സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രമായെത്തുന്ന സുഡാനി ഫ്രം നൈജീരിയയിലെ കുർറ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി . ശേഷം ഷഹബാസ് അമനും റെക്‌സ് വിജയനും ചേർന്നൊരുക്കിയ ഗാനം ആരെയും ആവേശത്തിലാക്കുന്നതാണ്. മായാനദിയിലെ പ്രണായാർദ്രമായ ഗാനങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ച് ഒരുക്കിയ ഗാനമാണിത്.

നവാഗതനായ സക്കരിയ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സുഡാനി ഫ്രൈം നൈജീരിയ. സൗബിനെക്കുടാതെ നൈജീരിയക്കാരനായ സാമുവേൽ ആബിയോളയും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ട

ഷൈജു ഖാലിദാണ് കാമറ കൈകാര്യം ചെയ്യുന്നത്. ഫുട്‌ബോൾ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഉടൻ തിയറ്ററിൽ എത്തും. സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.