- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിൽ നിന്നു അനുമതി ലഭിച്ചില്ല; സൗദി എയർലൈൻസ് പ്രഖ്യാപിച്ച ജിദ്ദ-തിരുവനന്തപുരം സർവിസ് ഉപേക്ഷിച്ചു
റിയാദ്: ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിൽ നിന്നു അനുമതി ലഭിക്കാത്തതിനെ തുടർന്ന് സൗദി എയർലൈൻസ് പ്രഖ്യാപിച്ച ജിദ്ദ-തിരുവനന്തപുരം സർവിസ് താൽക്കാലികമായി ഉപേക്ഷിച്ചതായി റിപ്പോർട്ട്. നേരത്തെ പ്രഖ്യാപിച്ച പ്രകാരം ട്രാവൽ ഏജൻസികൾ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിരുന്നു. എന്നാൽ പുതിയ നീക്കത്തോടെ ഏജൻസികളുടെ ടിക്കറ്റ് ബുക്കിങ് സിസ്റ്റത്തിൽ നിന്നും ഈ സർവിസ് എടുത്തു മാറ്റിയിരിക്കുകയാണ്. അടുത്ത മാസം മുതൽ ശനി, വ്യാഴം ദിവസങ്ങളിൽ ജിദ്ദയിൽ നിന്നും നേരിട്ട് സർവിസ് നടത്തുമെന്നായിരുന്നു അറിയിപ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്തേക്കുള്ള സർവിസ് താൽകാലികമായി ഉപേക്ഷിച്ചതിന് പിന്നാലെ കോഴിക്കോട് സെക്റ്ററിലേക്ക് സർവിസ് പുനഃസ്ഥാപിക്കാനുള്ള നീക്കവും സഊദി എയർലൈൻ ആരംഭിച്ചിട്ടുണ്ട്. നേരത്തെ റൺവേ നവീകരണം മൂലം നിർത്തിവച്ച കോഴിക്കോട് സർവിസ്, നവീകരണം പൂർത്തിയായ സ്ഥിതിക്ക് വീണ്ടും തുടരാനാണ് തീരുമാനം. വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കാത്തതിനാൽ എ 350 വിഭാഗത്തിൽപെട്ട ഇടത്തരം വിമാനങ്ങൾ ഉപയോഗിച്ച് കോഴിക്കോട് സർവിസ് നടത്താനാവുമോയെന്നാണ
റിയാദ്: ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിൽ നിന്നു അനുമതി ലഭിക്കാത്തതിനെ തുടർന്ന് സൗദി എയർലൈൻസ് പ്രഖ്യാപിച്ച ജിദ്ദ-തിരുവനന്തപുരം സർവിസ് താൽക്കാലികമായി ഉപേക്ഷിച്ചതായി റിപ്പോർട്ട്. നേരത്തെ പ്രഖ്യാപിച്ച പ്രകാരം ട്രാവൽ ഏജൻസികൾ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിരുന്നു. എന്നാൽ പുതിയ നീക്കത്തോടെ ഏജൻസികളുടെ ടിക്കറ്റ് ബുക്കിങ് സിസ്റ്റത്തിൽ നിന്നും ഈ സർവിസ് എടുത്തു മാറ്റിയിരിക്കുകയാണ്. അടുത്ത മാസം മുതൽ ശനി, വ്യാഴം ദിവസങ്ങളിൽ ജിദ്ദയിൽ നിന്നും നേരിട്ട് സർവിസ് നടത്തുമെന്നായിരുന്നു അറിയിപ്പ് ഉണ്ടായിരുന്നത്.
തിരുവനന്തപുരത്തേക്കുള്ള സർവിസ് താൽകാലികമായി ഉപേക്ഷിച്ചതിന് പിന്നാലെ കോഴിക്കോട് സെക്റ്ററിലേക്ക് സർവിസ് പുനഃസ്ഥാപിക്കാനുള്ള നീക്കവും സഊദി എയർലൈൻ ആരംഭിച്ചിട്ടുണ്ട്. നേരത്തെ റൺവേ നവീകരണം മൂലം നിർത്തിവച്ച കോഴിക്കോട് സർവിസ്, നവീകരണം പൂർത്തിയായ സ്ഥിതിക്ക് വീണ്ടും തുടരാനാണ് തീരുമാനം. വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കാത്തതിനാൽ എ 350 വിഭാഗത്തിൽപെട്ട ഇടത്തരം വിമാനങ്ങൾ ഉപയോഗിച്ച് കോഴിക്കോട് സർവിസ് നടത്താനാവുമോയെന്നാണ് സഊദി പരിശോധിക്കുന്നത്.
നേരത്തെ കോഴിക്കോട് കരിപ്പൂരിലേക്ക് സഊദിയ നടത്തിയിരുന്ന വിമാന സർവിസ് ഇപ്പോൾ കൊച്ചിയിലേക്കാണ് നടത്തുന്നത്.നിലവിലെ കൊച്ചി സർവിസിന് പുറമെയാണിത്. നിലവിൽ ഇന്ത്യയിലേ അഞ്ചു നഗരങ്ങളിലെക്കാണ് സഊദിയ നേരിട്ട് സർവിസ് നടത്തുന്നത്. ഈ സാഹചര്യത്തിൽ പുതിയ വിമാനത്താവളത്തിലേക്ക് തൽക്കാലം സർവിസ് അനുവദിക്കാനാകില്ലെന്ന അറിയിപ്പുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം സർവിസിനുള്ള ശ്രമം തൽക്കാലം ഉപേക്ഷിച്ചു. പിന്നീട് അടുത്ത വര്ഷം വീണ്ടും സാധ്യമാക്കാനുള്ള ശ്രമം ആരംഭിക്കാനാണ് സഊദിയയുടെ തീരുമാനം.