റിയാദ്: സൗദിയിലെ ഒരു കമ്പനിയിൽ എൻജിനീയറിങ് ജോലിക്കായി ഇന്ത്യൻ പൗരന്മാരുടെ മാത്രം അപേക്ഷകൾ ക്ഷണിച്ചുകൊണ്ടു വന്ന പരസ്യം വിവാദത്തിൽ. പരസ്യത്തിനെതിരെ അന്വേഷണം നടത്തുമെന്ന് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം അറിയിച്ചു

2600 മുതൽ 8000 വരെ ഡോളർ (1,71,210 മുതൽ 5,26,800 വരെ രൂപ) ശമ്പളത്തിനു സൗദിക്കു പുറമേ മറ്റു ഗൾഫ് രാജ്യങ്ങളിലെ കമ്പനികളിലും അവസരം വാഗ്ദാനം ചെയ്തിട്ടുണ്ട്.ഇതു സ്വദേശികളുടെ ഇടയിൽ വ്യാപക പ്രതിഷേധത്തിനു കാരണമായി. തൊഴിൽമന്ത്രാലയത്തിന്റെ നിർദേശങ്ങൾ മറികടന്ന് ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതു കുറ്റമരമാണെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി.

യോഗ്യരായ സ്വദേശികൾ ഉള്ളപ്പോൾ അവരെ അവഗണിക്കുന്നതു വിവേചനമാണെന്നു സൗദി സ്വദേശികൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ആഞ്ഞടിച്ചിരുന്നു.