- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിരീടാവകാശി നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താൽ വധശിക്ഷ; സൗദിയിൽ സ്വവർഗ വിവാഹം നടത്തിയവരും കൂട്ടുനിന്നവരും അറസ്റ്റിൽ; വധശിക്ഷ തന്നെ നൽകിയേക്കുമെന്ന് പൊലീസ്
മാറുന്ന കാലത്തിന് അനുസരിച്ച് ചില നിയന്ത്രണങ്ങളിൽ അയവുവരുത്താൻ തയ്യാറായെന്ന് കരുതി, സൗദി അറേബ്യയിലെ മതനിയമങ്ങൾ മുഴുവൻ ഇല്ലാതായിട്ടില്ലെന്ന് ഓർമിപ്പിക്കുന്നതാണ് ഈ റിപ്പോർട്ട്. മെക്കയിൽ സ്വവർഗ വിവാഹത്തിലേർപ്പെട്ടവരെയും കൂട്ടുനിന്നവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്വവർഗരതി നിയമം മൂലം നിരോധിച്ചിട്ടുള്ള രാജ്യമാണ് സൗദി അറേബ്യ. ഇപ്പോൾ അറസ്റ്റിലായവർക്കെല്ലാം വധശിക്ഷ നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് സ്വവർഗ വിവാഹത്തിന്റെ വീഡിയോ വൈറലായത്. രണ്ട് പുരുഷന്മാർ കൈകോർത്ത് നടന്നുപോകുന്നതിന്റെയും ചുറ്റും കൂടിനിന്നവർ അവർക്ക് ആശിർവാദം നൽകുന്നതിന്റെയു ദൃശ്യമാണ് പുറത്തായ്ത. കൈകോർത്ത് നടന്നുപോകുന്നവരിൽ ഒരാൾ സ്ത്രീകളുതേതുപോലുള്ള വിവാഹ വസ്ത്രമാണ് അണിഞ്ഞിരിക്കുന്നതും. മെക്കയ്ക്ക് സമീപം നടന്ന ഈ സംഭവത്തെക്കുറിച്ച് അവിചാരിതമായി അവിടെയെത്തിയ ഒരാളാണ് പൊലീസിൽ പരാതിപ്പെട്ടത്. സംഭവത്തിലുൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തതായി മെക്ക പൊലീസ് അറിയിച്ചു. ഇവരെയെല്ലാവരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും പൊലീസ് വ്യക്
മാറുന്ന കാലത്തിന് അനുസരിച്ച് ചില നിയന്ത്രണങ്ങളിൽ അയവുവരുത്താൻ തയ്യാറായെന്ന് കരുതി, സൗദി അറേബ്യയിലെ മതനിയമങ്ങൾ മുഴുവൻ ഇല്ലാതായിട്ടില്ലെന്ന് ഓർമിപ്പിക്കുന്നതാണ് ഈ റിപ്പോർട്ട്. മെക്കയിൽ സ്വവർഗ വിവാഹത്തിലേർപ്പെട്ടവരെയും കൂട്ടുനിന്നവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്വവർഗരതി നിയമം മൂലം നിരോധിച്ചിട്ടുള്ള രാജ്യമാണ് സൗദി അറേബ്യ. ഇപ്പോൾ അറസ്റ്റിലായവർക്കെല്ലാം വധശിക്ഷ നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് സ്വവർഗ വിവാഹത്തിന്റെ വീഡിയോ വൈറലായത്. രണ്ട് പുരുഷന്മാർ കൈകോർത്ത് നടന്നുപോകുന്നതിന്റെയും ചുറ്റും കൂടിനിന്നവർ അവർക്ക് ആശിർവാദം നൽകുന്നതിന്റെയു ദൃശ്യമാണ് പുറത്തായ്ത. കൈകോർത്ത് നടന്നുപോകുന്നവരിൽ ഒരാൾ സ്ത്രീകളുതേതുപോലുള്ള വിവാഹ വസ്ത്രമാണ് അണിഞ്ഞിരിക്കുന്നതും. മെക്കയ്ക്ക് സമീപം നടന്ന ഈ സംഭവത്തെക്കുറിച്ച് അവിചാരിതമായി അവിടെയെത്തിയ ഒരാളാണ് പൊലീസിൽ പരാതിപ്പെട്ടത്.
സംഭവത്തിലുൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തതായി മെക്ക പൊലീസ് അറിയിച്ചു. ഇവരെയെല്ലാവരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. വീഡിയോ വൈറലായതോടെ, ഇതിലുൾ്‌പ്പെട്ടവർക്കെതിരേ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയതും സംഭവത്തിലുൾപ്പെട്ടവരെയെല്ലാം അറസ്റ്റ് ചെയ്തതും.
സ്വവർഗരതി സൗദി അറേബ്യയെപ്പോലെ ഗൾഫിലെ മിക്ക രാജ്യങ്ങളിലും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ചാട്ടയടി മുതൽ വധശിക്ഷ വരെയാമ് ഇതിന് സൗദിയിലെ നിയമം അനുശാസിക്കുന്നത്. എന്നാൽ, ഇതേവരെയുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ ചില ഇളവുകൾ കൊണ്ടുവന്നതാമ് ഇത്തരം സംഭവങ്ങൾക്ക് കാരണമായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സ്വവർഗ രതിയുടെ കാര്യത്തിലും ഇളവുകൾ വന്നേക്കുമെന്ന പ്രതീക്ഷയും ചിലർക്കുന്നുണ്ട്.
സ്ത്രീകൾക്ക് വാഹനമോടിക്കുന്നതും സ്റ്റേഡിയത്തിലെത്തി ഫുട്‌ബോൾ മത്സരങ്ങൾ കാണുന്നതുൾപ്പെടെയുള്ള സ്വാതന്ത്ര്യം രാജകുമാരൻ പ്രഖ്യാപിച്ചിരുന്നു. സൗദിയെ കൂടുതൽ സഹിഷ്ണുതയുള്ള സമൂഹമാക്കി മാറ്റുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും വിലയിരുത്തപ്പെടുന്നു.