മോഹൻലാലിന്റെ അത്യുഗ്രൻ മേക്കോവറിൽ ഒരുങ്ങുന്ന ഒടിയനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികളും ലാൽ ആരാധകരും. ചിത്രത്തിലെ മോഹൻലാലിന്റെ രൂപമാറ്റവും അതിനായുള്ള നടന്റെ കഠിനപരിശ്രമങ്ങളെപ്പറ്റിയുമുള്ള വാർത്തകൾ ഇതിനോടകം തന്നെ നിരവധി തവണ വന്നുകഴിഞ്ഞു. ഇപ്പോഴിതാ ഒടിയന്റെ ലൊക്കേഷനിലെത്തിയ സംവിധാ യകൻ സത്യൻ അന്തിക്കാട് മോഹൻലാലിന്റെ രൂപമാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ്.

മോഹൻലാലിന്റെ ലുക്കു കണ്ടാൽ പ്രണവിന്റെ ചേട്ടനാണോ എന്ന് സംശയം തോന്നുമെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.മോഹൻലാലിന്റെ ഒടിയന്റെ ചെറുപ്പം എങ്ങനെയിരിക്കുമെന്ന് കാണാനാണ് താൻ ഷൂട്ടിങ് സെറ്റിൽ പോയതെന്നും അവിടെ കണ്ട കാഴ്‌ച്ച അതിശയക രമായിരുന്നു വെന്നും സംവിധായകൻ പറഞ്ഞു. ഇപ്പോൾ ഒരു പൊലീസ് സ്റ്റേഷന്റെ മുന്നിൽ ആണ് ചിത്രീകരണം നടക്കുന്നതെന്നും അദ്ദേഹം തന്നെ ഒരുപാട് ആവേശം കൊള്ളിക്കുന്ന, കാണാൻ ആഗ്രഹം തോന്നിപ്പിക്കുന്ന ഒരു സിനിമയാണ് ഒടിയൻ എന്നും പറഞ്ഞാണ് സത്യൻ അന്തിക്കാട് തന്റെ വാക്കുകൾ നിർത്തുന്നത്.

അതേസമയം ഒടിയൻ അവസാന ഘട്ടഷൂട്ടിങ് നടന്നു വരികയാണ്. പാലക്കാട്, കോങ്ങാട്, ഒളപ്പമണ്ണ മന എന്നിവിടങ്ങളിലായിട്ടാണ് ഷൂട്ടിങ് നടക്കുന്നത്. മലയാള സിനിമയിൽ ഇതുവരെ നിർമ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റിൽ നിർമ്മിക്കുന്ന സിനിമ ഒടിയനാണെന്നാണ് റിപ്പോർട്ടുകൾ. ഷൂട്ടിംഗിൽ 1960-1970 കാലഘട്ടമാണ് ചിത്രീകരിക്കുന്നത്.

മധ്യകേരളത്തിൽ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിർമ്മിക്കുന്നത്. 30 മുതൽ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹൻലാലിന്റെ മാണിക്യൻ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രമുഖ പരസ്യസംവിധായകനായ വി എ ശ്രീകുമാർ മേനോന്റെ ആദ്യ സംവിധാന സംരഭമാണ് ഒടിയൻ. നരേൻ, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.