- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്മയുള്ള വിശുദ്ധിയുള്ള ചിരി ഈ ചിത്രം സമ്മാനിക്കുന്നു; കണ്ടുമടുത്ത പതിവ് കാഴ്ചകളിൽ നിന്ന് മലയാള സിനിമ മാറുന്നു: 'അനുരാഗ കരിക്കിൻവെള്ളം' ടീമിനെ അഭിനന്ദിച്ച് സത്യൻ അന്തിക്കാട്
കൊച്ചി: മലയാളത്തിൽ ജീവിതഗന്ധികളായ വിഷയങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായ സംവിധായകനാണ് സത്യൻ അന്തിക്കാട്. കുടുംബ പ്രേക്ഷകരാണ് അന്തിക്കാട് സിനിമകളുടേത്. അടുത്തിടെ മലയാള സിനിമയിൽ വരുന്ന മാറ്റങ്ങളെ സസൂക്ഷ്മം വീക്ഷിക്കുകയാണ് അദ്ദേഹം. ഇപ്പോൾ തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന അനുരാഗ കരിക്കിൻ വെള്ളം ടീമിനെ പ്രസംസിച്ച് സത്യൻ അന്തിക്കാട് രംഗത്തെത്തി. മലയാള സിനിമ മാറുകയാണെന്നും പ്രേക്ഷകന്റെ അഭിരുചിക്കനുസരിച്ചുള്ള മാറ്റത്തെ പ്രശംസിക്കുന്നതായും അന്തിക്കാട് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സത്യൻ അന്തിക്കാടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: പ്രേക്ഷകന്റെ അഭിരുചികളോട് ചേർന്ന് നിൽക്കുന്‌പോഴാണ് ഒരു സിനിമ പ്രിയപ്പെട്ടതാകുന്നത്. അടുത്ത കാലത്ത് അങ്ങനെ കുറെ ചിത്രങ്ങളോട് ഇഷ്ടം തോന്നിയിട്ടുണ്ട്. ഏറ്റവും പുതിയ ഇഷ്ടം 'അനുരാഗ കരിക്കിൻവെള്ള'ത്തിനോടാണ്. കാണുന്നത് സിനിമയല്ല, ജീവിതം തന്നെയാണെന്ന തോന്നലുണ്ടാക്കാൻ സംവിധായകനും എഴുത്തുകാരനും കഴിഞ്ഞിരിക്കുന്നു. നന്മയുള്ള വിശുദ്ധിയുള്ള ചിരി ഈ ചിത്രം സമ്മാനിക്കു
കൊച്ചി: മലയാളത്തിൽ ജീവിതഗന്ധികളായ വിഷയങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായ സംവിധായകനാണ് സത്യൻ അന്തിക്കാട്. കുടുംബ പ്രേക്ഷകരാണ് അന്തിക്കാട് സിനിമകളുടേത്. അടുത്തിടെ മലയാള സിനിമയിൽ വരുന്ന മാറ്റങ്ങളെ സസൂക്ഷ്മം വീക്ഷിക്കുകയാണ് അദ്ദേഹം. ഇപ്പോൾ തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന അനുരാഗ കരിക്കിൻ വെള്ളം ടീമിനെ പ്രസംസിച്ച് സത്യൻ അന്തിക്കാട് രംഗത്തെത്തി. മലയാള സിനിമ മാറുകയാണെന്നും പ്രേക്ഷകന്റെ അഭിരുചിക്കനുസരിച്ചുള്ള മാറ്റത്തെ പ്രശംസിക്കുന്നതായും അന്തിക്കാട് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
സത്യൻ അന്തിക്കാടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
പ്രേക്ഷകന്റെ അഭിരുചികളോട് ചേർന്ന് നിൽക്കുന്‌പോഴാണ് ഒരു സിനിമ പ്രിയപ്പെട്ടതാകുന്നത്. അടുത്ത കാലത്ത് അങ്ങനെ കുറെ ചിത്രങ്ങളോട് ഇഷ്ടം തോന്നിയിട്ടുണ്ട്. ഏറ്റവും പുതിയ ഇഷ്ടം 'അനുരാഗ കരിക്കിൻവെള്ള'ത്തിനോടാണ്. കാണുന്നത് സിനിമയല്ല, ജീവിതം തന്നെയാണെന്ന തോന്നലുണ്ടാക്കാൻ സംവിധായകനും എഴുത്തുകാരനും കഴിഞ്ഞിരിക്കുന്നു. നന്മയുള്ള വിശുദ്ധിയുള്ള ചിരി ഈ ചിത്രം സമ്മാനിക്കുന്നു.
സന്തോഷമുണ്ട്. കണ്ടുമടുത്ത പതിവ് കാഴ്ചകളിൽ നിന്ന് മലയാളസിനിമയും മാറുകയാണ്. ഖാലിദ് റഹ്മാന് നന്ദി പറയുന്നു. ഒപ്പം സ്വാഭാവികമായ സംഭാഷണങ്ങളെഴുതിയ നവീൻ ഭാസ്‌കറിനും, അതിമനോഹര ദൃശ്യങ്ങളൊരുക്കിയ ജിംഷി ഖാലിദിനും. ബിജു മേനോനും, ആസിഫ് അലിയും, ആശാ ശരത്തും, പുതിയ നായികയുമടക്കം എല്ലാവരും അതിശയിപ്പിക്കും വിധം അഭിനയിച്ചു. ഓരോ ചലനത്തിലും ചിരിയൊളിപ്പിക്കുന്ന സൗബിൻ ഷാഹിർ പ്രത്യേകിച്ചും.'അനുരാഗ കരിക്കിൻവെള്ള'ത്തിന്റെ ടീമിലുള്ള എല്ലാവർക്കും, ഓഗസ്റ്റ് സിനിമക്കും അഭിനന്ദനങ്ങൾ.