- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാലയം തുടങ്ങാം ആരോഗ്യ മേഖലയിലും പൂർണ്ണമായി നിക്ഷേപിക്കാം; മലയാളി നിക്ഷേപകർക്കും സുവർണ്ണാവസരമൊരുക്കി സൗദി സർക്കാർ; ഒരുങ്ങുന്നത് ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ നൂറുശതമാനം വിദേശ നിക്ഷേപത്തിനുള്ള അവസരം
റിയാദ്: മലയാളി വ്യവസായികൾക്കും അവസരമൊരുക്കി സൗദിയുടെ പുത്തൻ ചുവടു വെയ്‌പ്പ്. സൗദിയുടെ ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് അവസരമൊരുക്കിയിരിക്കുകയാണ് സർക്കാർ. ഇതോടെ പ്രാഥമിക വിദ്യാലയങ്ങളും ആശുപത്രി തുടങ്ങിയ ആരോഗ്യ മേഖലകളും തുടങ്ങാനും ഉടമകൾ ആവാനുമമുള്ള അവസരമാണ് വിദേശ നിക്ഷേപകർക്ക് ഒരുങ്ങിയിരിക്കുന്നത്. വിദേശ കമ്പനികൾക്ക് ഉടമസ്ഥാവകാശം നൽകുന്ന ഏറ്റവും മികച്ച ചുവടുവെപ്പാണിതെന്ന് സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്മെന്റ് അഥോറിറ്റി വ്യക്തമാക്കി. നിലവിലെ നിയമം അനുസരിച്ച് സ്വദേശി വ്യവസായികളുമായി പങ്കാളിത്ത വ്യവസ്ഥയിൽ മാത്രമേ വിദേശികൾക്ക് നിക്ഷേപം നടത്താനുള്ള അവസരമുള്ളൂ. എന്നാൽ ഇപ്പോൾ ഈ നിയമം പൊളിച്ചെഴുതിയിരിക്കുകയാണ് സർക്കാറെന്ന് സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്മെന്റ് അഥോറിറ്റി ഗവർണർ ഇബ്രാഹിം അൽഉമർ പറഞ്ഞു. തിരഞ്ഞെടുത്ത മേഖലകളിൽ സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്െമന്റ് അഥോറിറ്റി വിദേശികൾക്ക് ലൈസൻസ് നൽകുന്നുമുണ്ട്. വിദേശ നിക്ഷേപകർക്ക് പ്രാഥമികവിദ്യാലയം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്
റിയാദ്: മലയാളി വ്യവസായികൾക്കും അവസരമൊരുക്കി സൗദിയുടെ പുത്തൻ ചുവടു വെയ്‌പ്പ്. സൗദിയുടെ ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് അവസരമൊരുക്കിയിരിക്കുകയാണ് സർക്കാർ. ഇതോടെ പ്രാഥമിക വിദ്യാലയങ്ങളും ആശുപത്രി തുടങ്ങിയ ആരോഗ്യ മേഖലകളും തുടങ്ങാനും ഉടമകൾ ആവാനുമമുള്ള അവസരമാണ് വിദേശ നിക്ഷേപകർക്ക് ഒരുങ്ങിയിരിക്കുന്നത്.
വിദേശ കമ്പനികൾക്ക് ഉടമസ്ഥാവകാശം നൽകുന്ന ഏറ്റവും മികച്ച ചുവടുവെപ്പാണിതെന്ന് സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്മെന്റ് അഥോറിറ്റി വ്യക്തമാക്കി. നിലവിലെ നിയമം അനുസരിച്ച് സ്വദേശി വ്യവസായികളുമായി പങ്കാളിത്ത വ്യവസ്ഥയിൽ മാത്രമേ വിദേശികൾക്ക് നിക്ഷേപം നടത്താനുള്ള അവസരമുള്ളൂ. എന്നാൽ ഇപ്പോൾ ഈ നിയമം പൊളിച്ചെഴുതിയിരിക്കുകയാണ് സർക്കാറെന്ന് സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്മെന്റ് അഥോറിറ്റി ഗവർണർ ഇബ്രാഹിം അൽഉമർ പറഞ്ഞു.
തിരഞ്ഞെടുത്ത മേഖലകളിൽ സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്െമന്റ് അഥോറിറ്റി വിദേശികൾക്ക് ലൈസൻസ് നൽകുന്നുമുണ്ട്.
വിദേശ നിക്ഷേപകർക്ക് പ്രാഥമികവിദ്യാലയം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ അനുമതി നൽകുന്നതാണ് പുതിയ നയമെന്ന് ഇബ്രാഹിം അൽ ഉമർ പറഞ്ഞു.
ആരോഗ്യ മേഖലയിലും നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കും. ആരോഗ്യ സേവനങ്ങൾ നൽകുന്ന ചുമതലയിൽനിന്ന് ആരോഗ്യമന്ത്രാലയം പിന്മാറും. മേഖലയുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ചുമതലയാണ് ഭാവിയിൽ ആരോഗ്യ മന്ത്രാലയം വഹിക്കുക -അദ്ദേഹം പറഞ്ഞു.
ഇത് ആരോഗ്യമേഖലയിൽ അഞ്ച് വർഷത്തിനുള്ളിൽ 180 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിന് അവസരമൊരുക്കും. എണ്ണവിപണിയിലെ തകർച്ച സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് വിദേശ നിക്ഷേപത്തിനുള്ള അനുമതിയെന്നാണ് വിലയിരുത്തപ്പെടുന്നത്.