ൺവേ നവീകരണത്തിന്റെ പേരിൽ, 2015 മെയ്‌ 1ന് വലിയ വിമാനങ്ങൾ പിൻവലിച്ച നടപടിക്ക് വിരാമമാകുന്നു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സൗദി എയർലൈൻസ് വിമാനങ്ങൾ ഡിസംബർ നാലിന് സർവ്വീസുകൾ പുനരാംരംഭിക്കുമെന്ന് അറിയിച്ചു. ഇതോടെ പ്രവാസി സമൂഹം ഏറെ ആശ്വാസത്തിലാണ്.

കരിപ്പൂരിൽ നിന്ന് സൗദിയിലേക്ക് ആഴ്ചയിൽ ഏഴ് സർവീസുകൾ ആ്ണ് ഉണ്ടാവുക.ഞായർ, തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ ജിദ്ദയിലേക്കും, ചൊവ്വ, വെള്ളി ദിവസങ്ങളിൽ റിയാദിലേക്കുമാണ് സൗദി എയർലൈന്റെ സര്‌വീസ് നടത്തുക.ടിക്കറ്റ് ബുക്കിങ് ഉടൻ ആരംഭിക്കും.

കോഴിക്കോട് നിന്ന് റിയാദിലേക്കും ജിദ്ദയിലേക്കുള്ള വിമാനങ്ങൾ ഉച്ചയ്ക്ക് 12 50 ന് കരിപ്പൂരിൽ നിന്നും പുറപ്പെടും. ജിദ്ദയിൽ നിന്ന് പുലർച്ചെ 3 10 നും റിയാദിൽ നിന്ന് പുലർച്ചെ നാലു മണിക്കും പുറപ്പെടുന്ന വിമാനങ്ങൾ കാലത്ത് 11 മണിക്ക് കരിപ്പൂരിലെത്തും. കൊച്ചിയിൽ നിന്നുള്ള രണ്ടു സർവീസുകൾ ഒന്നാണ് ഇപ്പോൾ കരിപ്പൂരിലേക്ക് മാറ്റുന്നത് .

വലിയ വിമാനങ്ങളുടെ ശ്രേണിയിൽപെട്ട, 298പേർക്കു സഞ്ചരിക്കാവുന്ന എയർബസ് 330-300 വിമാനമാണ് സൗദി എയർലൈൻസ് കരിപ്പൂരിലേക്കു സർവീസിന് എത്തിക്കുന്നത്. കൂടുതൽ സർവീസ് ആരംഭിക്കുന്നതോടെ 341 പേർക്കു സഞ്ചരിക്കാവുന്ന ബോയിങ് 777-200 ഇആർ വിമാനം എത്തിക്കും

റൺവേ നവീകരണത്തിന്റെ പേരിൽ, 2015 മെയ്‌ 1ന് വലിയ വിമാനങ്ങൾ പിൻവലിച്ച ശേഷം കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള ആദ്യ സർവീസുമായാണു സൗദി എയർലൈൻസ് എത്തുന്നത്. പ്രവാസികൾക്കു പുറമെ, ഹജ്, ഉംറ തീർത്ഥാടകർക്കും പ്രയോജനപ്പെടുന്നതാണ് ഈ സർവീസ്. റിയാദിലേക്ക് എയർ ഇന്ത്യാ എക്സ്‌പ്രസ് നിലവിൽ സർവീസ് നടത്തുന്നുണ്ട്. സൗദി എയർലൈൻസ്‌കൂടി എത്തുന്നതോടെ കൂടുതൽ ആശ്വാസമാകും.