- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ രണ്ടു മലയാളികളുടെ വധശിക്ഷ റദ്ദാക്കി; മാപ്പ് നല്കി നാടുകടത്താൻ ഉത്തരവിട്ടത് മലയാളി യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതികളെ; നിലമ്പൂർ, കണ്ണൂർ സ്വദേശികൾ അടുത്താഴ്ച്ച നാടണയും
സൗദി അറേബ്യയിൽ വധശിക്ഷ വിധിച്ചിരുന്ന രണ്ടു മലയാളികൾക്ക് മാപ്പു നൽകി നാടുകടത്താൻ ഭരണാധികാരി ഉത്തരവിട്ടു. ഖമീസ് മുശൈത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ട കേസിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത് ദി സീഫുഡ്സ് കമ്പനിയിൽ ഡ്രൈവറായിരുന്ന പത്തനംതിട്ട മൈലപ്രം സെന്മോൻ ജോസഫ് 2009 ലാണ് കൊല്ലപ്പെട്ടത്. ഒന്നാം പ്രതി നിലമ്പൂർ വഴിക്കടവ് സ്വദേശി സജിത് സേതുമാധവൻ, രണ്ടാം പ്രതി കണ്ണൂർ ഇരിട്ടി സ്വദേശി അബ്ദുൽ റസാഖ് എന്നിവരുടെ ദയാ ഹർജി പരിഗണിച്ചാണ് നാടു കടത്താൻ ഉത്തരവിട്ടത്. കൊല്ലപ്പെട്ട സെന്മോന്റെ കുടുംബം ദിയ (ബ്ലഡ് മണി) സ്വീകരിച്ചു പ്രതികൾക്ക് മാപ്പു നൽകിയതോടെ നേരത്തെ ഒന്നാം പ്രതിയുടെ വധശിക്ഷയും രണ്ടാം പ്രതിയുടെ 17 വർഷത്തെ തടവും റദ്ദാക്കി. എന്നാൽ ആസൂത്രിതമായി ക്രൂരമായ കൊലപാതകം നടത്തിയതിന് പ്രതികൾക്കെതിരെ ഇൻവെസ്റ്റിഗേഷൻ ആൻഡ് പബ്ലിക് പ്രോസിക്യൂഷൻ വിവിധ വകുപ്പുകൾ പ്രകാരം കേസ് ചാർജ് ചെയ്തു. തുടർന്ന് സെന്മോന്റെ കുടുംബം നൽകിയ മാപ്പ് കണക്കിലെടുക്കാതെ ശരീഅത് നിയമ പ്രകാരം സ്റ്റേറ്റ് വാദിയായ കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽക
സൗദി അറേബ്യയിൽ വധശിക്ഷ വിധിച്ചിരുന്ന രണ്ടു മലയാളികൾക്ക് മാപ്പു നൽകി നാടുകടത്താൻ ഭരണാധികാരി ഉത്തരവിട്ടു. ഖമീസ് മുശൈത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ട കേസിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്
ദി സീഫുഡ്സ് കമ്പനിയിൽ ഡ്രൈവറായിരുന്ന പത്തനംതിട്ട മൈലപ്രം സെന്മോൻ ജോസഫ് 2009 ലാണ് കൊല്ലപ്പെട്ടത്. ഒന്നാം പ്രതി നിലമ്പൂർ വഴിക്കടവ് സ്വദേശി സജിത് സേതുമാധവൻ, രണ്ടാം പ്രതി കണ്ണൂർ ഇരിട്ടി സ്വദേശി അബ്ദുൽ റസാഖ് എന്നിവരുടെ ദയാ ഹർജി പരിഗണിച്ചാണ് നാടു കടത്താൻ ഉത്തരവിട്ടത്.
കൊല്ലപ്പെട്ട സെന്മോന്റെ കുടുംബം ദിയ (ബ്ലഡ് മണി) സ്വീകരിച്ചു പ്രതികൾക്ക് മാപ്പു നൽകിയതോടെ നേരത്തെ ഒന്നാം പ്രതിയുടെ വധശിക്ഷയും രണ്ടാം പ്രതിയുടെ 17 വർഷത്തെ തടവും റദ്ദാക്കി. എന്നാൽ ആസൂത്രിതമായി ക്രൂരമായ കൊലപാതകം നടത്തിയതിന് പ്രതികൾക്കെതിരെ ഇൻവെസ്റ്റിഗേഷൻ ആൻഡ് പബ്ലിക് പ്രോസിക്യൂഷൻ വിവിധ വകുപ്പുകൾ പ്രകാരം കേസ് ചാർജ് ചെയ്തു.
തുടർന്ന് സെന്മോന്റെ കുടുംബം നൽകിയ മാപ്പ് കണക്കിലെടുക്കാതെ ശരീഅത് നിയമ പ്രകാരം സ്റ്റേറ്റ് വാദിയായ കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകാനായിരുന്നു വിധി. ഇതോടെ രണ്ടാമതും വിചാരണ കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചു. മേൽ കോടതിയും സുപ്രീം കോടതിയും ഇത് അംഗീകരിക്കുകയും ചെയ്തു.
ഇതിനിടെ സെന്മോന്റെ കുടുംബം മാപ്പു നൽകിയത് പരിഗണിക്കണമെന്ന് പ്രതികൾ ദയാ ഹർജിയിൽ അഭ്യർത്ഥിച്ചു. പ്രതികളുടെ പ്രായം, അവരെ ആശ്രയിക്കുന്ന കുടുംബാംഗങ്ങളുടെ പശ്ചാത്തലം ഇതെല്ലാം പരിഗണിച്ച് പ്രതികൾ നൽകിയ ദയാ ഹർജിയിൽ തീരുമാനം എടുക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ഭരണാധികാരി സൽമാൻ രാജാവിന് സമർപ്പിച്ചു. ഇതോടെയാണ് പ്രതികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി നാടുകടത്താൻ ഉത്തരവിട്ടത്.
എട്ടര വർഷമായി ഖമീസ് സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഇവരെ ഇന്ത്യയിലേക്ക് മടക്കി അയക്കുന്നതിന് ജിദ്ദ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. അടുത്ത ആഴ്ച ഇവർ കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.