- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
റിപ്പബ്ലിക് ദിനത്തിൽ സഊദ് അൽ മസ്രൂഇക്ക് ഇന്ത്യൻ സമൂഹത്തിന്റെ ആദരം
ഷാർജ: ഹംരിയ ഫ്രീസോൺ അഥോറിറ്റി, ഷാർജ എയർപോർട് ഇന്റർനാഷനൽ ഫ്രീ സോൺ (സെയ്ഫ് സോൺ) എന്നിവയുടെ ഡയരക്ടർ സഊദ് സാലിം അൽ മസ്രൂഇക്ക് ഇന്ത്യൻ സമൂഹത്തിന്റെ ആദരം. റിപ്പബ്ലിക് ദിനത്തിൽ ദുബായ് ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷനൽ കൗൺസിൽ സഊദ് അൽ മസ്രൂഇയ്ക്ക് ഗോൾഡൻ ഫ്രണ്ട്ഷിപ്പ് അവാർഡ് സമ്മാനിച്ചു. ഇന്ത്യൻ അംബാസഡർ ടി.പി. സീതാറാം ആണ് പുരസ്‌കാരം കൈമാറിയത്.ത
ഷാർജ: ഹംരിയ ഫ്രീസോൺ അഥോറിറ്റി, ഷാർജ എയർപോർട് ഇന്റർനാഷനൽ ഫ്രീ സോൺ (സെയ്ഫ് സോൺ) എന്നിവയുടെ ഡയരക്ടർ സഊദ് സാലിം അൽ മസ്രൂഇക്ക് ഇന്ത്യൻ സമൂഹത്തിന്റെ ആദരം. റിപ്പബ്ലിക് ദിനത്തിൽ ദുബായ് ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷനൽ കൗൺസിൽ സഊദ് അൽ മസ്രൂഇയ്ക്ക് ഗോൾഡൻ ഫ്രണ്ട്ഷിപ്പ് അവാർഡ് സമ്മാനിച്ചു.
ഇന്ത്യൻ അംബാസഡർ ടി.പി. സീതാറാം ആണ് പുരസ്‌കാരം കൈമാറിയത്.
താജ് ദുബായിൽ നടന്ന റിപ്പബ്ലിക് ദിനാചരണ പരിപാടിയിൽ കോൺസുസൽ ജനറൽ അനുരാഗ് ഭൂഷൺ, യു.എ.ഇ. സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സാലിഹ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇന്ത്യൻ സമൂഹത്തിന് നൽകുന്ന മികച്ച സേവനം പരിഗണിച്ച് വിവിധ എമിറേറ്റുകളിൽ നിന്നായി ഏഴ് ഇമാറാത്തി പ്രമുഖരെയാണ് ചടങ്ങിൽ ആദരിച്ചത്. ഹംരിയ ഫ്രീസോൺ, സെയ്ഫ് സോൺ എന്നിവിടങ്ങളിലായി 6,000 ഇന്ത്യൻ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
Next Story