- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടമിടാതെ മെയ്‌ക്കപ്പ് ഒക്കെ ചെയ്ത് അതിസുന്ദരിയായി ഓൺലൈനിൽ വരാൻ ഒരു സൗദി പെൺകുട്ടിക്ക് കഴിയുമോ...? സൈബർ ആക്രമണം മൂലം മിസ് അറബ് മത്സരത്തിൽ നിന്നും പിന്മാറി മിസ് സൗദി
മിസ് സൗദ് അറേബ്യയായ മലക് യൂസഫ് മിസ് അറബ് മത്സരത്തിൽ പങ്കെടുക്കാനിരിക്കവെ അവസാന നിമിഷം പിന്മാറി. തന്റെ രാജ്യത്തുള്ള യാഥാസ്ഥിതികരുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് മലക് പിന്മാറിയിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. തട്ടമിടാതെ മെയ്‌ക്കപ്പ് ഒക്കെ ചെയ്ത് അതിസുന്ദരിയായി ഓൺലൈനിൽ വന്ന മലകിന് നേരെ കടുത്ത വിമർശനങ്ങളുമായ സൗദിയിലെ പരമ്പരാഗത വാദികൾ സൈബർ ആക്രമണവുമായി എത്തിയതിനെ തുടർന്നാണ് ഈ സുന്ദരി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. മലകിന് നേരെ കടുത്ത ട്രോളുകളായിരുന്നു സൗദിയിൽ നിന്നും കഴിഞ്ഞ ദിവസം ഇന്റർനെറ്റിൽ ഉയർന്ന് വന്നിരുന്നത്. തന്നെ സൗദിയിലുള്ളവർക്ക് നന്നായി മനസിലാക്കാൻ സാധിച്ചിരുന്നുവെങ്കിൽ അവർ ഒരിക്കലും തന്നെ ഇത്തരത്തിൽ അപമാനിക്കാൻ ശ്രമിക്കില്ലായിരുന്നുവെന്നാണ് മലക് വേദനയോടെ പ്രതികരിച്ചിരിക്കുന്നത്. തന്റെ കഴിവ് തെളിയിക്കാൻ തന്റെ രാജ്യത്തുള്ളവർ അവസരം താനില്ലെന്നും അതിന് പകരം വാക്കുകളാലും ട്രോണുകളാലും തന്നെ അപമാനിക്കുന്നതിനും ആരോപണങ്ങൾ ഉന്നയിക്കുന്നതിനുമാണ് സൗദിക്കാർ ശ്രമിച്ചതെന്നും മലക് ധാ
മിസ് സൗദ് അറേബ്യയായ മലക് യൂസഫ് മിസ് അറബ് മത്സരത്തിൽ പങ്കെടുക്കാനിരിക്കവെ അവസാന നിമിഷം പിന്മാറി. തന്റെ രാജ്യത്തുള്ള യാഥാസ്ഥിതികരുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് മലക് പിന്മാറിയിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. തട്ടമിടാതെ മെയ്‌ക്കപ്പ് ഒക്കെ ചെയ്ത് അതിസുന്ദരിയായി ഓൺലൈനിൽ വന്ന മലകിന് നേരെ കടുത്ത വിമർശനങ്ങളുമായ സൗദിയിലെ പരമ്പരാഗത വാദികൾ സൈബർ ആക്രമണവുമായി എത്തിയതിനെ തുടർന്നാണ് ഈ സുന്ദരി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. മലകിന് നേരെ കടുത്ത ട്രോളുകളായിരുന്നു സൗദിയിൽ നിന്നും കഴിഞ്ഞ ദിവസം ഇന്റർനെറ്റിൽ ഉയർന്ന് വന്നിരുന്നത്.
തന്നെ സൗദിയിലുള്ളവർക്ക് നന്നായി മനസിലാക്കാൻ സാധിച്ചിരുന്നുവെങ്കിൽ അവർ ഒരിക്കലും തന്നെ ഇത്തരത്തിൽ അപമാനിക്കാൻ ശ്രമിക്കില്ലായിരുന്നുവെന്നാണ് മലക് വേദനയോടെ പ്രതികരിച്ചിരിക്കുന്നത്. തന്റെ കഴിവ് തെളിയിക്കാൻ തന്റെ രാജ്യത്തുള്ളവർ അവസരം താനില്ലെന്നും അതിന് പകരം വാക്കുകളാലും ട്രോണുകളാലും തന്നെ അപമാനിക്കുന്നതിനും ആരോപണങ്ങൾ ഉന്നയിക്കുന്നതിനുമാണ് സൗദിക്കാർ ശ്രമിച്ചതെന്നും മലക് ധാർമിക രോഷം കൊള്ളുന്നു. യഥാർത്ഥ സൗന്ദര്യം ശരീരത്തിന് പുറത്തല്ലെന്നും ഉള്ളിലാണെന്നും തന്റെ വ്യക്തിത്വം ആന്തരിക സൗന്ദര്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ സൗദിക്കാർ തന്നെ വിലയിരുത്തിയില്ലെന്നും മലക് ആരോപിക്കുന്നു. മറിച്ച് വെറും ബാഹ്യസൗന്ദ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് മാതൃരാജ്യക്കാർ തന്നെ വിലയിരുത്തിയതെന്നും ഈ സുന്ദരി പറയുന്നു.
സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാനുള്ള തന്റെ തീരുമാനത്തെ തുടർന്ന് തന്നെ വ്യക്തിപരമായി അപമാനിക്കുന്നതിനുള്ള ശ്രമം വരെ നടന്നിരുന്നുവെന്നും മലക് വെളിപ്പെടുത്തുന്നു. മൊറോക്കോയിൽ വച്ചാണ് മിസ് അറബ് മത്സരം കഴിഞ്ഞ വീക്കെൻഡിൽ നടന്നിരിക്കുന്നത്. ഇതിന് മുമ്പ് 2009ൽ സൗദിയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തിരുന്ന സുന്ദരി കിരീടം നേടിയിരുന്നു. സൗദിയെ പരമ്പരാഗതമായ കടുംപിടിത്തങ്ങളിൽ നിന്നും മോചിപ്പിച്ച് ആധുനിക വൽക്കരിക്കുന്നതിനായി കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ശ്രമിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് മലകിന് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നതെന്നത് ഗൗരവമർഹിക്കുന്നു.
സൗന്ദര്യ മത്സരങ്ങൾ സൗദിയിൽ സാധാരണ കേട്ട് കേൾവിയില്ലാത്ത കാര്യമാണ്. 2014ൽ മെക്കയിൽ വച്ച് നാല് ദിവസത്തെ സൗന്ദര്യ മത്സരം നടത്താൻ വനിതാ സംഘാടകർ ആലോചിച്ചിരുന്നു. തുടർന്ന് ഇതിനെക്കുറിച്ച് കമ്മീഷൻ ഫോർ പ്രിവൻഷൻ ഓഫ് വൈസ് ആൻഡ് പ്രമോഷൻ ഓർ വെർച്യൂ ഇൻ സൗദി അറേബ്യ അന്വേഷിക്കുകയും ഈ മത്സരം നിരോധിക്കുകയുമായിരുന്നു. മലകിനെ മിസ് അറബ് മത്സരത്തിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നത് സൗദി സിവിൽ സൊസൈറ്റി ഓർഗനൈസേഷനായിരുന്നു. വിമർശനങ്ങൾക്കിടയിലും മലകിനെ പിന്തുണച്ചും ചില സൗദിക്കാർ മുന്നോട്ട് വന്നിരുന്നു.