- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ പൊതുമാപ്പ് പ്രാബല്യത്തിൽ; ആദ്യ ദിനം എത്തിയത് പതിനഞ്ചോളം മലയാളികളുൾപ്പെടെ 800 ഓളം ഇന്ത്യൻ തൊളിലാളികൾ
സൗദിയിൽ പൊതുമാപ്പ് നടപടിക്രമങ്ങൾ ഇന്നലെ മുതൽ പ്രാബല്യത്തിലായി.ആദ്യ ദിനം മലയാളികൾ ഉൾപ്പെടെ പൊതുമാപ്പിനു അർഹരായ 800 ഓളം ഇന്ത്യക്കാർ ഇന്ത്യൻ കോൺസുലേറ്റിൽ എത്തി.ഇതിൽ 15 പേർ മാത്രമാണ് കേരളത്തിൽ നിന്നുള്ളത്. താത്കാലിക യാത്രാരേഖയായ ഔട്ട്പാസ് ലഭിക്കുന്നതിനു വേണ്ടിയാണ് ഭൂരിഭാഗം പേരും കോൺസുലേറ്റിനെ സമീപിക്കുന്നത്. ഹുറൂബ് കേസിൽ പെട്ടവർ, ഇഖാമയുടെ കാലാവധി തീർന്നവർ, സ്പോൺസർ മരണപ്പെട്ടവർ തുടങ്ങി വിവിധ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർ പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. കോൺസുലേറ്റിൽ എത്തുന്നവരുടെ എല്ലാ വിവരങ്ങളും രജിസ്റ്റർ ചെയ്യുന്നുണ്ട്. ജിദ്ദയിലുള്ളവർക്ക് അപേക്ഷിച്ച് മൂന്നു ദിവസത്തിനകവും ജിദ്ദയ്ക്ക് പുറത്തുള്ളവർക്ക് ഒരാഴ്ചക്കുള്ളിലും ഔട്ട്പാസ് അനുവദിക്കുമെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ നൂർ റഹ്മാൻ ഷയ്ഖ് പറഞ്ഞു. പോതുമാപ്പുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയം, പാസ്പോർട്ട് വിഭാഗം, വിദേശകാര്യ വകുപ്പ് തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കോൺസുൽ ജനറൽ ചർച്ച നടത്തി. അവസാന ദിവസങ്ങളിലേക്
സൗദിയിൽ പൊതുമാപ്പ് നടപടിക്രമങ്ങൾ ഇന്നലെ മുതൽ പ്രാബല്യത്തിലായി.ആദ്യ ദിനം മലയാളികൾ ഉൾപ്പെടെ പൊതുമാപ്പിനു അർഹരായ 800 ഓളം ഇന്ത്യക്കാർ ഇന്ത്യൻ കോൺസുലേറ്റിൽ എത്തി.ഇതിൽ 15 പേർ മാത്രമാണ് കേരളത്തിൽ നിന്നുള്ളത്.
താത്കാലിക യാത്രാരേഖയായ ഔട്ട്പാസ് ലഭിക്കുന്നതിനു വേണ്ടിയാണ് ഭൂരിഭാഗം പേരും കോൺസുലേറ്റിനെ സമീപിക്കുന്നത്. ഹുറൂബ് കേസിൽ പെട്ടവർ, ഇഖാമയുടെ കാലാവധി തീർന്നവർ, സ്പോൺസർ മരണപ്പെട്ടവർ തുടങ്ങി വിവിധ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർ പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
കോൺസുലേറ്റിൽ എത്തുന്നവരുടെ എല്ലാ വിവരങ്ങളും രജിസ്റ്റർ ചെയ്യുന്നുണ്ട്. ജിദ്ദയിലുള്ളവർക്ക് അപേക്ഷിച്ച് മൂന്നു ദിവസത്തിനകവും ജിദ്ദയ്ക്ക് പുറത്തുള്ളവർക്ക് ഒരാഴ്ചക്കുള്ളിലും ഔട്ട്പാസ് അനുവദിക്കുമെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ നൂർ റഹ്മാൻ ഷയ്ഖ് പറഞ്ഞു. പോതുമാപ്പുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയം, പാസ്പോർട്ട് വിഭാഗം,
വിദേശകാര്യ വകുപ്പ് തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കോൺസുൽ ജനറൽ ചർച്ച നടത്തി.
അവസാന ദിവസങ്ങളിലേക്ക് കാത്തു നിൽക്കാതെ നിയമലംഘകർ പരമാവധി നേരത്തെ നാട്ടിലേക്ക് മടങ്ങുന്നതായിരിക്കും നല്ലതെന്ന് കോൺസുൽ ജനറൽ പറഞ്ഞു. പൊതുമാപ്പിൽ മടങ്ങുന്നവർ സ്വന്തമായി ടിക്കറ്റ് എടുക്കണം. കാലാവധിയുള്ള പാസ്പോർട്ട് ഇല്ലാത്തവർക്ക് മാത്രമാണ് ഔട്ട്പാസ് വേണ്ടത്. അനധികൃത താമസക്കാർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള നല്ല അവസരമാണിതെന്നും നിയമലംഘകരായ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങി നിയമവിധേയമായി തിരിച്ചു വരാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.