ണ്ടാം തരം നടന്റെ നായികയായാൽ കരിയറിന് ദോഷം ചെയ്യുമെന്ന ഭയം മൂലം നടി തൃഷ കരാറായ ചിത്രത്തിൽ നിന്നും പിന്മാറിയതായി സൂചന.ഫോട്ടോഷൂട്ട് വരെ കഴിഞ്ഞ ചതുരംഗ വേട്ട എന്ന അരവിന്ദ് സ്വാമി ചിത്രത്തിൽ നിന്നാണ് നടി പിന്മാറിയത്. ചിത്രത്തിൽ തൃഷക്ക് പകരം നായികയാവാൻ ഇപ്പോൾ നറുക്ക് വീണിരിക്കുന്നത് മലയാളിയായ ഷംന കാസിമിനാണ്.

തന്റെ പ്രിയതാരത്തോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് ഷംന. ചതുരംഗവേട്ട എന്ന ചിത്രത്തിൽ അരവിന്ദ സ്വാമിയുടെ ഭാര്യാ വേഷത്തിനായാണ് തൃഷ കരാർ ഒപ്പിട്ടത്. ആദ്യ ഘട്ടത്തിലെ ഫോട്ടോ ഷൂട്ടിനും താരം സഹകരിച്ചിരുന്നു. തുടർന്നാണ് ചിത്രത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്. അരവിന്ദ സ്വാമിയെപ്പോലെ ഒരു രണ്ടാം തരം നടന്റെ നായികയായാൽ അത് തന്റെ തുടർന്നുള്ള കരിയറിന് ദോഷം ചെയ്യുമെന്നാണ് തൃഷ പറഞ്ഞിരിക്കുന്ന ന്യായം. മനോബാലയാണ് ചതുരംഗവേട്ടയുടെ സംവിധായകൻ. തൃഷയുടെ പിന്മാറ്റത്തെക്കുറിച്ചോ അതിനു നിരത്തിയ ന്യായത്തെക്കുറിച്ചോ പ്രതികരിക്കാൻ മനോബാലയും അരവിന്ദ സ്വാമിയും തയാറായിട്ടില്ല.

കമൽഹാസൻ, വിക്രം, അജിത്, വിജയ് തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ച തനിക്ക് സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ നായികയാകണമെന്നാണ് തൃഷ പറയുന്നത്. എന്നാൽ, ഒരുകാലത്ത് തമിഴ് സിനിമാ ലോകത്തെ റൊമാന്റിക് ഹീറോയായിരുന്ന അരവിന്ദ സ്വാമി തിരിച്ചുവരവിൽ വില്ലൻ വേഷങ്ങളാണ് കൂടുതലും സ്വീകരിച്ചത്. ജയം രവി നായകനായ തനി
ഒരുവനിലെ വില്ലൻ കഥാപാത്രത്തിലൂടെ നിരവധി പുരസ്‌കാരങ്ങളും അരവിന്ദ
സ്വാമിയെ തേടിയെത്തിയിരുന്നു. അത്തരമൊരു നടന്റെ നായികാപദവി ഉപേക്ഷിക്കാൻ തൃഷ കണ്ടെത്തിയ ന്യായത്തിൽ പലർക്കും സംശയമുണ്ട്. തൃഷയുടെ പിന്മാറ്റം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴി തെളിയിച്ചിട്ടുണ്ട്.

എന്നാൽ തെലുങ്കിലും കന്നഡയിലും തിരക്കേറുന്ന ഷംനയ്ക്ക് തമിഴിൽ തിളങ്ങാനുള്ള അവസരമാണ് ചതുരംഗ വേട്ടയിലൂടെ തുറന്നുകിട്ടിയിരിക്കുന്നത്. ശ്രീനിവാസ റെഡിയുടെ നായികയായി ഷംന അഭിനയിച്ച ജയമോ നിശ്ചയമോ റാവു; എന്ന ചിത്രം
തെലുങ്കിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. ഇതോടൊപ്പം ഇന്ത്യൻ സിനിമയിലെ നിത്യവസന്തമായ രേഖയുടെ കൂടെയും ഷംന അഭിനയിക്കുന്നുണ്ട്. മൂന്ന് തലമുറകളുടെ കഥപറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയിൽ ആരംഭിക്കും.