മനാമ: പുതിയ കിരീടാവകാശി എത്തിയതിൽ പിന്നെ സൗദി അടിമുടി മാറുകയാണ്. ഇത്തവണ കാലങ്ങളായുള്ള മാറ്റൊരു രീതിയാണ് സൗദി മാറ്റിയത്. ഇനി സൗദി അറേബ്യയിലെ സ്പോർട്സ് സ്റ്റേഡിയങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കൊപ്പം സ്റ്റേഡിയത്തിലിരുന്നു കളി കാണാം. അടുത്തിടെയാണ് സൗദി സർക്കാർ സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. ഇന്നലെ വൈകിട്ട് നടന്ന റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ അൽ അഹ്ലിയും അൽ ബതിനും തമ്മിലുള്ള മൽസരം കാണാനാണ് ആദ്യമായി ഇവർക്ക് അനുമതി ലഭിച്ചത്.

അൽ അഹ്ലിയും അൽ ബാറ്റിനും തമ്മിൽ വെള്ളിയാഴ്ച നടക്കുന്ന കളി കാണാനാണ് സൗദിയിലെ സ്ത്രീകൾ ആദ്യമായ് എത്തിയത്. ആദ്യ കളി തലസ്ഥാനമായ റിയാദിലെയും രണ്ടാമത്തേത് ജിദ്ദയിലെയും മൂന്നാമത്തേത് ദമാമിലെയും സ്റ്റേഡിയത്തിലാണ് നടക്കുക. വാർത്താ വിനിമയ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുകവലിക്കേണ്ടവർക്കായി പ്രത്യേക പുകവലി മേഖലയും സ്റ്റേഡിയങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. വനിതകളായ ഫുട്‌ബോൾ ആരാധകൾക്കായി പ്രത്യേക പ്രാർത്ഥാനാ മുറികളും സ്ത്രീകൾക്കായി പ്രത്യേകം വോളണ്ടിയേഴ്‌സ് അടക്കമുള്ള സജ്ജീകരണങ്ങൾ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. ഈ മാസം നടക്കുന്ന മൂന്നു മൽസരങ്ങൾ കാണുന്നതിനാണ് പ്രത്യേക അനുമതി നൽകിയിരിക്കുന്നത്.

സൗദിയുടെ ചരിത്രത്തിൽ ആദ്യമായാണ് വെള്ളിയാഴ്ച സ്ത്രീകളെ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ജിദ്ദയിലും പതിനെട്ടിന് ദമ്മാമിലും ഫുട്‌ബോൾ മൽസരങ്ങൾ കാണുന്നതിന് സ്ത്രീകൾക്ക് അനുമതി നൽകിയിട്ടുണ്ട്. സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങളാണ് ഈ സ്റ്റേഡിയങ്‌ളിൽ തയാറാക്കിയിട്ടുള്ളത്. റിയാദിൽ ഏഴായിരം സീറ്റുകളും ദമ്മാമിൽ പതിനായിരം സീറ്റുകളും സ്ത്രീകൾക്കായി നീക്കി വച്ചിട്ടുണ്ട്. ജിദ്ദ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയത്തിലെ വെസ്റ്റ് ബ്ലോക്കിലും ഈസ്റ്റ് ബ്ലോക്കിലുമായിരിക്കും സ്ത്രീകൾക്ക് പ്രവേശനം. പ്രത്യേക കവാടത്തിലൂടെയായിരിക്കും സ്ത്രീകൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ഈ കവാടങ്ങളുടെ ചുമതലയും സ്ത്രീകൾക്ക് തന്നെയായിരിക്കും.

കഴിഞ്ഞ സെപ്റ്റംബറിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് സൗദിയിൽ ആദ്യമായി സ്ത്രീകളെ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചത്. മുഹമ്മദ് ബിൻ സൽമാൻ കിരീടാവകാശിയായതിനു ശേഷം സ്ത്രീകൾക്കുള്ള നിയന്ത്രണങ്ങളിൽ വലിയ തോതിൽ ഇളവുകൾ കൊണ്ടുവന്നിട്ടുണ്ട്.