- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിച്ചത്തിന്റെ 105-ാം വാർഷികം റാസൽഖൈമയിൽ നടത്തി
റാസൽഖൈമ: മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിച്ചത്തിന്റെ 105-ാം വാർഷികം 'സ്വത്വം' എന്ന പേരിൽ റാസൽഖൈമ സെന്റ് മേരീസ് തീർത്ഥാടന കേന്ദ്രത്തിൽ വച്ച് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. സോണൽ പ്രസിഡന്റ് ഫാ. ജോൺ കെ.ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്‌സ് സഭയുടെ വൈദീക ട്രസ്റ്റി റവ.ഡോ. എം.ഒ ജോൺ ഉദ്ഘാടനം നിർവഹിക്കുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ഇടവക വികാരി ഫാ. ഐപ്പ് പി. അലക്‌സ്, ഫാ. ജേക്കബ് ജോർജ്. ഫാ.എബ്രഹാം തോമസ്, ഫാ.ടോം തോമസ്, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ.ജി നൈനാൻ, ബേബി തങ്കച്ചൻ , വി.ജി. ഷാജി, അലക്‌സ് ബേബി,ഭദ്രാസന കൗൺസിൽ അംഗം രാജേഷ് ഫിലിപ്പ് തോമസ്, ഇടവക ഭാരവാഹികളായ ട്രസ്റ്റീ ഈശോ വർഗീസ് , സെക്രട്ടറി സജി വർഗീസ്, സോണൽ സെക്രട്ടറി ബിജു തങ്കച്ചൻ ,കൺവീനർ ജെറി ജോൺ, യൂണിറ്റ് സെക്രട്ടറി ആൻസ് വി. തോമസ് എന്നിവർ പ്രസംഗിച്ചു. സഭാ കവി സി.പി. ചാണ്ടി സ്മാരക ഓഡിയോ സിഡി ചടങ്ങിൽ പ്രകാശനം ചെയ്തു. സഭ ചരിത്രത്തെപ്പറ്റി ദുബായ് യൂണിറ്റ് ഡോക്യൂ
റാസൽഖൈമ: മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിച്ചത്തിന്റെ 105-ാം വാർഷികം 'സ്വത്വം' എന്ന പേരിൽ റാസൽഖൈമ സെന്റ് മേരീസ് തീർത്ഥാടന കേന്ദ്രത്തിൽ വച്ച് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. സോണൽ പ്രസിഡന്റ് ഫാ. ജോൺ കെ.ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്‌സ് സഭയുടെ വൈദീക ട്രസ്റ്റി റവ.ഡോ. എം.ഒ ജോൺ ഉദ്ഘാടനം നിർവഹിക്കുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.
ഇടവക വികാരി ഫാ. ഐപ്പ് പി. അലക്‌സ്, ഫാ. ജേക്കബ് ജോർജ്. ഫാ.എബ്രഹാം തോമസ്, ഫാ.ടോം തോമസ്, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ.ജി നൈനാൻ, ബേബി തങ്കച്ചൻ , വി.ജി. ഷാജി, അലക്‌സ് ബേബി,ഭദ്രാസന കൗൺസിൽ അംഗം രാജേഷ് ഫിലിപ്പ് തോമസ്, ഇടവക ഭാരവാഹികളായ ട്രസ്റ്റീ ഈശോ വർഗീസ് , സെക്രട്ടറി സജി വർഗീസ്, സോണൽ സെക്രട്ടറി ബിജു തങ്കച്ചൻ ,കൺവീനർ ജെറി ജോൺ, യൂണിറ്റ് സെക്രട്ടറി ആൻസ് വി. തോമസ് എന്നിവർ പ്രസംഗിച്ചു. സഭാ കവി സി.പി. ചാണ്ടി സ്മാരക ഓഡിയോ സിഡി ചടങ്ങിൽ പ്രകാശനം ചെയ്തു. സഭ ചരിത്രത്തെപ്പറ്റി ദുബായ് യൂണിറ്റ് ഡോക്യൂമെന്ററി പ്രദർശനം നടത്തി. സമ്മേളനത്തിന് മുന്പായി ദൈവാലയത്തിനു ചുറ്റും വർണ്ണ ശബളമായ റാലി നടത്തപ്പെട്ടു. ചെണ്ടമേളം ബാൻഡ് സെറ്റ് മുത്തുക്കുടകൾ ഏന്തിയ സൺഡേ സ്‌കൂൾ കുട്ടികൾ യു എ ഇ യിലെ ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അംഗങ്ങൾ ഫ്‌ളോട്ടുകൾ , ഗായക സംഗം എന്നിവ റാലിക്കു കൊഴുപ്പേകി.