ക്ഷിണ കേരളത്തിലെ പ്രവാസികളുടെ യാത്രാ ക്ലേശത്തിന് ഉടൻ പരിഹാരമാകുമെന്ന് സൂചന. സൗദി എയർലൈൻ കമ്പനിയായ സൗദിയ വിമാനസർവീസ് ഒക്ടോബറിൽ കൊച്ചിക്കു പുറമേ തിരുവനന്തപുരത്തേക്കും സർവീസ് ആരംഭിക്കുന്നതോടെയാണ് ദക്ഷിണ കേരളത്തിലുള്ള പ്രവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നത്.

തിരുവനന്തപുരത്തേക്ക് സൗദിയ വിമാനസർവീസ് ഒക്ടോബറിൽകൊച്ചിക്കുപുറമേ തിരുവനന്തപുരത്തേക്കും സൗദി എയർലൈൻസ് സർവീസ് ആരംഭിക്കുന്നതോടെ ദക്ഷിണ കേരളത്തിലുള്ള പ്രവാസികളുടെ യാത്രാക്ലേശം കുറയും.

ദമാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽനിന്ന് കൊച്ചിയിലേക്ക് മാത്രമാണ് നിലവിൽ സൗദിയ സർവീസ് നടത്തുന്നത്. ഒക്ടോബർ ഒന്നുമുതൽ റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽനിന്ന് ആഴ്ചയിൽ അഞ്ചുസർവീസുകൾ തിരുവനന്തപുരം സെക്ടറിൽ നടത്തുമെന്ന് സൗദിയ അറിയിച്ചു. റിയാദിൽനിന്ന് ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 4.40-ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12-ന് തിരുവനന്തപുരത്ത് എത്തും. വ്യാഴം, ശനി ദിവസങ്ങളിൽ പുലർച്ചെ 3.35-ന് ജിദ്ദയിൽനിന്ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12-ന് തിരുവനന്തപുരത്ത് എത്തുമെന്നും സൗദി എയർലൈൻസ് അറിയിച്ചു. എ 330, 300 എയർബസ് വിമാനത്തിൽ 42 ബിസിനസ് ക്ലാസ് ഉൾപ്പെടെ 307 സീറ്റുകളാണുള്ളത്. പുതിയ സർവീസ് മാസം 6000 യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എയർ ഇന്ത്യ തിരുവനന്തപുരം സെക്ടറിൽ നേരിട്ട് സർവീസ് നടത്തുന്നുണ്ടെങ്കിലും ചെറുവിമാനം ആയതിനാൽ 30 കിലോ ലഗേജ് മാത്രമാണ് അനുവദിക്കുന്നത്. എന്നാൽ, സൗദിയ 46 കിലോ ലഗേജ് അനുവദിക്കും. സൗദി ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്നവർക്ക് സൗദി എയർലൈൻസ് ടിക്കറ്റാണ് മന്ത്രാലയം നൽകുന്നത്. നഴ്സുമാർ ഉൾപ്പെടെയുള്ളവർ ഇപ്പോൾ കൊച്ചി വിമാനത്താവളം വഴിയാണ് യാത്രചെയ്യുന്നത്. പുതിയ സർവീസ് ആരംഭിക്കുന്നതോടെ ആരോഗ്യമന്ത്രാലയത്തിലെ ആയിരക്കണക്കിന് ജീവനക്കാർക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്‌