- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തരിച്ച അബ്ദുള്ള രാജാവിന്റെ ഇഷ്ടസന്താനത്തിന് ഒടുവിൽ ജയിൽ മോചനം; തടവിലായ രാജകുമാരന്മാരിൽ മുൻ കിരീടാവകാശിയെ മാത്രം വിട്ടയച്ചു; ശതകോടീശ്വരനായ രാജകുമാരൻ അടക്കമുള്ളവർ ഇപ്പോഴും ജയിലിൽ തന്നെ
സൗദിയിലെ അഴിമതിക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അഥവാ എംബിഎസ് മൂന്നാഴ്ചക്ക് മുമ്പ് ജയിലിൽ അടച്ചിരുന്ന മുൻ കിരീടാവകാശി മിതെബ് ബിൻ അബ്ദുള്ള രാജകുമാരന് ഒടുവിൽ ജയിൽ മോചനം. അന്തരിച്ച അബ്ദുള്ള രാജാവിന്റെ ഇഷ്ട സന്താനമായിരുന്നു ഇദ്ദേഹം. അഴിമതിക്കുറ്റത്തിന് തടവിലായ രാജകുമാരന്മാരിൽ ഇദ്ദേഹത്തെ മാത്രമാണ് ഇപ്പോൾ വിട്ടയച്ചിരിക്കുന്നത്. എന്നാൽ ശതകോടീശ്വരനായ രാജകുമാരൻ അടക്കമുള്ളവർ ഇപ്പോഴും ജയിലിൽ തന്നെയാണ്. നാഷണൽ ഗാർഡിന്റെ മുൻ തലവൻ കൂടിയായിരുന്നു ഇപ്പോൾ മോചിതനായ മിതെബ്. മിതെബിന് പുറമെ ഡസൻ കണക്കിന് രാജകുടുംബാംഗങ്ങൾ, മിനിസ്റ്റർമാർ, നിലവിലും മുമ്പും ഉന്നത പദവിയിലിരുന്ന ഒഫീഷ്യലുകൾ തുടങ്ങിയവരെ അഴിമതിക്കുറ്റം ചുമത്തിയാണ് എംബിഎസ് തടവിലേക്ക് അയച്ചിരുന്നത്. കിരീടാവകാശിയെന്ന നിലയിൽ തന്റെ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഈ ശുദ്ധീകരണ പ്രക്രിയകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തീവ്രവാദ നിലപാടുകളിൽ നിന്നും മിതവാദ ഇസ്ലാമിലേക്ക് സൗദിയെ പരിവർത്തനപ്പെടുത്തുമെന്നും എ
സൗദിയിലെ അഴിമതിക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അഥവാ എംബിഎസ് മൂന്നാഴ്ചക്ക് മുമ്പ് ജയിലിൽ അടച്ചിരുന്ന മുൻ കിരീടാവകാശി മിതെബ് ബിൻ അബ്ദുള്ള രാജകുമാരന് ഒടുവിൽ ജയിൽ മോചനം. അന്തരിച്ച അബ്ദുള്ള രാജാവിന്റെ ഇഷ്ട സന്താനമായിരുന്നു ഇദ്ദേഹം. അഴിമതിക്കുറ്റത്തിന് തടവിലായ രാജകുമാരന്മാരിൽ ഇദ്ദേഹത്തെ മാത്രമാണ് ഇപ്പോൾ വിട്ടയച്ചിരിക്കുന്നത്. എന്നാൽ ശതകോടീശ്വരനായ രാജകുമാരൻ അടക്കമുള്ളവർ ഇപ്പോഴും ജയിലിൽ തന്നെയാണ്. നാഷണൽ ഗാർഡിന്റെ മുൻ തലവൻ കൂടിയായിരുന്നു ഇപ്പോൾ മോചിതനായ മിതെബ്.
മിതെബിന് പുറമെ ഡസൻ കണക്കിന് രാജകുടുംബാംഗങ്ങൾ, മിനിസ്റ്റർമാർ, നിലവിലും മുമ്പും ഉന്നത പദവിയിലിരുന്ന ഒഫീഷ്യലുകൾ തുടങ്ങിയവരെ അഴിമതിക്കുറ്റം ചുമത്തിയാണ് എംബിഎസ് തടവിലേക്ക് അയച്ചിരുന്നത്. കിരീടാവകാശിയെന്ന നിലയിൽ തന്റെ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഈ ശുദ്ധീകരണ പ്രക്രിയകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തീവ്രവാദ നിലപാടുകളിൽ നിന്നും മിതവാദ ഇസ്ലാമിലേക്ക് സൗദിയെ പരിവർത്തനപ്പെടുത്തുമെന്നും എംബിഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് സൗദിയിൽ ഉണ്ടായിരുന്നു ഡ്രൈവിങ് നിരോധനം ഇദ്ദേഹം എടുത്ത് മാറ്റിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു.
റിയാദിലെ ഫൈവ് സ്റ്റാർ റിറ്റ്‌സ് കാൾട്ടൻ ഹോട്ടലിലായിരുന്നു മറ്റ് പ്രമുഖർക്കൊപ്പം മിതെബിനെയും തടവിലിട്ടിരുന്നത്. എന്നാൽ മിതെബിന്റെ മോചനം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ സൗദി ഒഫീഷ്യലുകളും തയ്യാറായിട്ടില്ല. എന്നാൽ മിതെബിന്റെ മോചനത്തിൽ ദൈവത്തെ സ്തുതിച്ച് കൊണ്ട് സൗദി രാജകുടുംബാംഗമാ അബീർ ബിന്റ് ഖാലിദ് ബിൻ അബ്ദുള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം മിതെബിന്റെ ഫോട്ടോയും അവർ പോസ്റ്റ് ചെയ്തിരിക്കുന്നു.
മിതെബിനെ വിട്ടയച്ചുവെന്നും അദ്ദേഹം റിയാദിലെ വീട്ടിലാണെന്നുമാണ് മറ്റൊരു സൗദി രാജകുടുംബാഗമായ ജവാഹർ അൽസൗദ് രാജകുമാരിയുടെ എക്‌സ്‌റ്റേണൽ റിലേഷൻസ് ഡയറക്ടറെന്ന് അവകാശപ്പെടുന്ന മൊയിദ് മഹ്ജൂബ് എന്ന അക്കൗണ്ടുടമ ട്വീറ്റ് ചെയ്തിരിക്കുന്നത്. സൗദി രാജകുടുംബത്തിലെ മറ്റൊരു അംഗമായ നൗഫ് ബിന്റ് അബ്ദുള്ള ബിൻ മുഹമ്മദ് ബിൻ സൗദ് രാജകുമാരിയും മിതെബിനെ വിട്ടയച്ചുവെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. മിതെബിന്റെ മോചനം എങ്ങനെയാണ് സാധ്യമായതെന്ന് വ്യക്തമായിട്ടില്ല. എന്നാൽ അഴിമതിയിലൂടെ സമ്പാദിച്ച സ്വത്തും പണവും തിരിച്ച് നൽകിയാൽ തടവിലുള്ളവരെ വിട്ടയക്കാമെന്ന് സൗദി അധികൃതരുമായുണ്ടാക്കിയ കരാറിനെ തുടർന്നാണ് മിതെബിനെ വിട്ടയച്ചതെന്ന് ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട ചില ഉറവിടങ്ങൾ സൂചന നൽകുന്നുണ്ട്. ഇത്തരത്തിൽ അഴിമതിക്കാരെ വിട്ടയക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചുള്ള സൂചന കഴിഞ്ഞ ആഴ്ച ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ എംബിഎസും നൽകിയിരുന്നു.