- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറവയ്ക്ക് ശേഷം സൗബിൻ ഷാഹിർ വീണ്ടും സംവിധായകനാകുന്നു; ചിത്രത്തിൽ നായകൻ കുഞ്ചാക്കോ ബോബൻ
കൊച്ചി: പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും ഒരുപോലെ പിടിച്ചു പറ്റിയ 'പറവ'യ്ക്ക് ശേഷം സൗബിൻ ഷാഹിർ വീണ്ടും സംവിധായകനായെത്തുന്നു. ചിത്രത്തിൽ നായകനാവുന്നത് കുഞ്ചാക്കോ ബോബനാണ്. പിറന്നാൾ ദിനത്തിൽ കുഞ്ചാക്കോ ബോബൻ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്. ഈ ചിത്രം സൗബിൻ ഷാഹിറിന്റെ പിതാവ് അബു ഷാഹിർ നിർമ്മിക്കും. സൗബിനെ കൂടാതെ 'ഗപ്പി'യുടെ സംവിധായകൻ ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബൻ നായകനായെത്തുന്നുണ്ട്. രണ്ടു ചിത്രങ്ങളുടേയും ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. നിലവിൽ ജോൺപോൾ സൗബിനെ നായകനാക്കി ഒരുക്കുന്ന 'അമ്പിളി'യുടെ ചിത്രീകരണത്തിലാണ്.
കൊച്ചി: പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും ഒരുപോലെ പിടിച്ചു പറ്റിയ 'പറവ'യ്ക്ക് ശേഷം സൗബിൻ ഷാഹിർ വീണ്ടും സംവിധായകനായെത്തുന്നു. ചിത്രത്തിൽ നായകനാവുന്നത് കുഞ്ചാക്കോ ബോബനാണ്. പിറന്നാൾ ദിനത്തിൽ കുഞ്ചാക്കോ ബോബൻ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്. ഈ ചിത്രം സൗബിൻ ഷാഹിറിന്റെ പിതാവ് അബു ഷാഹിർ നിർമ്മിക്കും.
സൗബിനെ കൂടാതെ 'ഗപ്പി'യുടെ സംവിധായകൻ ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബൻ നായകനായെത്തുന്നുണ്ട്. രണ്ടു ചിത്രങ്ങളുടേയും ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. നിലവിൽ ജോൺപോൾ സൗബിനെ നായകനാക്കി ഒരുക്കുന്ന 'അമ്പിളി'യുടെ ചിത്രീകരണത്തിലാണ്.
Next Story