്. പുതിയ തീവണ്ടിക്കും ഈ കോച്ചുകൾ കിട്ടുമോ എന്നതാണ് പ്രതീക്ഷയായി ഉയരുന്നത്.
പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് കോച്ച് നിർമ്മിച്ചത്. തുടക്കത്തിൽ ചെന്നൈ-ബെംഗളൂരു ശതാബ്ദി എക്സ്പ്രസിലും ചെന്നൈ-കോയമ്പത്തൂർ ശതാബ്ദി എക്സ്പ്രസിലും ഓരോ കോച്ചുകളാണ് ഉണ്ടാവുക. ഈ കോച്ചുകൾ കേരളത്തിലേക്കും അനുദവിക്കാൻ സാധ്യത ഏറെയാണ്. പുഷ് ബാക്ക് സീറ്റുകൾ, എൽ.ഇ.ഡി.ലൈറ്റുകൾ, ഓരോ സീറ്റിന്റെ കൈപ്പിടിയിലും മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള പ്ലഗ്ഗുകൾ, സീറ്റിനോടുചേർന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനം എന്നിവയുണ്ടാവും.