മസ്‌ക്കറ്റ്: മത്രയിൽ ജോലി സ്ഥലത്ത് മലയാളി കൊല്ലപ്പെട് സംഭവത്തിൽ മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ  പിടിയിലായി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സത്യനെ ചൊവ്വാഴ്ച വൈകുന്നേരമാണ് താമസസ്ഥലത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടത്തെിയത്.

കസ്റ്റഡിയിലെടുത്ത ബംഗ്ലാദേശ് സ്വദേശികൾ സത്യനൊപ്പം കമ്പനിയിൽ ജോലി ചെയ്തിരുന്നവരാണ്. സംഭവദിവസം രാത്രി തന്നെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും മൂന്നാമനെ ഇന്നലെയാണ് കസ്റ്റഡിയിലെടുക്കുന്നത്. ഇവരിൽ നിന്നുള്ള തെളിവെടുപ്പ് നടന്നുവരികയാണ്.

രണ്ടുപേർ സംഭവം നടന്ന ചൊവ്വാഴ്ച ജോലിക്ക് ഹാജരായിരുന്നില്‌ളെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഇവരിൽനിന്നുള്ള വിവരമനുസരിച്ചാണ് മൂന്നാമനെ കസ്റ്റഡിയിലെടുത്തത്. ഇവർ കുറ്റസമ്മതം നടത്തിയോ എന്നതടക്കം കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.