- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
16 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫഹദിനെ നായകനാക്കി സിനിമയൊരുക്കാൻ സത്യൻ അന്തിക്കാടും ശ്രീനിവാസനും; മലയാളി എന്ന ചിത്രത്തിലൂടെ പറയുന്നത് പി ആർ ആകാശ് എന്ന് പേര് മാറ്റിയ പ്രകാശന്റെ കഥ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ജയറാം ചിത്രത്തിന് ശേഷം ശ്രീനിവാസനും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുകയാണ്. ഫഹദിനെ നായകനാക്കിയാണ് സിനിമയൊരുക്കാനാണ് ഈ ഹിറ്റുകൂട്ടുകെട്ട് പതിനാറ് വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നത്.ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം ഫഹദും സത്യനും ഒന്നിക്കുന്ന സിനിമയ്ക്ക് മലയാളി' എന്നാണ് പേര് നല്കിയിരിക്കുന്നത്.സത്യൻ അന്തിക്കാട് തന്നെയാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. പി ആർ ആകാശ് എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥയാണ് ചിത്രം പറയുന്നത്. ജോമോന്റെ സുവിശേഷങ്ങൾക്ക് ശേഷം ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് ചിത്രം നിർമ്മിക്കുന്നത്. എസ്. കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്നു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ജയറാം ചിത്രത്തിന് ശേഷം ശ്രീനിവാസനും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുകയാണ്. ഫഹദിനെ നായകനാക്കിയാണ് സിനിമയൊരുക്കാനാണ് ഈ ഹിറ്റുകൂട്ടുകെട്ട് പതിനാറ് വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നത്.ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം ഫഹദും സത്യനും ഒന്നിക്കുന്ന സിനിമയ്ക്ക് മലയാളി' എന്നാണ് പേര് നല്കിയിരിക്കുന്നത്.സത്യൻ അന്തിക്കാട് തന്നെയാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
പി ആർ ആകാശ് എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥയാണ് ചിത്രം പറയുന്നത്. ജോമോന്റെ സുവിശേഷങ്ങൾക്ക് ശേഷം ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് ചിത്രം നിർമ്മിക്കുന്നത്. എസ്. കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്നു.
Next Story