- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരത്തിൽ തൊട്ട് അഭിനയിപ്പിക്കലും ഷൂട്ടിംഗിനിടയിൽ കാറിടിച്ചു കൊല്ലാൻ ശ്രമവും എന്നാരോപിച്ച് നടി ഇഷാര പിന്മാറി; മലയാളി സംവിധായകന്റെ തമിഴ് സിനിമ മടുങ്ങി: നെട്ടോട്ടവുമായി അണിയറക്കാർ
ചെന്നൈ: സിനിമാ രംഗത്തെ ഗോസിപ്പുകളും പടലപ്പിണക്കങ്ങളുമൊക്കെ വാർത്തയാകാറുണ്ട്. നെഗറ്റാവായുള്ള പബ്ലിസിറ്റിയാണെങ്കിലും പലപ്പോഴും സിനിമയ്ക്ക് ഗുണം ചെയ്യുന്ന വിധത്തിലാണ് ഇത്തരം സംഭവങ്ങൾ. ചെന്നൈയിലെത്തി മലയാളി നടിയും സംവിധായകനും ഒത്തു ചേർന്ന സിനിമയെക്കുറിച്ചും നെഗറ്റീവ് കഥകളാണ് പുറത്തുവരുന്നത്. മലയാളി സംവിധായകന്റെ തമിഴ് സിനിമയിൽ നടി ഇഷാര നായർക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നാണ് ആരോപണം. കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമവും ഉണ്ടായെന്ന് നടി ആരോപിച്ച് നടി പാക്ക് അപ്പ്‌ചെയ്തു പോയതോടെ സിനിമയുടെ അണിയറക്കാർ നെട്ടോട്ടമോടുകയാണ്. തമിഴ് ചിത്രത്തിന്റെ സംവിധായകനെതിരെയാണ് ഗുരുതര ആരോപണവുമായി മലയാളി അഭിനേത്രി രംഗത്തെത്തിയത്. എങ്കടാ ഇരുന്തിരിങ്ക ഇവ്വളവ് നാളാ എന്ന സിനിമയുടെ സംവിധായകനെതിരെയാണ് നായിക ഇഷാരാ നായർ പരാതി ഉന്നയിച്ചിരിക്കുന്നത്. സീനുകൾ വിശദീകരിക്കുന്നതിനിടെ ബോധപൂർവ്വം ശരീരത്തിൽ സ്പർശിക്കാനും ഉപദ്രവിക്കാനും ശ്രമിച്ചതായി ഇഷാര പറയുന്നു. ഇഷാരാ ഷൂട്ടിംഗിന് വരാത്തതിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം മുടങ്ങ
ചെന്നൈ: സിനിമാ രംഗത്തെ ഗോസിപ്പുകളും പടലപ്പിണക്കങ്ങളുമൊക്കെ വാർത്തയാകാറുണ്ട്. നെഗറ്റാവായുള്ള പബ്ലിസിറ്റിയാണെങ്കിലും പലപ്പോഴും സിനിമയ്ക്ക് ഗുണം ചെയ്യുന്ന വിധത്തിലാണ് ഇത്തരം സംഭവങ്ങൾ. ചെന്നൈയിലെത്തി മലയാളി നടിയും സംവിധായകനും ഒത്തു ചേർന്ന സിനിമയെക്കുറിച്ചും നെഗറ്റീവ് കഥകളാണ് പുറത്തുവരുന്നത്. മലയാളി സംവിധായകന്റെ തമിഴ് സിനിമയിൽ നടി ഇഷാര നായർക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നാണ് ആരോപണം. കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമവും ഉണ്ടായെന്ന് നടി ആരോപിച്ച് നടി പാക്ക് അപ്പ്‌ചെയ്തു പോയതോടെ സിനിമയുടെ അണിയറക്കാർ നെട്ടോട്ടമോടുകയാണ്.
തമിഴ് ചിത്രത്തിന്റെ സംവിധായകനെതിരെയാണ് ഗുരുതര ആരോപണവുമായി മലയാളി അഭിനേത്രി രംഗത്തെത്തിയത്. എങ്കടാ ഇരുന്തിരിങ്ക ഇവ്വളവ് നാളാ എന്ന സിനിമയുടെ സംവിധായകനെതിരെയാണ് നായിക ഇഷാരാ നായർ പരാതി ഉന്നയിച്ചിരിക്കുന്നത്. സീനുകൾ വിശദീകരിക്കുന്നതിനിടെ ബോധപൂർവ്വം ശരീരത്തിൽ സ്പർശിക്കാനും ഉപദ്രവിക്കാനും ശ്രമിച്ചതായി ഇഷാര പറയുന്നു. ഇഷാരാ ഷൂട്ടിംഗിന് വരാത്തതിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. സംവിധായകനും നിർമ്മാതാക്കളും നായികയെ തുടർച്ചയായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല.ഒരു മാസത്തെ കോൾഷീറ്റ് നൽകിയ ഇഷാരാ രണ്ട് ദിവസം അഭിനയിച്ച ശേഷം മുങ്ങിയെന്നാണ് നിർമ്മാതാവ് ജോസഫ് ലോറൻസ് ആരോപിക്കുന്നത്.
