- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാഴ്ചത്തെ തടവിനുശേഷം തുറന്ന് വിട്ടത് സൗദി സുരക്ഷ സേനയുടെ തലവനും മുൻ രാജാവിന്റെ കിരീടാവകാശിയായ മകനും; മോചനം നൽകിയത് 8500 കോടി നഷ്ടപരിഹാരം നൽകിയശേഷം
അഴിമതിയും വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും അറസ്റ്റിലായ മുൻ കിരീടാവകാശി മിത്തേബ് ബിൻ അബ്ദുള്ളയെ മൂന്നാഴ്ചയ്ക്കുശേഷം ജയിലിൽനിന്ന് സ്വതന്ത്രനായി. 8500 കോടി രൂപ നഷ്ടപരിഹാരം ഈടാക്കിയശേഷമാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. മുൻ സുരക്ഷാസേന തലവൻകൂടിയായ മിത്തേബ് അബ്ദുള്ളയടക്കം 200-ഓളം രാജകുടുംബാംഗങ്ങളെയും മന്ത്രിമാരെയും വ്യവസായികളെയുമാണ് അഴിമതി നിരോധന നടപടികളുടെ പേരിൽ അറസ്റ്റ് ചെയ്തത്. കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് അഴിമതി അടിച്ചമർത്തുന്നതിന് കടുത്ത നടപടികളിലേക്ക് തിരിഞ്ഞത്. അന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഏറ്റവും പ്രമുഖനാണ് മിത്തേബ്. ഒരുഘട്ടത്തിൽ അടുത്ത രാജാവാകുമെന്നുവരെ കരുതിയിരുന്നയാളാണ് ഇദ്ദേഹം. നഷ്ടപരിഹാരം ഈടാക്കിയശേഷം തടവിൽനിന്ന് മോചിപ്പിക്കപ്പെടുന്ന ആദ്യത്തെയാളും മിത്തേബാണ്. മിത്തേബിനെ സ്വതന്ത്രനാക്കിയ വാർത്ത കൊട്ടാരവൃത്തങ്ങൾ സ്ഥിരീകരിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടശേഷം മിത്തേബ് അടക്കമുള്ള പ്രമുഖരെ റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്‌സ് കാൾട്ടണിലാണ് താമസിപ്പിച്ചിരുന്നത്. മിത്തേബ
അഴിമതിയും വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും അറസ്റ്റിലായ മുൻ കിരീടാവകാശി മിത്തേബ് ബിൻ അബ്ദുള്ളയെ മൂന്നാഴ്ചയ്ക്കുശേഷം ജയിലിൽനിന്ന് സ്വതന്ത്രനായി. 8500 കോടി രൂപ നഷ്ടപരിഹാരം ഈടാക്കിയശേഷമാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. മുൻ സുരക്ഷാസേന തലവൻകൂടിയായ മിത്തേബ് അബ്ദുള്ളയടക്കം 200-ഓളം രാജകുടുംബാംഗങ്ങളെയും മന്ത്രിമാരെയും വ്യവസായികളെയുമാണ് അഴിമതി നിരോധന നടപടികളുടെ പേരിൽ അറസ്റ്റ് ചെയ്തത്.
കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് അഴിമതി അടിച്ചമർത്തുന്നതിന് കടുത്ത നടപടികളിലേക്ക് തിരിഞ്ഞത്. അന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഏറ്റവും പ്രമുഖനാണ് മിത്തേബ്. ഒരുഘട്ടത്തിൽ അടുത്ത രാജാവാകുമെന്നുവരെ കരുതിയിരുന്നയാളാണ് ഇദ്ദേഹം. നഷ്ടപരിഹാരം ഈടാക്കിയശേഷം തടവിൽനിന്ന് മോചിപ്പിക്കപ്പെടുന്ന ആദ്യത്തെയാളും മിത്തേബാണ്. മിത്തേബിനെ സ്വതന്ത്രനാക്കിയ വാർത്ത കൊട്ടാരവൃത്തങ്ങൾ സ്ഥിരീകരിച്ചു.
അറസ്റ്റ് ചെയ്യപ്പെട്ടശേഷം മിത്തേബ് അടക്കമുള്ള പ്രമുഖരെ റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്‌സ് കാൾട്ടണിലാണ് താമസിപ്പിച്ചിരുന്നത്. മിത്തേബിന്റെ മോചനം സൗദി ഇൻഫർമേഷൻ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രാജകുടുംബാംഗങ്ങൾ സോഷ്യൽ മീഡിയയിൽ നടത്തിയ പോസ്റ്റുകളിൽ ഇത് വ്യക്തമാണ്. നൗഫ് ബിന്റ് അബ്ദുള്ള ബിൻ മുഹമ്മദ് ബിൻ സൗദ് ട്വിറ്ററിൽ മിത്തേബിന്റെ പഴയൊരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് സ്വതന്ത്രനാക്കപ്പെട്ട വിവരം പങ്കുവെച്ചത്.
അന്തരിച്ച അബ്ദുള്ള രാജാവിന്റെ മകനാണ് മിത്തേബ്. സൗദി രാജകുടുംബത്തിൽ ഏറ്റവും സ്വാധീനശേഷിയുള്ള രാജകുമാരനും ഇദ്ദേഹമായിരുന്നു. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കിരീടാവകാശിയായതോടെ, തന്റെ ശക്തി തെളിയിക്കാൻ നടത്തിയ നടപടികളിലൊന്നായിരുന്നു മിത്തേബിനെപ്പോലുള്ളവരുടെ അറസ്റ്റ്. അതിൽ രാജകുടുംബാംഗങ്ങൾക്കുള്ള വിയോജിപ്പ് ഈ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വ്യക്തമാണ്.