- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സാമ്പത്തിക പ്രതിസന്ധി മൂലം ബഹ്‌റിനിൽ വീണ്ടും ആത്മഹത്യ; ജിധാഫ്‌സിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ചത് കോഴിക്കോട് സ്വദേശി
മനാമ : സാമ്പത്തിക പ്രതിസന്ധി മൂലം ബഹ്‌റിനിൽ വീണ്ടും ആത്മഹത്യ. കോഴിക്കോട് സ്വദേശിയായ മലയാളിയാണ് ഏറ്റവും ഒടുവിലായി സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി മാവുള്ള കണ്ടി സത്യനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്്. പരേതന് 46 വയസായിരുന്നു പ്രായം.കഴിഞ്ഞ 15 വർഷമായി ജവാദ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രെസ്റ്റാരേന്റിൽ കുക്ക് ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെയാണ് താമസ സ്ഥലമായ ജിധാഫ്‌സിലെ ഫ്‌ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടത്. അച്ഛൻ ശങ്കരൻ. ഭാര്യ ഷീജ. ഒരു പെൺകുട്ടിയും ഒരു ആൺ കുട്ടിയുമുണ്ട്. മകൾ അക്ഷയ പ്‌ളസ് ടുവിനും അക്ഷയ് ഒമ്പതാം ക്‌ളാസിലും പഠിക്കുകയാണ്.പൊലീസും ഫോറൻസിക് വിദഗ്ദ്ധരുമെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹം സൽമാനിയ മെഡിക്കൽ സെന്ററിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മനാമ : സാമ്പത്തിക പ്രതിസന്ധി മൂലം ബഹ്‌റിനിൽ വീണ്ടും ആത്മഹത്യ. കോഴിക്കോട് സ്വദേശിയായ മലയാളിയാണ് ഏറ്റവും ഒടുവിലായി സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.
കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി മാവുള്ള കണ്ടി സത്യനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്്. പരേതന് 46 വയസായിരുന്നു പ്രായം.കഴിഞ്ഞ 15 വർഷമായി ജവാദ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രെസ്റ്റാരേന്റിൽ കുക്ക് ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെയാണ് താമസ സ്ഥലമായ ജിധാഫ്‌സിലെ ഫ്‌ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടത്.
അച്ഛൻ ശങ്കരൻ. ഭാര്യ ഷീജ. ഒരു പെൺകുട്ടിയും ഒരു ആൺ കുട്ടിയുമുണ്ട്. മകൾ അക്ഷയ പ്‌ളസ് ടുവിനും അക്ഷയ് ഒമ്പതാം ക്‌ളാസിലും പഠിക്കുകയാണ്.പൊലീസും ഫോറൻസിക് വിദഗ്ദ്ധരുമെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹം സൽമാനിയ മെഡിക്കൽ സെന്ററിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Next Story