റിയാദ്: യൂബർ, കരീം തുടങ്ങിയ ഓൺലൈൻ ടാക്സി കമ്പനികളുടെ വാഹനങ്ങൾ വിമാനത്താവളങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റുന്നത് നിയമലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റിന്റെ അറിയിപ്പ്. നിയമം ലംഘിക്കുന്ന സ്വദേശികളെ ട്രാഫിക് വിഭാഗത്തിനു കൈമാറണമെന്നും വിദേശിയാണെങ്കിൽ നാടുകടത്തൽ നടപടിക്കായി തൊഴിൽ കാര്യാലയ ഓഫിസുകൾക്കു കൈമാറണമെന്നുമാണ് മുന്നറിയിപ്പ്.

വിമാനത്താവളങ്ങൾ സിവിൽ ഏവിയേഷന്റെ പരിധിയിൽപെട്ട സ്ഥലങ്ങളാണ്. വിമാനത്താവ ളങ്ങളിൽ ടാക്സി സേവനം നടത്തുന്ന കാറുകൾ സിവിൽ ഏവിയേഷന്റെ പ്രത്യേക നിയമം അനുസരിച്ച് കരാറിൽ ഏർപ്പെട്ടവരാണ്. അത്തരം കാറുകളുടെ പരിധിയിൽപെടാത്തതാണ് യൂബർ, കരീം തുടങ്ങിയ നവ ടാക്സികളും സ്വകാര്യ വാഹനങ്ങളുമെന്ന് ട്രാഫിക് വിഭാഗം വക്താവ് കേണൽ താരിഖ് റുബൈആൻ വ്യക്തമാക്കി.

സിവിൽ ഏവിയേഷനുമായി സഹകരിച്ച് എയർപോർട്ടു കളിലുള്ള ടാക്സി സേവന നിയമങ്ങൾ ക്രമീകരിക്കുന്നതിനുള്ള ശ്രമം ട്രാഫിക് വിഭാഗം നടത്തികൊണ്ടിരിക്കുകയാണ്.