- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട്ടപ്പ മലയാളത്തിലേക്ക്; പൃഥിരാജ് ചിത്രം കാളിയനിൽ തിരുമലൈ കോട്ടയുടെ തമ്പുരാനായി സത്യരാജ് എത്തിയേക്കും
ബാഹുബലിയിലെ കട്ടപ്പ മലയാളത്തിലേക്ക് എ്ത്തിയേക്കുമെന്ന് സൂചന.പൃഥ്വിരാജ് നായകനാകുന്ന കാളിയനിൽ ചരിത്ര പ്രാധാന്യമുള്ള വേഷത്തിലാണ് സത്യരാജ് അഭിനയിക്കുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ വേഷം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സത്യരാജിന്റേത് നെഗറ്റീവ് കഥാപാത്രമായിരിക്കില്ലെന്ന് മാത്രമാണ് സംവിധായകൻ പറഞ്ഞത്. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസറിൽ പരാമർശിക്കുന്ന ഇരവിക്കുട്ടി പിള്ളയോ, തിരുമലൈ കോട്ടയുടെ തമ്പുരാനോ ആകാമെന്നാണ് അണിയറയിലെ സംസാരം. എന്തായാലും കട്ടപ്പയ്ക്ക് മേൽ ഒരു പടി മുന്നിൽ നിൽക്കുന്ന മാസ് കഥാപാത്രമായി സത്യരാജിനെ ചിത്രത്തിൽ കാണാനാകുമെന്ന് ഉറപ്പാണ്. ബാഹുബലി പോലെ വിഷ്വൽ എഫക്ട്സിന് പ്രാധാന്യം നൽകിയല്ല സിനിമ ഒരുക്കുന്നതെന്ന് സംവിധായകൻ എസ്. മഹേഷ് പറഞ്ഞു. റിയലിസ്റ്റിക്കായിട്ടാണ് സിനിമ ഒരുക്കുന്നത്. ഗെയിം ഓഫ് ത്രോൺസിൽ ഉൾപ്പെടെ വർക്ക് ചെയ്ത കൊറിയോഗ്രഫി ടീമുമായി തങ്ങൾ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹോളിവുഡ് ചിത്രമായ ഗെയിം ഒഫ് ത്രോൺസിന
ബാഹുബലിയിലെ കട്ടപ്പ മലയാളത്തിലേക്ക് എ്ത്തിയേക്കുമെന്ന് സൂചന.പൃഥ്വിരാജ് നായകനാകുന്ന കാളിയനിൽ ചരിത്ര പ്രാധാന്യമുള്ള വേഷത്തിലാണ് സത്യരാജ് അഭിനയിക്കുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ വേഷം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സത്യരാജിന്റേത് നെഗറ്റീവ് കഥാപാത്രമായിരിക്കില്ലെന്ന് മാത്രമാണ് സംവിധായകൻ പറഞ്ഞത്. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസറിൽ പരാമർശിക്കുന്ന ഇരവിക്കുട്ടി പിള്ളയോ, തിരുമലൈ കോട്ടയുടെ തമ്പുരാനോ ആകാമെന്നാണ് അണിയറയിലെ സംസാരം. എന്തായാലും കട്ടപ്പയ്ക്ക് മേൽ ഒരു പടി മുന്നിൽ നിൽക്കുന്ന മാസ് കഥാപാത്രമായി സത്യരാജിനെ ചിത്രത്തിൽ കാണാനാകുമെന്ന് ഉറപ്പാണ്.
ബാഹുബലി പോലെ വിഷ്വൽ എഫക്ട്സിന് പ്രാധാന്യം നൽകിയല്ല സിനിമ ഒരുക്കുന്നതെന്ന് സംവിധായകൻ എസ്. മഹേഷ് പറഞ്ഞു. റിയലിസ്റ്റിക്കായിട്ടാണ് സിനിമ ഒരുക്കുന്നത്. ഗെയിം ഓഫ് ത്രോൺസിൽ ഉൾപ്പെടെ വർക്ക് ചെയ്ത കൊറിയോഗ്രഫി ടീമുമായി തങ്ങൾ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹോളിവുഡ് ചിത്രമായ ഗെയിം ഒഫ് ത്രോൺസിനായി പ്രവർത്തിച്ച ആക്ഷൻ കൊറിയോഗ്രാഫർമാരാണ് കാളിയനുവേണ്ടി സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. വളരെ വർഷങ്ങളായി ഈ കഥയുമായി ബന്ധപ്പെട്ട് ഗവേഷണത്തിലായിരുന്നു താനെന്ന് സംവിധായകൻ എസ്. മഹേഷ് പറയുന്നു. 1605-1638 കാലഘട്ടത്തിലേതാണ് ചിത്രത്തിന്റെ കഥ.
മാജിക്മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. ആടുജീവിതത്തിന്റെ ഒന്നര വർഷം നീണ്ട ഷെഡ്യൂളിന് ശേഷമായിരിക്കും പൃഥ്വിരാജ് കാളിയൻ ലൊക്കേഷനിൽ എത്തുകയുള്ളു എന്നാണ് വിവരം.