- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലേക്ക് പറക്കുന്നവർക്ക് തൊഴിൽ നിയമ മാർഗനിർദ്ദേശങ്ങൾ ഇനി വിമാനത്തിലും ലഭ്യം; മലയാളം ഉൾപ്പെടെ ഒൻപത് ഭാഷകളിൽ സേവനം ലഭ്യമാക്കി സൗദി എയർലൈൻസ്
തൊഴിൽ തേടി പറക്കുന്നവർക്ക് തൊഴിൽ നിയമങ്ങളെ കുറിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ ഇനി വിമാനത്തിലും ലഭിക്കും. സൗദി എയർലൈൻസ് വിമാനങ്ങളിലാണ് തൊഴിൽ മന്ത്രാലയം മലയാളമുൾപ്പെടെ വിവിധ ഭാഷകളിൽ ബോധവൽക്കരണത്തിന് സംവിധാനം ഒരുക്കുന്നത്. മലയാളമുൾപ്പെടെ ഒൻപത് ഭാഷകളിലാണ് മാർഗ്ഗ നിർദ്ദേശങ്ങൾ. തൊഴിലാളികളുടെ അവകാശങ്ങളും ബാധ്യതകളുമാണ് വീഡിയോ പ്രസന്റേഷനിലൂടെ വിശദീകരിക്കുക. മലയാളത്തിന് പുറമെ ഉർദു, ഹിന്ദി ഉൾപ്പെടെ രണ്ട് ഇന്ത്യൻ ഭാഷകളും വീഡിയോ ക്ലിപ്പിംഗിൽ ഇടം നേടിയിട്ടുണ്ട്. തൊഴിലാളിയും തൊഴിൽതാദാവും തമ്മിലുള്ള കരാർ, തൊഴിൽ സമയം, തൊഴിലുടമ നൽകേണ്ട വിവിധ സർക്കാർ ഫീസുകൾ തുടങ്ങി വിദേശ തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട തൊഴിൽ രംഗത്തെ സുപ്രധാന വിവരങ്ങളാണ് ഉള്ളടക്കം. നിയമ ലംഘനങ്ങളെ കുറിച്ച മുന്നറിയിപ്പും ഇതിലുണ്ട്. മടക്കയാത്രക്കുള്ള ടിക്കറ്റുൾപ്പെടെ സ്‌പോൺസറുടെ ഉത്തരവാദിത്വമാണെന്ന് വ്യക്തമാക്കുന്ന വീഡിയോ, വിദേശികളുടെ പാസ്‌പോർട്ട് സ്‌പോൺസർമാർക്ക് കൈവിട്ടു നൽകേണ്ടതില്ലെന്നും ബോധവൽക്കരിക്കുന്നു.
തൊഴിൽ തേടി പറക്കുന്നവർക്ക് തൊഴിൽ നിയമങ്ങളെ കുറിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ ഇനി വിമാനത്തിലും ലഭിക്കും. സൗദി എയർലൈൻസ് വിമാനങ്ങളിലാണ് തൊഴിൽ മന്ത്രാലയം മലയാളമുൾപ്പെടെ വിവിധ ഭാഷകളിൽ ബോധവൽക്കരണത്തിന് സംവിധാനം ഒരുക്കുന്നത്.
മലയാളമുൾപ്പെടെ ഒൻപത് ഭാഷകളിലാണ് മാർഗ്ഗ നിർദ്ദേശങ്ങൾ. തൊഴിലാളികളുടെ അവകാശങ്ങളും ബാധ്യതകളുമാണ് വീഡിയോ പ്രസന്റേഷനിലൂടെ വിശദീകരിക്കുക. മലയാളത്തിന് പുറമെ ഉർദു, ഹിന്ദി ഉൾപ്പെടെ രണ്ട് ഇന്ത്യൻ ഭാഷകളും വീഡിയോ ക്ലിപ്പിംഗിൽ ഇടം നേടിയിട്ടുണ്ട്.
തൊഴിലാളിയും തൊഴിൽതാദാവും തമ്മിലുള്ള കരാർ, തൊഴിൽ സമയം, തൊഴിലുടമ നൽകേണ്ട വിവിധ സർക്കാർ ഫീസുകൾ തുടങ്ങി വിദേശ തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട തൊഴിൽ രംഗത്തെ സുപ്രധാന വിവരങ്ങളാണ് ഉള്ളടക്കം. നിയമ ലംഘനങ്ങളെ കുറിച്ച മുന്നറിയിപ്പും ഇതിലുണ്ട്. മടക്കയാത്രക്കുള്ള ടിക്കറ്റുൾപ്പെടെ സ്‌പോൺസറുടെ ഉത്തരവാദിത്വമാണെന്ന് വ്യക്തമാക്കുന്ന വീഡിയോ, വിദേശികളുടെ പാസ്‌പോർട്ട് സ്‌പോൺസർമാർക്ക് കൈവിട്ടു നൽകേണ്ടതില്ലെന്നും ബോധവൽക്കരിക്കുന്നു.