ലയാള സിനിമയിലെ എളിമയുടെ പ്രതീകമായിരുന്നു സത്യനെന്ന അതുല്യ നടൻ. പുതുമുഖ സംവിധായകനെ പോലും സാർ എന്നു വിളിക്കുന്ന സൂപ്പർസ്റ്റാർ

ലൊക്കേഷനിൽ സത്യൻ ഡയറക്ടർ സാർ, പ്രൊഡ്യൂസർ സാർ, എന്നിങ്ങനെയായിരുന്നു സംവിധായകരേയും നിർമ്മാതാക്കളേയും അഭിസംബോധന ചെയ്യാറുള്ളത്. സംവിധായകൻ കെ എസ് മാധവനും സഹോദരൻ മൂർത്തിയും ചേർന്നാണു ഒരു പെണ്ണിന്റെ കഥ എന്ന ചിത്രം നിർമ്മിച്ചത്. നിർമ്മാതാവും യുവാവുമായിരുന്ന മൂർത്തിക്ക് സത്യന്റെ സാർ വിളി വലിയ വിഷമം ഉണ്ടാക്കി. അക്കാര്യം സത്യനോടു പറയുകയും ചെയ്തു.

ഇതിന് മൂർത്തിയോടു സത്യൻ പറഞ്ഞ മറുപടി ഇതായിരുന്നു.എനിക്ക് നിങ്ങളെ മൂർത്തി എന്നു വിളിക്കാം. പക്ഷേ ഞാൻ അങ്ങനെ വിളിച്ചാൽ നാളെ വരുന്ന സിനിമ തലമുറ നിങ്ങളെ അങ്ങനെയായിരിക്കും വിളിക്കുക എന്നായിരുന്നു സത്യന്റെ മറുപടി.