നിർമ്മാതാവിന്റെയും സംവിധായകന്റെയും നായകന്റെയും ഉൾപ്പെടെ ചിത്രവുമായി ബന്ധപ്പെട്ടവരെയെല്ലാം ഫോൺ കോൺടാക്ടിലും വാട്്സ് ആപ്പിലും ബ്ലോക്ക് ചെയ്തെന്നും നിർമ്മാതാവ്. ബാലാജി ശക്തിവേൽ ചിത്രം കല്ലൂരിയിലെ നായകനായിരുന്ന അഖിൽ ആണ് എങ്കടാ ഇരുന്തിരിങ്ക ഇവ്വളവ് നാളായിലെ നായകതാരം. കെവിൻ ജോസഫാണ് സംവിധായകൻ. സംവിധായകനും നിർമ്മാതാവും പരാതി ഉന്നയിച്ചതിന് പിന്നാലെ ചെന്നൈയിലെ മാദ്ധ്യമപ്രവർത്തകർ ഇഷാരയെ ബന്ധപ്പെട്ടപ്പോഴാണ് തനിക്കുണ്ടായ ദുരനുഭവം നായിക വിവരിച്ചത്.
ഇഷാര പറയുന്നത് ഇങ്ങനെ '' ആറ് മാസത്തെ ഡേറ്റ് ആണ് സിനിമയ്ക്ക് വേണ്ടി ആവശ്യപ്പെട്ടത്. നാല് മാസത്തോളം ലൊക്കേഷനിൽ ചെലവിട്ടിട്ടും രണ്ട് ദിവസം മാത്രമാണ് എന്റെ രംഗങ്ങൾ ചിത്രീകരിച്ചത്. കൂടുതൽ ദിവസം നൽകാനാകില്ലെന്നും വേറെ ചിത്രങ്ങൾ കമ്മിറ്റ് ചെയ്തതായും അറിയിച്ചിരുന്നു. സംവിധായകന്റെ പെരുമാറ്റവും പിന്മാറ്റത്തിന് കാരണമായെന്ന് ഇഷാര. ഒട്ടും ബഹുമാനത്തോടെയല്ല സംവിധായകൻ കെവിൻ ജോസഫ് പെരുമാറിയിരുന്നത്. എടീ,പോടീ എന്നൊക്കെയാണ് സംവിധായകൻ സെറ്റിൽ വച്ച് വിളിച്ചിരുന്നത്.
എല്ലാവരുടെ മുന്നിൽ വച്ച് വൃത്തികെട്ട രീതിയിലാണ് സംവിധായകൻ എനിക്ക് സീനുകൾ പറഞ്ഞുതന്നിരുന്നത്. സതുരംഗവേട്ടൈ എന്ന സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയിലാണ് ഈ ചിത്രത്തിലേക്ക് ക്ഷണം വന്നത്. സംവിധായകന്റെ പെരുമാറ്റത്തിലെ വൃത്തികേടുകൾ പലതും പരസ്യമായി പറയാനാകുന്നതല്ല. ശരീരത്തിൽ മനഃപൂർവ്വം സ്പർശിച്ചുകൊണ്ടാണ് സീനുകൾ വിവരിക്കാറുള്ളതും സംസാരിക്കാറുള്ളതും. ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് സിനിമ ഉപേക്ഷിക്കേണ്ടി വന്നത്. ചില രംഗങ്ങൾ ചെയ്യാൻ ആവശ്യപ്പെടുമ്പോൾ ഭിത്തിയിലേക്ക് ശരീരം കൊണ്ട് തള്ളുകയും ചെയ്യാറുണ്ടായിരുന്നു.
ചിത്രത്തിൽ ഒരു കാർ ചെയ്്സിങ് രംഗമുണ്ടായിരുന്നു. ഒരു കാർ സംവിധായകനായിരുന്നു ഓടിച്ചത്. അദ്ദേഹം ബ്രേക്ക് ചവിട്ടാതെ എന്നെ കാർ ഇടിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇത്തരമൊരു സെറ്റിൽ എന്ത് സുരക്ഷിതത്വമാണ് ഉള്ളത്. താരസംഘടനയായ നടികർ സംഘത്തിന് പരാതി നൽകിയതായും ഇഷാരാ നായർ പറഞ്ഞു. അവരുടേത് ആദ്യ സിനിമയാണ്. എന്റെ പേര് ഉപയോഗിച്ച് വിവാദമുണ്ടാക്കാനും സിനിമയ്ക്ക് പബ്ലിസിറ്റി നേടാനും ശ്രമിക്കുമെന്ന് അറിയാമായിരുന്നു. ഞാൻ ഒരു പെൺകുട്ടിയാണ്. വിവാദമുണ്ടായാൽ ചീത്തപ്പേരുണ്ടാവുക തനിക്ക് മാത്രമായിരിക്കുമെന്നും ഇഷാര.
ഇഷാരയുടെ എല്ലാ ആരോപണങ്ങളും സംവിധായകൻ കെവിൻ ജോസഫ് നിഷേധിച്ചു. യാതൊരു അശ്ലീല രംഗങ്ങളും സിനിമയിൽ ഇല്ല. രണ്ടാം പകുതിയിലെ ഭാഗങ്ങളാണ് ഷൂട്ട് ചെയ്തിരുന്നത്. ട്വിസ്റ്റ് ഉൾപ്പെടെ ആദ്യഭാഗം ചിത്രീകരിക്കാനിരിക്കുന്നതേ ഉള്ളൂ. ഇതൊന്നും ഇഷാരയ്ക്ക് മനസിലായിട്ടില്ലെന്നും കെവിൻ ജോസഫ്. ശാരീരികമായി അപമാനിക്കപ്പെട്ടു എന്ന് തോന്നുന്നുവെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും സംവിധായകൻ. സെറ്റിൽ സുരക്ഷിതത്വമില്ലെന്ന് തോന്നുന്നുവെങ്കിൽ സ്വന്തം ആളുകളെ കൂടെ കൊണ്ടുവരട്ടെ എന്നും ചിത്രം പൂർത്തിയാക്കിയാൽ മതിയെന്നും കെവിൻ.