- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് സുരക്ഷാ നിയമലംഘനം; സൗദിയിൽ 74 ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി
റിയാദ്: കോവിഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ച 74 ആരോഗ്യ കേന്ദ്രങ്ങൾ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം അടച്ചുപൂട്ടി. ആ വർഷം ആദ്യ പകുതി വരെ നടത്തിയ 300,000 ഫീൽഡ് പരിശോധനകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
നാല് ആശുപത്രികൾ, 43 ആരോഗ്യ കേന്ദ്രങ്ങൾ, അഞ്ച് ഫാർമസികൾ, 22 മറ്റ് സ്ഥാപനങ്ങൾ എന്നിവയാണ് നിയമലംഘനങ്ങൾ കണ്ടെത്തിയതിനാൽ അടച്ചുപൂട്ടാൻ നിർബന്ധിതമായത്. 6,600ത്തിലേറെ ആരോഗ്യ സ്ഥാപനങ്ങൾക്ക് പിഴയും ചുമത്തി. 729 ആശുപത്രികൾ, 2310 മെഡിക്കൽ സെന്ററുകൾ, 2,754 ഫാർമസികൾ, 833 മറ്റ് ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയാണ് ഇതിലുൾപ്പെടുന്നത്.
മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് ആരോഗ്യ കേന്ദ്രങ്ങളോടും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരോടും മന്ത്രാലയം നിർദ്ദേശിച്ചു. ആരോഗ്യ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് ഭീമമായ സംഖ്യ പിഴ ചുമത്തുമെന്നും ആവശ്യമെങ്കിൽ അവ അടച്ചുപൂട്ടാനും രണ്ടു വർഷം വരെ ലൈസൻസ് പിൻവലിക്കാനും നിയമം അനുശാസിക്കുന്നതായി അധികൃതർ ഓർമ്മപ്പെടുത്തി
മറുനാടന് മലയാളി ബ്യൂറോ