തിരുവനന്തപുരം: കീഴാറ്റൂരിൽ സമരം നടത്തി നടത്തി താമരക്കുമ്പിളിലേക്ക് പോകുകയാണോ വയൽക്കിളികൾ എന്നാണ് എല്ലാവരും ചോദിക്കുന്നത്... കാരണം ഇപ്പോൾ കേരത്തിലെ മൊത്തം കർഷക സമരം ഹോൾസൈലായി ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് ബിജെപി. ക്ലച്ച് പിടിക്കാത്ത കേരളത്തിൽ എങ്ങനെയെങ്കിലും പാർട്ടിയെ വളർത്താൻ പഠിച്ച പണി നോക്കുന്ന സമയത്താണ് ദൈവദൂതനെപ്പോലെ കീഴാറ്റൂർ വിഷയം കടന്ന് വരുന്നത്...

പാർട്ടിയുടെ ദേശീയ നേതാക്കൾ തന്നെ കീഴാറ്റൂരിലെത്തി അച്ചേ ദിൻ കൊണ്ട് വരാനുള്ള ശ്രമത്തിലാണ്... മുമ്പ് മഹാരാഷ്ട്രയിലും ഇപ്പോൾ ഗുജറാത്തിലും കർഷകരെ പറ പറപ്പിച്ച ബിജെപി കേരളത്തിൽ കർഷകരെ ദൈവത്തെപ്പോലെയാണ് കാണുന്നത്... ഈ സ്നേഹം കണ്ട് വയൽക്കിളികളും അവരുടെ പുറകിലാണ്... കർഷക രക്ഷാ മാർച്ചാണ് ബിജെപി സംഘടിപ്പിച്ചത്....

വളരെക്കുറവ് ബിജെപിക്കാരുള്ള കീഴാറ്റൂരിൽ ചരിത്രം സൃഷ്ടിച്ച ബിജെപിയുടെ മാർച്ച് എട്ടിന്റെ പണിയാണ് സി പി എമ്മിന് കൊടുക്കുന്നത്... താൻ ഇരിക്കണ്ട ഇടത്ത് താൻ ഇരുന്നില്ലെങ്കിൽ അവിടെ എന്തോ കേറി ഇരിക്കും എന്ന് പറഞ്ഞ പോലെയാണ് അവിടുത്തെ അവസ്ഥ.... കൈക്കുമ്പിളിൽ കൊണ്ട് നടന്ന പാർട്ടി ഗ്രാമമെന്ന പദവി ബിജെപി കട്ടോണ്ട് പോകുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്....

സി പി എമ്മിന്റെ കടുത്ത സഖാക്കളായിരുന്ന നമ്പ്രടത്ത് ജാനകിയും സുരേഷ് കീഴാറ്റൂരും ബിജെപിയുടെ വേദിയിലെത്തി എന്നതും ശ്രദ്ദേയമായ കാര്യമാണ്... സ്വതന്ത്ര നിലപാടെടുക്കുന്ന വയൽക്കിളികളെ ബെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രത്തിൽ തങ്ങളുടെ വക്താക്കളാക്കാനാണ് ബിജെപി കൊണ്ട് പിടിച്ച ശ്രമം നടത്തുന്നത....

കീഴടങ്ങില്ല കീഴാറ്റൂരെന്ന പേരിൽ ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് നയിക്കുന്ന മാർച്ച് നന്ദിഗ്രാം സമര നേതാവ് രാഹുൽ സിൻഹ ഉദ്ഘാടനം ചെയ്തത് കീഴാറ്റൂരിൽ സിപിഎമ്മിന് കിട്ടാവുന്ന വലിയ തിരിച്ചടിയാണ്... സിപിഎം ഗ്രാമത്തിൽ തങ്ങളുടെ ണികൾതന്നെ സമരത്തിനിറങ്ങിയതും നേതൃത്വം തള്ളിപ്പറഞ്ഞതും ബിജെപിക്ക് പാർട്ടി ഗ്രാമത്തിലേക്കുള്ള പാലം പണി വേഗത്തിലാക്കിയിക്കുകയാണ്....ചെങ്കൊടി മാത്രമുണ്ടായിരുന്ന ഗ്രാമത്തിൽ താമരയും പറന്നു തുടങ്ങി എന്ന് കാണുമ്പോൾ അത് അവനവൻ കുരുക്കുന്ന കുരുക്കാണ്‌എന്ന്‌സഖാക്കൾ എപ്പോൾ തിരിച്ചറിയും